Film News

'ഏതോ രോഗിയുടെ ശരീരത്തില്‍ എന്റെ തല ഫോട്ടോഷോപ്പ് ചെയ്ത് വരെ ന്യൂസ് കൊടുത്തു'; എല്ലാം ക്രിയേറ്റീവായിരുന്നുവെന്ന് വിക്രം

നടന്‍ ചിയാന്‍ വിക്രത്തെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ വാര്‍ത്തയായിരുന്നു. താരത്തിന് ഹൃദയാഘാതമാണ് എന്ന നിലയിലാണ് വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നത്. പിന്നീട് ഹൃദയാഘാതമല്ലെന്ന് നടന്റെ മകന്‍ ധ്രുവ് വിക്രമും ആശുപത്രി അധികൃതരും വ്യക്തമാക്കുകയായിരുന്നു. ഇപ്പോഴിതാ താന്‍ ആശുപത്രിയില്‍ ആയതിനെ തുടര്‍ന്ന് വന്ന വാര്‍ത്തകളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് വിക്രം.

'നിരവധി വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലും മറ്റു മാധ്യമങ്ങളിലും ആയി ചുറ്റിത്തിരിയുന്നുണ്ടായിരുന്നു. ചിലര്‍ വയ്യാതെ കിടക്കുന്ന ഏതോ രോഗിയുടെ ശരീരത്തില്‍ എന്റെ തല വെച്ച് ഫോട്ടോഷോപ്പ് ചെയ്തു വരെ ന്യൂസ് കൊടുത്തിരുന്നു. അതൊക്കെ വളരെ ക്രിയേറ്റിവ് ആയിരുന്നു. എനിക്ക് ഇഷ്ടമായി. എന്തെല്ലാം നമ്മള്‍ കാണുന്നു, ഇതൊന്നും ഒന്നുമില്ല', എന്നാണ് വിക്രം തമാശ രൂപേണ പറഞ്ഞത്. തന്റെ പുതിയ ചിത്രം കോബ്രയുടെ ഓഡിയോ ലോഞ്ചില്‍ വെച്ചാണ് താരം ഇതേ കുറിച്ച് സംസാരിച്ചത്.

ആഗസ്റ്റ് 11നാണ് ചിത്രം തിയേറ്ററിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. ഗണിതശാസ്ത്ര വിദഗ്ധനായാണ് ചിത്രത്തില്‍ വിക്രം എത്തുന്നത്. ആര്‍. അജയ് ജ്ഞാനമുത്തുവാണ് ചിത്രത്തിന്റെ സംവിധായകന്‍. ഇമൈകള്‍ നൊടികള്‍, ഡിമാന്‍ഡി കോളനി എന്നിവയാണ് ജ്ഞാനമുത്തുവിന്റെ മറ്റ് ചിത്രങ്ങള്‍. കെജിഎഫിലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക.

ഇന്ത്യന്‍ ക്രിക്കറ്റ് താരമായ ഇര്‍ഫാന്‍ പത്തനും കോബ്രയില്‍ പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായിരിക്കും ഇര്‍ഫാന്റേതെന്നാണ് സൂചന. ഇര്‍ഫാന്‍ പത്താന്റെ ആദ്യ ചിത്രം കൂടിയാണിത്. മലയാളി താരങ്ങളായ റോഷന്‍ മാത്യു, സര്‍ജാനോ ഖാലിദ്, മിയ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

SCROLL FOR NEXT