Film News

ബിലാൽ ഇനി വൈകില്ല; ബിഗ് ബി രണ്ടാം വരവിന് അതേ ടീം

THE CUE

സ്റ്റൈലിഷ് ഡയലോഗു കൊണ്ടും മമ്മൂട്ടിയുടെ മാസ് പെര്‍ഫോര്‍മന്‍സ് കൊണ്ടും മലയാളത്തിലെ ബെഞ്ച്മാര്‍ക്കായ ചിത്രത്തിലൊന്നാണ് ബിഗ്ബി. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന് പ്രഖ്യാപനം ഉണ്ടായത് മുതല്‍ സ്റ്റൈലിഷ് ആയ ബിലാലിന് വേണ്ടി മലയാളികള്‍ കാത്തിരിക്കുകകയാണ്. ചിത്രത്തിലെ ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രത്തിന്റെ മാസ് പെര്‍ഫോര്‍മന്‍സ് കൂടുതല്‍ മാസായത് തീം സോങ്ങ് ഒപ്പം ചേരുമ്പോഴാണെന്നുള്ളതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. ചിത്രത്തിന്റെ സംഗീതത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായിട്ടാണ് സൂചന.

സംവിധായകന്‍ അമല്‍ നീരദിനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഗോപി സുന്ദര്‍ ബിലാലിന് വേണ്ടി പ്രാര്‍ഥനയുണ്ടാവണം എന്നറിയിച്ചത്. ബിഗ്ബിയുടെ പശ്ചാത്തല സംഗീതം നിര്‍വഹിച്ചത് ഗോപി സുന്ദറായിരുന്നു. 2007ലായിരുന്നു ബിഗ്ബി റിലീസ് ചെയ്തത്. അന്ന് ചെയ്ത തീം മ്യൂസിക്കിനെക്കുറിച്ചും ഗോപി സുന്ദര്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

2007ലായിരുന്നു ഈ ട്രാക്ക് ഞാന്‍ ചെയ്തത്. പിന്നീട് സ്റ്റൈല്‍ മാറ്റി, ഇപ്പോള്‍ 13 വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഇത്രയും കാലത്തിനിടയിലെ എക്‌സ്പീരിയന്‍സ് കൊണ്ട് എന്തെല്ലാം നേടി എന്ന് തെളിയിക്കാന്‍ സമയം വന്നിരിക്കുന്നു, ഈ സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാ ടെക്‌നീഷ്യന്മാര്‍ക്കും അതൊരു വെല്ലുവിളി തന്നെയായിരിക്കും.
ഗോപി സുന്ദര്‍

രണ്ട് വര്‍ഷം മുന്‍പായിരുന്നു ബിലാല്‍ വീണ്ടുമെത്തുന്നുവെന്ന വാര്‍ത്ത ഔദ്യോഗികമായി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഉണ്ണി ആര്‍ തന്നെ ആകും രണ്ടാം ഭാഗത്തിന്റെ സംഭാഷണം. സമീര്‍ താഹിര്‍ തന്നെ ക്യാമറ ചെയ്യുമെന്നാണ് സൂചന. മമ്മൂട്ടിയെ കൂടാതെ മറ്റൊരു പ്രധാന താരം ബിലാല്‍ ഉണ്ടാകുമെന്ന് കേള്‍ക്കുന്നു. നേരത്തെ 2019 ഡിസംബറില്‍ ബിലാല്‍ തുടങ്ങുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ദി പ്രീസ്റ്റിന് ശേഷം മമ്മൂട്ടി ജോയിന്‍ ചെയ്യുന്നത് ബിലാല്‍ ആണെന്നാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ബിലാല്‍, ബിഗ് ബി പ്രീ ക്വല്‍ ആണോ സീക്വല്‍ ആണോ എന്ന കാര്യം അമല്‍ നീരദ് ഇത് വരെ പുറത്ത് വിട്ടിട്ടില്ല

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

SCROLL FOR NEXT