Film News

രണ്ടാമൂഴമല്ല ആര്‍എസ്എസ് അനുമതിയോടെ മഹാഭാരതം, സദ്ഗുരു നിര്‍ദേശിക്കുന്ന തിരക്കഥ, മോഹന്‍ലാല്‍ ഉണ്ടോ എന്ന് പറയാറായില്ലെന്ന് ബി ആര്‍ ഷെട്ടി

മഹാഭാരത പ്രൊജക്ടിന് ആര്‍ എസ് എസിന്റെയും ബിജെപിയുടെയും അനുമതി വേണം. പുതിയ പ്രശ്‌നങ്ങള്‍ ഇതിന്റെ പേരില്‍ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നില്ല.

മഹാഭാരത സിനിമയുമായി മുന്നോട്ടെന്ന് നിര്‍മ്മാതാവും വ്യവസായിയുമായ ബി ആര്‍ ഷെട്ടി. എം ടി വാസുദേവന്‍ നായരുടെ വിഖ്യാത നോവല്‍ രണ്ടാമൂഴം ആയിരം കോടി ബജറ്റില്‍ ചലച്ചിത്രമാക്കുമെന്ന് പ്രഖ്യാപിച്ച ബി ആര്‍ ഷെട്ടി നിയമപ്രശ്‌നങ്ങളെ തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നു. മോഹന്‍ലാലിനെ നായകനാക്കി വി എ ശ്രീകുമാരമേനോന്‍ പ്രഖ്യാപിച്ച ചിത്രത്തിന് പകരം മഹാഭാരതകഥ പ്രമേയമാകുന്ന പുതിയ സിനിമയുമായി മുന്നോട്ട് നീങ്ങാനാണ് ഷെട്ടിയുടെ തീരുമാനം.

സംവിധായകനും നായകനും ആരായിരിക്കുമെന്ന് ബി ആര്‍ ഷെട്ടി വെളിപ്പെടുത്തിയിട്ടില്ല. എം ടി വാസുദേവന്‍ നായരും ശ്രീകുമാര്‍ മേനോനും തമ്മിലുള്ള നിയമപ്രശ്‌നത്തില്‍ ഇടപെടാനില്ല, ഇതിനോടകം അതില്‍ നിന്ന് അകന്ന് നില്‍ക്കുകയാണ്. പക്ഷേ പുതിയ മഹാഭാരത പ്രൊജക്ടിന് ആര്‍ എസ് എസിന്റെയും ബിജെപിയുടെയും അനുമതി വേണം. പുതിയ പ്രശ്‌നങ്ങള്‍ ഇതിന്റെ പേരില്‍ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നില്ല. മുന്‍നിശ്ചയിച്ച പ്രകാരം അബുദാബിയില്‍ തന്നെ ചിത്രീകരണം തുടങ്ങും. ഗള്‍ഫ് ന്യൂസ് ടാബ്ലോയിഡിന് നല്‍കിയ അഭിമുഖത്തിലാണ് മഹാഭാരതം പ്രൊജക്ടുമായി മുന്നോട്ടാണെന്ന് ബി ആര്‍ ഷെട്ടി അറിയിച്ചത്.

ബി ആര്‍ ഷെട്ടി പ്രഖ്യാപിച്ച രണ്ടാമൂഴത്തില്‍ ഭീമനെ മോഹന്‍ലാല്‍ അവതരിപ്പിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. പുതിയ പ്രൊജക്ടില്‍ ഭീമന്‍ മോഹന്‍ലാല്‍ ആണോ എന്ന ചോദ്യത്തിന് ഷെട്ടിയുടെ മറുപടി ഇങ്ങനെ ' ഇതുവരെ അഭിനേതാക്കളെ തീരുമാനിച്ചിട്ടില്ല. അനുയോജ്യമായ തിരക്കഥയാണ് ഇപ്പോള്‍ തേടുന്നത്.'മഹാഭാരതം എഴുതാനുള്ള തിരക്കഥാകൃത്തിനെ നിര്‍ദ്ദേശിക്കാന്‍ സദ്ഗുരുവിന്റെ സഹായം തേടിയതായും ബി ആര്‍ ഷെട്ടി.

