Film News

'ബ്ലോക്ക് ബസ്റ്റർ ഭ്രമയുഗം' ; ആഗോള ബോക്സ് ഓഫീസിൽ നിന്ന് 31 കോടിയോളം നേടിയെന്ന് അനൗദ്യോ​ഗിക റിപ്പോർട്ട്

ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ നേടി മമ്മൂട്ടി ചിത്രം ഭ്രമയുഗം. റിലീസ് ചെയ്ത് നാല് ദിവസം കഴിയുമ്പോൾ ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 31 കോടിയോളം വാരിക്കൂട്ടിയെന്ന് ഫിലിം ട്രാക്കേഴ്സ്. കേരളത്തിൽ നിന്നുമാത്രം ചിത്രം 12 കോടിയോളം നേടി. ശനിയും ഞായറും ഗംഭീര കളക്ഷൻ ആണ് കേരളത്തിൽ സിനിമയ്ക്ക് ലഭിച്ചത്. തമിഴ്നാട്ടിൽ ചുരുക്കം ചില തിയറ്ററുകളിലാണ് റിലീസ് ചെയ്തതെങ്കിലും മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. വരും ദിവസങ്ങളിൽ രണ്ടു കോടിക്കു മുകളിൽ കല്ക‌ഷൻ ലഭിക്കുമെന്ന് തമിഴ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ടു ചെയ്യുന്നു.

ബ്ലോക്ക്ബസ്റ്റർ ബ്രഹ്മയുഗം! ചിത്രത്തിന് ലഭിക്കുന്ന അനന്തമായ സ്നേഹത്തിനും പിന്തുണയ്ക്കും ലോകമെമ്പാടുമുള്ള എല്ലാവർക്കും നന്ദി എന്നാണ് ചിത്രത്തിന്റെ പോസ്റ്റർ ഷെയർ ചെയ്തുകൊണ്ട് മമ്മൂട്ടി കമ്പനി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ആദ്യ ദിനം 3.1 കോടി രൂപയാണ് ചിത്രം കേരള ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. ചിത്രത്തിന് കേരളത്തിന് പുറത്തുനിന്നുള്ള പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ മാന്ത്രികനായ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തിനും അർജുൻ അശോകന്റെയും സിദ്ധാർഥ് ഭരതന്റെയും പ്രകടനങ്ങളെയും പ്രേക്ഷകർ പുകഴ്ത്തുന്നുണ്ട്. അടിമ ചന്തയിൽ നിന്ന് ഓടി രക്ഷപെട്ട് സ്വന്തം വീട്ടിലെത്തിച്ചേരാൻ ശ്രമിക്കുന്ന പാണൻ കുലത്തിൽ പെട്ട അർജുൻ അശോകന്റെ കഥാപാത്രം വഴിതെറ്റി ഒരു മനക്കലെത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ഭ്രമയുഗത്തിന്റെ തെലുങ്ക് വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് സിത്താര എന്റെർറ്റൈന്മെന്റ്സ് ആണ്. ചിത്രം ഫെബ്രുവരി 23 ന് തെലുങ്കിൽ റിലീസ് ചെയ്യും.

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത് ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരുങ്ങിയ ചിത്രം നിർമിച്ചിരിക്കുന്നത് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെയും വൈ നോട്ട് സ്റുഡിയോസിന്റെയും ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവരാണ്. ചിത്രത്തിന് സംഭാഷണങ്ങൾ ഒരുക്കുന്നത് ടി ഡി രാമകൃഷ്ണനാണ്.

കൈരളിയെക്കുറിച്ച് മമ്മൂട്ടിക്ക് ഒരു സ്ഥാപിത താൽപര്യവുമില്ല; മമ്മൂട്ടിയുമായുള്ള 25 വർഷം നീണ്ട ബന്ധത്തെക്കുറിച്ച് ജോൺ ബ്രിട്ടാസ്

'ബറോസി'ന് ശേഷം മോഹൻലാൽ ഇനി സംവിധാനം ചെയ്യുമെന്നു തോന്നുന്നില്ല; സന്തോഷ് ശിവൻ

ദുബായ് ഫിറ്റ്നസ് ചലഞ്ചിന് പിന്തുണ; വുഡ്ലം ഒഡാസിയ തുടങ്ങി

'ലൈവ് ആക്ഷനൊപ്പം ആനിമേഷനും ഒത്തു ചേരുന്ന ലൗലി, ഇത് പ്രണയകഥയല്ല, സൗഹൃദ കഥ'; ദിലീഷ് കരുണാകരൻ

ആകെ മൊത്തം അലറൽ 'കങ്കുവ' കണ്ട് തലവേദനിക്കുന്നു, പ്രേക്ഷകർ‌ ഇറങ്ങിപ്പോയാൽ സിനിമയ്ക്ക് റിപ്പീറ്റ് വാല്യു ഉണ്ടാവില്ലെന്ന് റസൂൽ പൂക്കുട്ടി

SCROLL FOR NEXT