Film News

'മമ്മൂട്ടി തന്റെ ബൃഹത്തായ ഫിലിമോ​ഗ്രാഫിയിൽ ഒരു ഏട് കൂടി എഴുതി ചേർത്തിരിക്കുന്നു'; കാതലിനെ പ്രശംസിച്ച് ഹൻസൽ മെഹ്ത

ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടി, ജ്യോതിക എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം കാതൽ ദ കോറിനെ പ്രശംസിച്ച് ബോളിവുഡ് സംവിധായകൻ ഹൻസൽ മെഹ്ത. ഒരു വ്യക്തിയെ സ്വയം സ്നേഹിക്കാൻ പ്രേരിപ്പിക്കുന്ന മുദ്രാവാക്യമാണ് കാതൽ എന്ന ചിത്രമെന്ന് ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിൽ ഹൻസൽ മെഹ്ത പറയുന്നു. മമ്മൂട്ടി തന്റെ ബൃഹത്തായ കരിയറിൽ ഒരു നിമിഷം കൂടി അടയാളപ്പെടുത്തുകയാണ് എന്നും ജിയോ ബേബി എന്ന സംവിധായകനിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നും പറഞ്ഞ ഹൻസൽ മെഹ്ത ജ്യോതികയുടെ അഭിനയത്തെക്കുറിച്ചും കുറിപ്പിൽ എടുത്ത് പറയുന്നുണ്ട്.

ഹൻസൽ മെഹ്തയുടെ കുറിപ്പ്:

കാതൽ ദ കോർ, സ്വയം സ്നേഹിക്കാനുള്ള വളരെ ആർദ്രവും സ്‌നേഹപൂർവ്വവുമായ ഒരു മുദ്രാവാക്യമാണ്. മമ്മൂട്ടി തന്റെ ബൃഹത്തായ ഫിലിമോ​ഗ്രാഫിയിൽ ഒരു ഏട് കൂടി എഴുതി ചേർത്തിരിക്കുന്നു. നമ്മുടെ ഏറ്റവും മികച്ച കലാകാരന്മാരിലൊരാളായ അദ്ദേഹം എത്ര മനോഹരമായ പ്രകടനമാണ് കാതലിൽ നടത്തിയിരിക്കുന്നത്. സത്യസന്ധതയും സഹാനുഭൂതിയുമുണർത്തുന്ന പ്രകടനം കൊണ്ട് ജ്യോതിക നമ്മെ വിസ്മയിപ്പിക്കുന്നു. അവർക്ക് ഇനിയും ചെയ്യാൻ ഒരുപാടുണ്ട്. കലയുടെ മഹത്തായ സമന്വയം തന്നെയാണ് കാതൽ. എന്തൊരു സംവിധായകനാണ് ജിയോ ബേബി. അദ്ദേഹത്തിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്.

മികച്ച പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായ കാതൽ ദ കോർ കഴിഞ്ഞ ദിവസമാണ് ഒടിടി റിലീസിനെത്തിയത്. ആമസോൺ പ്രെെമില‍ാണ് ചിത്രം ലഭ്യമായിരിക്കുക. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഈ ചിത്രം വേഫറർ ഫിലിംസാണ് വിതരണത്തിനെത്തിച്ചത്. മാത്യു ദേവസ്സി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തിയത്. ചിത്രത്തിൽ മാത്യുവിന്റെ ഭാര്യ ഓമന എന്ന കഥാപാത്രത്തെയാണ് ജ്യോതിക അവതരിപ്പിച്ചത്.

ചിത്രത്തെക്കുറിച്ച് മുമ്പ് മമ്മൂട്ടി പറഞ്ഞ വാക്കുകൾ :

കാതലിൽ ഒരുപാട് മൊമെന്റ്‌സ്‌ ഉണ്ടെന്നാണ് ഞാൻ വിചാരിക്കുന്നത്. വളരെ ഇന്റെൻസ് ഇമോഷൻസ് ഉള്ള സിനിമയാണ് കാതൽ. കാതലിനെ പ്രണയമെന്നാണ് പറയാറ്, പ്രണയത്തിന് എന്തൊക്കെ അർത്ഥങ്ങളുണ്ടോ അതിൽ ഒരു അർത്ഥമായിരിക്കും ഈ സിനിമ. കാതലെന്നാൽ ഉൾക്കാമ്പ് എന്നാണ് മലയാളത്തിൽ അർഥം. കാതലെന്ന തമിഴ് വാക്കിന്റെ മലയാളം നമ്മൾ എടുത്താൽ തന്നെ ഈ സിനിമയിൽ ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രണയം ആരും കാണാത്ത തരത്തിലുള്ള പ്രണയമായിരിക്കും. ആരാണ് ശരി ആരാണ് തെറ്റ് എന്നത് പടം കണ്ടിറങ്ങിയാലും നിർവചിക്കൻ പറ്റില്ലെന്നാണ് എന്റെ ധാരണ. ഇത് മനുഷ്യന്റെ സ്നേഹത്തിന്റെ കാതലാണ്. പ്രണയത്തിന്റെ ഒരു കാമ്പുണ്ടല്ലോ, പ്രണയമെന്നത് യാഥാർഥ്യത്തിൽ എന്തായിരിക്കണം സ്ത്രീയും പുരുഷനും തമ്മിൽ എന്തോരം സ്നേഹിക്കാം എന്തൊക്കെ അതിർവരമ്പുകൾക്കപ്പുറം സ്നേഹിക്കാം എന്നതാണ് സിനിമയുടെ ഗോൾ.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT