Film News

'ഇനി പ്രേക്ഷകരും സ്തുതി പാടും', സുഷിന് ശ്യാം സംഗീതം നൽകിയ ബോഗെയ്ൻ വില്ലയിലെ ആദ്യ ഗാനമെത്തി

ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, ജ്യോതിർമയി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ബൊഗെയ്ൻവില്ലയിലെ ആദ്യ ഗാനമെത്തി. 'സ്തുതി' എന്ന് പേരുള്ള ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് സുഷിന് ശ്യാമാണ്. മരണവും ജീവിതവും പ്രമേയമാകുന്ന ഗാനത്തിന്റെ വരികളിൽ നൃത്തം ചെയ്യുന്ന ജ്യോതിർമയിയെയും കുഞ്ചാക്കോ ബോബനെയാണ് വീഡിയോയിൽ കാണാനാകുന്നത്. ശവപ്പറമ്പ് പശ്ചാത്തലമാകുന്ന ഗാനരംഗത്തിൽ പാട്ടിന്റെ സംഗീത സംവിധായകൻ കൂടിയായ സുഷിന് ശ്യാമിനെയും കാണാം. മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മപര്‍വ്വത്തിന് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബൊഗെയ്ൻവില്ല. ഷറഫുദ്ദീൻ, വീണ നന്ദകുമാർ, ശ്രിന്ദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസും അമൽ നീരദുമാണ് ചിത്രത്തിൻ്റെ തിരക്കഥ. അമൽ നീരദ് പ്രൊഡക്ഷൻസിനൊപ്പം ഉദയാ പിക്ച്ചേഴ്സിന്റെ സംയുക്ത നിർമാണമാണ് ചിത്രം. ഒരു സ്റ്റൈലിഷ് ആക്ഷൻ ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നതെന്നാണ് നേരത്തെ പുറത്തുവിട്ട പോസ്റ്ററിൽ നിന്നും സൂചന ലഭിക്കുന്നത്. ഇപ്പോൾ പുറത്തുവന്ന ഗാനവും ആ സൂചനകളെ ഉറപ്പിക്കുന്നുണ്ട്.

ആദ്യമായാണ് കുഞ്ചാക്കോ ബോബനും അമൽ നീരദും ഒരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നത്. ഏറെക്കാലത്തിന് ശേഷം മലയാള സിനിമയിലേക്ക് ജ്യോതിർമയി തിരിച്ചെത്തുന്ന ചിത്രമാണ് ഗെയ്ൻവില്ല. ഇയ്യോബിന്റെ പുസ്തകം, വരത്തൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ഫഹദും അമൽ നീരദും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. സുഷിന്‍ ശ്യാം സംഗീതം പകരുന്ന ചിത്രത്തിന്റെ ക്യാമറ ആനന്ദ് സി ചന്ദ്രനാണ്. എഡിറ്റിം​ഗ് നിർവഹിക്കുന്നത് വിവേക് ഹർഷനാണ്.

അമൽ നീരദിന്റെ സംവിധാനത്തിൽ അവസാനം പുറത്തെത്തിയ ഭീഷ്മപർവ്വം ബോക്സ് ഓഫീസിൽ വിജയമായിരുന്നു. ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. നദിയ മൊയ്തു , ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്‍തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

ഭർത്താവാണ് ഡ്രൈവിങ് പഠിപ്പിച്ചത്, ഇപ്പൊ 12 വാഹനങ്ങളുടെ ലൈസൻസുണ്ട്, കൂടുതൽ ലൈസൻസുള്ള മലയാളി വനിതയായി മണിയമ്മ | Maniyamma Interview

'ഞങ്ങളോട് സംസാരിക്കാം', യാത്രാക്കാരില്‍ നിന്ന് അഭിപ്രായം തേടി ദുബായ് ആർടിഎ

SCROLL FOR NEXT