ആയിരം കോടി ബജറ്റില്‍ ബി ആര്‍ ഷെട്ടി രണ്ടാമൂഴം നിര്‍മ്മിക്കുന്നതായി മോഹന്‍ലാല്‍ ആണ് ഫേസ്ബുക്ക് വീഡിയോയിലൂടെ അറിയിച്ചത്. മനോരമാ ന്യൂസിന് അനുവദിച്ച അഭിമുഖത്തിലും സ്വപ്‌നപദ്ധതിയെന്ന നിലയില്‍ മോഹന്‍ലാല്‍ രണ്ടാമൂഴത്തെ വിശേഷിപ്പിച്ചിരുന്നു. മൂന്ന് വര്‍ഷം തിരക്കഥ പൂര്‍ത്തിയാക്കി കൈമാറിയിട്ടും സിനിമ വൈകുന്നതില്‍ പ്രതിഷേധിച്ചാണ് എം ടി വാസുദേവന്‍ നായര്‍ സ്‌ക്രിപ്ട് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. രണ്ടാമൂഴം പ്രഖ്യാപിച്ച ശേഷം വി എ ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാലിനെ നായകനാക്കി ഒടിയന്‍ എന്ന ചിത്രം ചെയ്തു.

പുതിയ പ്രൊജക്ടില്‍ ഭീമന്‍ മോഹന്‍ലാല്‍ ആണോ എന്ന ചോദ്യത്തിന് ഷെട്ടിയുടെ മറുപടി ഇങ്ങനെ ‘ ഇതുവരെ അഭിനേതാക്കളെ തീരുമാനിച്ചിട്ടില്ല. അനുയോജ്യമായ തിരക്കഥയാണ് ഇപ്പോള്‍ തേടുന്നത്.’
മോഹന്‍ലാലും ബി ആര്‍ ഷെട്ടിയും ശ്രീകുമാര്‍ മേനോനും  

ഭീമന്റെ കാഴചയിലൂടെയുള്ള മഹാഭാരതകഥയാണ് രണ്ടാമൂഴം. 1984ലാണ് എംടി ഈ രചന പൂര്‍ത്തിയാക്കുന്നത്. നേരത്തെ ഹരിഹരന്‍ രണ്ടാമൂഴം സിനിമയാക്കുന്നതിനുള്ള പ്രാഥമിക തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. എന്നാല്‍ നിര്‍മ്മാണച്ചെലവ് കൂടുതലാണെന്ന് കാട്ടി നിര്‍മ്മാതാക്കള്‍ പ്രൊജക്ടില്‍ നിന്ന് പിന്‍മാറി. മലയാളത്തില്‍ രണ്ടാമൂഴം എന്ന പേരിലും മറുഭാഷകളില്‍ മഹാഭാരതം എന്ന പേരിലുമാണ് ശ്രീകുമാര്‍ മേനോന്‍ സിനിമ പ്രഖ്യാപിച്ചത്.

വി എ ശ്രീകുമാര്‍ മേനോനും ബി ആര്‍ ഷെട്ടിയും രണ്ടാമൂഴം പ്രഖ്യാപിക്കുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആധാരമാക്കിയ പിഎം നരേന്ദ്രമോദി എന്ന സിനിമയുടെ പ്രചരണ വേളയിലാണ് ബി ആര്‍ ഷെട്ടി രണ്ടാമൂഴത്തിന് പകരമുള്ള മഹാഭാരത സിനിമയെക്കുറിച്ച് സംസാരിച്ചത്. വിവേക് ഒബ്‌റോയിക്കൊപ്പം സിനിമയുടെ പ്രമോഷനില്‍ ഷെട്ടി പങ്കെടുത്തിരുന്നു.

രണ്ടാമൂഴം ആര് സിനിമയാക്കണമെന്ന കാര്യം അച്ഛന്‍ തീരുമാനിക്കുമെന്ന് എം ടി വാസുദേവന്‍ നായരുടെ മകള്‍ അശ്വതി നായര്‍ അടുത്തിടെ അറിയിച്ചിരുന്നു.. രണ്ടാമൂഴം അച്ഛന്റെ സ്വപ്ന പദ്ധതിയാണെന്നും ഏറ്റവും മനോഹരമായി യാഥാര്‍ത്ഥ്യമാക്കുമെന്നുമാണ് അശ്വതി വ്യക്തമാക്കിയിരുന്നത്.

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

SCROLL FOR NEXT