ബോബി ചെമ്മണ്ണൂര്‍ അഭിനയിച്ച ഓണപ്പാട്ടുമായി നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ്. തസ്‌കരവീരന്‍, വജ്രം എന്നീ സിനിമകളൊരുക്കിയ പ്രമോദ് പപ്പനാണ് സംവിധാനം. ഓണക്കാലം ഓര്‍മ്മക്കാലം എന്ന തലക്കെട്ടില്‍ പ്രമോദ് പാപ്പനിക് അപ്രോച്ച് എന്ന ടാഗ് ലൈനിലാണ് പാട്ട് പുറത്തുവിട്ടിരിക്കുന്നത്.
ജനാര്‍ദനന്‍ പുതുശേരിയുടേതാണ് വരികള്‍. കറുത്ത വസ്ത്രത്തില്‍ ആടിപ്പാടിയാണ് ബോബി ചെമ്മണ്ണൂരില്‍ ഗാന രംഗത്തില്‍ ഉള്ളത്. ശിഹാബ് ഒങ്ങല്ലൂരാണ് ക്യാമറ
മമ്മൂട്ടിയുടെ ജന്മദിനത്തില്‍ കലാഭൈരവന്‍ മമ്മൂക്ക എന്ന ഗാനവുമായി പ്രമോദ് പപ്പന്‍ എത്തിയിരുന്നു.
പ്രമോദ് പപ്പന്‍ കൂട്ടുകെട്ട് മമ്മൂട്ടിയുടെ ജന്മദിനത്തില്‍ കഴിഞ്ഞ വര്‍ഷം ദ ക്യുവിനോട് സംസാരിച്ചത്
മമ്മൂട്ടിയുടെ അറുപത്തിയൊമ്പതാം പിറന്നാള്‍ ദിനത്തിലായിരുന്നു കലാഭൈരവന്‍ നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷയുടെ പേജിലൂടെ റിലീസ് ചെയ്തത്. വീഡിയോയ്ക്ക് വേണ്ടി പ്രമോദ് ഡിജിറ്റല്‍ പെയ്ന്റ് ചെയ്ത മമ്മൂട്ടിയുടെ വിവിധ ഗെറ്റപ്പുകളാണ് പ്രധാനമായും ട്രോള്‍ ചെയ്യപ്പെട്ടത്. എം ഡി രാജേന്ദ്രന്റെ രചനയില്‍ ഔസേപ്പച്ചന്‍ സംഗീതമൊരുക്കിയ വീഡിയോ ട്രിബ്യൂട്ട് ആയിരുന്നു കലാഭൈരവന്‍. മമ്മൂട്ടിയുടെ അടുത്ത സുഹൃത്തുക്കള്‍ കൂടിയായ പ്രമോദ് പപ്പന്‍മാര്‍ നീണ്ട കാലം ഗള്‍ഫ് ഷോകളുടെ നേതൃത്വം വഹിച്ചിരുന്നു. മമ്മൂട്ടിക്കൊപ്പം വിദേശത്ത് സൗഹൃദയാത്രകളുടെയും ഭാഗമാണ് പ്രമോദ് പപ്പന്‍.
മമ്മൂക്കയുമായി 90 മുതലുള്ള പരിചയം
90 മുതലുള്ള പരിചയമാണ് മമ്മൂക്കയുമായുള്ളത്. 'ഒരു സ്വകാര്യം' എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ആദ്യമായി അദ്ദേഹത്തെ കണ്ടത്. ക്യാമറ പോലുള്ള ടെക്നിക്കൽ സാധനങ്ങളോട് മമ്മൂക്കയ്ക്ക് ഒരു പ്രത്യേക കമ്പമാണ്. അത്തരം സാധനങ്ങൾ വാങ്ങാനൊക്കെയാണ് ഞങ്ങൾ ഒരുമിച്ച് യാത്രകൾ ചെയ്യുന്നത്. സാങ്കേതിക വിദ്യകൾ അറിയാനുളള യാത്രകളാണ് കൂടുതലും.
കലാഭൈരവന് പിന്നില്‍ എന്നിലെ ചിത്രകാരന്‍
ഞാനൊരു ചിത്രകാരനാണ്, എന്നിലെ ചിത്രകാരന്‍ അദ്ദേഹത്തെ കാണാന്‍ ആഗ്രഹിക്കുന്ന കുറച്ച് രൂപങ്ങളെയാണ് പെയിന്റിങ്ങുകളിലൂടെ അദ്ദേഹത്തിന്റെ പിറന്നാള്‍ ദിവസം ഞാന്‍ പുറത്തുവിട്ടത്. എന്റെ സങ്കല്‍പ്പത്തിലുള്ള ചില വേഷങ്ങളില്‍ മമ്മൂക്കയെ കണ്ടാല്‍ നന്നാകുമെന്ന് തോന്നി. പരസഹായമില്ലാതെ ഞാന്‍ തന്നെ വരച്ചു, എഡിറ്റിങും സൗണ്ട് മിക്സിങ്ങും എല്ലാം സ്വയം ചെയ്തു. ആ വീഡിയോയെ കുറിച്ചു വന്ന ട്രോളുകള്‍ വെറും തമാശയായിട്ട് മാത്രമേ എടുക്കുന്നുള്ളു. അഭിപ്രായ സ്വാതന്ത്ര്യം ആണ് ട്രോളുകള്‍, അവരെ നമ്മള്‍ നിരുത്സാഹപ്പെടുത്തേണ്ടതില്ല'. പ്രമോദ് പപ്പന്‍ കൂട്ടുകെട്ടിലെ പ്രമോദ് പറയുന്നു.