Film News

വിജയ്- വെങ്കട്ട് പ്രഭു ചിത്രം ദളപതി 68; അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും പരിചയപ്പെടുത്തി നിർമാതാക്കളായ എജിഎസ് എന്റർടെയ്ൻമെന്റ്

ലോകേഷ് ചിത്രം ലിയോയ്ക്ക് ശേഷം വിജയ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ പൂജാ വീഡിയോ പങ്കുവച്ച് നിർമാതക്കളായ എജിഎസ് എന്റർടെയ്ൻമെന്റ്. ദളപതി 68 എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം വിജയ്യും സംവിധായകൻ വെങ്കട്ട് പ്രഭുവും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ്. വീഡിയോയിൽ ചിത്രത്തിലെ അഭിനേതാക്കാളെയും അണിയറപ്രവർത്തകരെയും നിർമാതാക്കൾ പരിചയപ്പെടുത്തുന്നുണ്ട്.

മങ്കാത്ത, ഗോവ , സരോജ, ചെന്നൈ 600028, മാനാട് എന്നീ ചിത്രങ്ങൾക്ക് ശേഷം വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രശാന്ത്, പ്രഭു ദേവ, സ്നേഹ, ലൈല, ജയറാം, മീനാക്ഷി ചൗധരി, മോഹൻ, അജ്മൽ അമീർ, യോ​ഗി ബാബു, വിടിവ ​ഗണേഷ്, തുടങ്ങി വൻതാരനിരയാണ് അണിനിരക്കുന്നത്. നടന്‍ പ്രശാന്ത് വിജയിയ്ക്ക് ഒപ്പം അഭിനയിക്കുന്നു എന്നതും ശ്രദ്ധേയമാണ്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവഹിക്കുന്നത്. 2003-ലെ പുതിയ ഗീതൈ എന്ന ചിത്രത്തിന് ശേഷം യുവനും വിജയ്യും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് ഇതെന്ന പ്രത്യേകതയും ദളപതി 68 നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം സിദ്ധാർത്ഥ നുനിയും എഡിറ്റിംഗ് വെങ്കട്ട് രാജനും നിർവഹിക്കും.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം ലിയോ മികച്ച പ്രതികരണങ്ങളും കളക്ഷനും നേടി മുന്നേറുകയാണ്. ആ​ഗോള ബോക്സ് ഓഫീസിൽ 148 കോടി രൂപയാണ് ആദ്യം ദിവസം തന്നെ ലിയോ സ്വന്തമാക്കിയിരിക്കുന്നത്.ചിത്രത്തിൽ തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം വാസുദേവ് മേനോന്‍, മന്‍സൂര്‍ അലി ഖാന്‍, മാത്യു തോമസ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT