Film News

'മന്ദാരച്ചെപ്പുണ്ടോ എന്ന ഗാനം തൈക്കൂടം ബ്രിഡ്ജിന്റെതാണെന്ന് വിശ്വസിക്കുന്ന കുട്ടികൾ പുതുതലമുറയിലുണ്ട്': ബിജിബാൽ

ദശരഥത്തിലെ 'മന്ദാരച്ചെപ്പുണ്ടോ' എന്ന ഗാനം തൈക്കൂടം ബ്രിഡ്ജിന്റെയാണെന്ന് കരുതുന്ന കുട്ടികൾ പുതുതലമുറയിലുണ്ടെന്ന് സം​ഗീത സംവിധായകൻ ബിജിബാൽ. ഒരു പരിധി വിട്ട് പാട്ടിനെ പരിഷ്കരിക്കുന്നത് വ്യക്തിപരമായി തനിക്കിഷ്ടമില്ല എന്നും ബിജിബാൽ പറഞ്ഞു. കവർ സോങ്ങുകളുടെ കേവലമായ പ്രസക്തി എന്ന് തോന്നുന്നത് പഴയ പാട്ടിനെ വീണ്ടും ആസ്വദിക്കാം എന്നുള്ളതാണ്. ഒരു ഘട്ടത്തിന് മുൻപുള്ള ചരിത്രം പുതിയ കുട്ടികൾക്കറിയില്ല. രാഗങ്ങളെല്ലാം അപ്രസക്തമായെന്നും ഗാനമെന്ന സൃഷ്ടിയോട് ഉത്തരവാദിത്തം ഉണ്ടായിരിക്കണമെന്നും ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിൽ ബിജിബാൽ പറഞ്ഞു. എം ടി വാസുദേവൻ നായരുടെ കഥകളെ ആസ്പദമാക്കി നിർമ്മിക്കുന്ന മനോരഥങ്ങൾ എന്ന ആന്തോളജി ചിത്രമാണ് ബിജിബാലിന്റെ സംഗീതസംവിധാനത്തിൽ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്നത് .

ബിജിബാൽ പറഞ്ഞത്:

പാടാൻ ഒരു കൊതി എല്ലാവർക്കും ഉണ്ടാവുമല്ലോ. അത് ചെയ്യുന്നതിൽ തെറ്റൊന്നുമില്ല. പക്ഷെ ഒരു പരിധി വിട്ട് പാട്ടിനെ പരിഷ്കരിക്കുന്നത് വ്യക്തിപരമായി എനിക്കിഷ്ടമല്ല. കാരണം പാട്ടിലെ ഒരു ഭാഗം അങ്ങനെയാകുന്നതിന് കൃത്യമായ ഒരു കാരണമുണ്ട്. ഒരു പാട്ടിൽ നമ്മൾ തന്നെ കണ്ടുപിടിക്കേണ്ട ഒളിച്ചിരിക്കുന്ന സംഭവങ്ങൾ ഉണ്ടാകും. അതൊക്കെയാണ് പാട്ടിന്റെ മാജിക്ക്. അതെല്ലാം തന്നെ പാട്ടിന്റെ സൃഷ്ടാക്കൾ കൃത്യമായ ധാരണയിൽ ചെയ്യുന്നതാണ്. മിക്ക പാട്ടുകളിലും അങ്ങനെയുണ്ട്. എല്ലാം എന്ന് ഞാൻ പറയില്ല, കാരണം വായിൽ തോന്നിയ പാട്ടുകൾ ചെയ്യുന്നവരുണ്ട്. അതല്ല ഉദ്ദേശിച്ചത്. കൃത്യമായ ധാരണയിൽ നിർമ്മിക്കുന്ന പാട്ടുകളെ ചോദ്യം ചെയ്യാനുള്ള അവകാശം നമുക്കുണ്ടെന്ന് എനിക്ക് വ്യക്തിപരമായി തോന്നുന്നില്ല. രാഗം മാത്രമായി ഒരു പാട്ടിനെ കാണരുത്. രാഗങ്ങൾ ഇപ്പോൾ അപ്രസക്തമായി. എന്തിന് വേണ്ടി ആ രാഗം ഉപയോഗിച്ചു എന്നുള്ളത് തന്നെയാണ് പ്രധാനം. ഈണവും വരിയും ചേർന്ന് നമ്മളോട് എന്ത് പറയുന്നു എന്നതാണ് പ്രധാനം. പാട്ടെന്ന സൃഷ്ടിയോട് നമ്മൾ ഉത്തരവാദിത്തം കാണിക്കണം.

കവർ സോങ്ങുകളുടെ കേവലമായ പ്രസക്തി എന്ന് തോന്നുന്നത് പഴയ പാട്ടിനെ വീണ്ടും ആസ്വദിക്കാം എന്നുള്ളതാണ്. പക്ഷെ 'മന്ദാരച്ചെപ്പുണ്ടോ' എന്ന ദശരഥത്തിലെ ഗാനം തൈക്കൂടം ബ്രിഡ്ജിന്റെയാണെന്ന് കരുതുന്ന പുതുതലമുറയിലെ കുട്ടികളുണ്ട്. ചിലർക്ക് പക്ഷെ ഇത് കേട്ട് ദശരഥത്തിലെ പാട്ടാണ്, ജോൺസൻ മാഷ് സംഗീതം ചെയ്തതാണ് എന്ന് മനസ്സിലാക്കി പഴയ വേർഷൻ കേൾക്കാനുള്ള പ്രേരണയുണ്ടാകും. ഇപ്പോഴത്തെ കുട്ടികളുടെ ഒരു അനിവാര്യതയാണോ അതോ പ്രശ്നമാണോ എന്നെനിക്കറിയില്ല, കവർ സോങ്ങുകളുടെ കേവലമായ പ്രസക്തി എന്ന് തോന്നുന്നത് പഴയ പാട്ടിനെ വീണ്ടും ആസ്വദിക്കാം എന്നുള്ളതാണ്. അവർക്കറിയില്ല. അതൊരു യാഥാർഥ്യമാണ്. ഈ നൂറ്റാണ്ട് തുടങ്ങിയത് മുതലുള്ള ചരിത്രമേ അവർക്കറിയൂ. യേശുദാസ് സാറിന് ഇപ്പോൾ 84 വയസ്സായി. 1995 വരെയാണ് അദ്ദേഹത്തിന്റെ ഗോൾഡൻ പിരീഡ്. ആ സമയത്താണ് അദ്ദേഹത്തിന്റെ ഏറ്റവും നല്ല പാട്ടുകൾ വന്നിട്ടുള്ളത്. എഴുപതുകളിൽ അദ്ദേഹം അസാധ്യമായി പാടിയിട്ടുണ്ട്. ഇതൊന്നും പുതിയ സംഗീത സംവിധായകർ പോലും കേട്ടിട്ടില്ല എന്നുള്ളതാണ് അദ്ഭുതകരമായ കാര്യം. എന്റെ കൂടെ ജോലി ചെയ്യുന്ന മുപ്പത്തഞ്ച് വയസ്സുള്ള ആളുകൾ പോലും ഇത് കേട്ടിട്ടില്ല. റഹ്മാൻ വന്നതിന് ശേഷമുള്ള ചരിത്രമേ അവർക്കറിയൂ.

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

SCROLL FOR NEXT