Film News

കാന്‍സ് ഫിലിം ഫെസ്റ്റിവല്‍ ജൂറിയായി ദീപിക പദുകോണ്‍; പട്ടികയിലെ ഏക ഇന്ത്യന്‍ നടി

75-ാമത് കാന്‍സ് ചലച്ചിത്ര മേളയുടെ ജൂറിയായി ബോളിവുഡ് താരം ദീപിക പദുകോണ്‍. ലോകത്തിലെ പ്രശസ്തമായ ചലച്ചിത്ര മേളകളില്‍ ഒന്നായ കാന്‍സ് ഫെസ്റ്റിവലിന്റെ ജൂറി അംഗങ്ങളുടെ പ്രഖ്യാപനം ചൊവ്വാഴ്ച്ചയാണ് ( ഏപ്രില്‍ 26) നടന്നത്. 2015-ല്‍ കാനില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ഫ്രഞ്ച് നടന്‍ വിന്‍സെന്റ് ലിന്‍ഡനാണ് 'പാം ഡി ഓര്‍' ബഹുമതികള്‍ പ്രഖ്യാപിക്കുന്ന മത്സര ജൂറികളുടെ പ്രഖ്യാപനത്തില്‍ അധ്യക്ഷനായത്.

ദീപികയ്ക്ക് പുറമെ നടിമാരായ റെബേക്ക ഹാളും നൂമി റാപ്പസും ജൂറി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. അസ്ഗര്‍ ഫര്‍ഹാദി, ജാസ്മിന്‍ ട്രിങ്ക, ജെഫ് നിക്കോള്‍സ്, ലാഡ്ജ് ലി, ജോക്കിം ട്രയര്‍ എന്നിവരും ജൂറി അംഗങ്ങളാണ്. ഇത്തവണ ജൂറി പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ നടിയാണ് ദീപിക പദുകോണ്‍. മെയ് 17 മുതല്‍ 28 വരെയാണ് കാന്‍സ് ഫിലിം ഫെസ്റ്റിവല്‍ നടക്കുക. ഫെസ്റ്റിവലിന്റെ സമാപന ചടങ്ങില്‍ ജൂറി 'പാം ഡി ഓര്‍' ബഹുമതി നല്‍കും.

ഐശ്വര്യ റായ്, ഷര്‍മീഷ ടാഗോര്‍, നന്ദിത ദാസ്, വിദ്യ ബാലന്‍ എന്നിവരാണ് ദീപികയ്ക്ക് മുന്‍പ് കാന്‍സ് ഫെസ്റ്റിവലില്‍ ജൂറി അംഗത്വം നേടിയ ഇന്ത്യന്‍ നടിമാര്‍. വര്‍ഷങ്ങളായി ദീപിക പദുകോണ്‍ കാന്‍സ് ഫിലിം ഫസ്റ്റിവലില്‍ പങ്കെടുക്കാറുണ്ട്. 72ാമത് കാന്‍സ് ഫെസ്റ്റിവലില്‍ ദീപിക ധരിച്ച വേഷം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

അതേസമയം 21 ചിത്രങ്ങളാണ് ഇത്തവ ചലച്ചിത്ര മേളയില്‍ മത്സരത്തിന് എത്തുന്നത്. ഡേവിഡ് ക്രോണന്‍ബെര്‍ഗിന്റെ ക്രൈംസ് ഓഫ് ദി ഫ്യൂച്ചര്‍, ക്ലെയര്‍ ഡെനിസിന്റെ സ്റ്റാര്‍സ് അറ്റ് നൂണ്‍ എന്നീ ചിത്രങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുന്നു.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT