Film News

തല്ലിത്തീര്‍ന്ന് വിശ്രമിക്കുന്ന അയ്യപ്പനും കോശിയും, പവന്‍ കല്യാണ്‍ സിംപ്ലിസിറ്റിയെന്ന് ആരാധകര്‍

അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക് ഭീംല നായക് ചിത്രീകരണം പുരോഗമിക്കുന്നതിനൊപ്പം മേക്കിംഗ് വീഡിയോയും കാരക്ടര്‍ ഇന്‍ട്രോയും പാട്ടുകളുമെല്ലാം അണിയറ പ്രവര്‍ത്തകര്‍ സാമൂഹ്യ മാധ്യമത്തിലൂടെ പുറത്തുവിടുന്നുണ്ട്. മലയാളത്തിലെ എസ്. ഐ അയ്യപ്പന്‍ നായരെ തെലുങ്കില്‍ ഭീംല നായക് എന്ന പേരില്‍ അവതരിപ്പിക്കുന്ന സൂപ്പര്‍താരം പവന്‍ കല്യാണും കോശിക്ക് പകരക്കാരനായ ഡാനിയല്‍ ശേഖറായി എത്തുന്ന റാണ ദഗുബട്ടിയും ലൊക്കേഷനില്‍ വിശ്രമിക്കുന്ന ഫോട്ടോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ആക്ഷന്‍ ചിത്രീകരണത്തിന് ശേഷമാണ് ഇരുവരും ലൊക്കേഷനില്‍ സെറ്റിട്ടിരിക്കുന്ന കട്ടിലിലും കാളവണ്ടിയിലുമായി വിശ്രമിക്കുന്നത്.

കയര്‍ കട്ടിലില്‍ വിശ്രമിക്കുന്ന സൂപ്പര്‍താരം പവന്‍ കല്യാണിന്റെ സിംപ്ലിസിറ്റി എന്ന രീതിയിലും ആരാധകര്‍ ഈ ചിത്രം ട്വീറ്റുകളില്‍ പങ്കുവെക്കുന്നുണ്ട്. പവന്‍ കല്യാണിന് നായികയായി നിത്യ മേനോനും റാണയുടെ നായിക സംയുക്ത മേനോനുമാണ്. സാഗര്‍ കെ ചന്ദ്രയാണ് ഭീംലനായകിന്റെ സംവിധായകന്‍. തിവിക്രം ശ്രീനിവാസാണ്. രവി കെ ചന്ദ്രനാണ് ക്യാമറ. സിതാര എന്റര്‍ടെയിന്‍മെന്റാണ് നിര്‍മ്മാണം. 2022 ജനുവരി 12നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഭീംലനായക് ഗാനം

അയ്യപ്പനും കോശിയും എന്ന സിനിമയുടെ ട്രെയിലറിനെക്കാള്‍ തരംഗം സൃഷ്ടിച്ചത് 'കലക്കാത്ത സന്ദനമേറെ വെഗുവോക പുത്തിറുക്കോ' എന്ന് തുടങ്ങുന്ന നാടന്‍ ശീലുകളിലുള്ള ഇതേ സിനിമയിലെ പാട്ടായിരുന്നു. അയ്യപ്പനും കോശിയും ഒരു സാദാ മാസ് പടമാവില്ലെന്ന സൂചന പ്രേക്ഷകര്‍ക്ക് കിട്ടിയതും ഈ പാട്ടിനൊപ്പമുള്ള വിഷ്വലുകളിലൂടെയാണ്. അട്ടപ്പാടിയിലെ ആദിവാസി മനുഷ്യരുടെ ഹൃദയതാളമുള്ള വരികളും ശൈലിയും ആലാപനവുമായിരുന്നു കലക്കാത്ത എന്ന പാട്ടിന്റെ ആകര്‍ഷണം.

മുഖ്യധാര അതുവരെ പരിഗണിക്കാതിരുന്ന നഞ്ചമ്മ എന്നും നഞ്ചിയമ്മ എന്നും വിളിക്കുന്ന ആദിവാസി കലാകാരിയാണ് ആലാപന ശൈലികൊണ്ടും ഗോത്രസംഗീത്തിന്റെ വേരാഴം കൊണ്ടും കലക്കാത്ത സന്ദനമേറെ എന്ന പാട്ടിനെ ഹൃദയഹാരിയാക്കിയത്. നഞ്ചമ്മയുടെ ഫോക് ശൈലിക്ക് ചേര്‍ന്ന മികച്ച കോമ്പസിഷന്‍ ജേക്സ് ബിജോയിയില്‍ നിന്നുമുണ്ടായി. അയ്യപ്പനും കോശിയും പുറത്തിറങ്ങിയ ശേഷവും ഈ പാട്ടിനും നഞ്ചമ്മക്കും ആരാധകരേറെയുണ്ടായി.

തെലുങ്കിലെ മെഗാതാരം പവന്‍ കല്യാണ്‍ നായകനായി അയ്യപ്പനും കോശിയും ഭീംലനായക് ആയി റീമേക്ക് ചെയ്യപ്പെട്ടപ്പോള്‍ നഞ്ചമ്മയുടെ കലക്കാത്ത എന്ന പാട്ടിന് പകരമെത്തിയത് മറ്റൊരു ഫോക്ക് ഫീലുള്ള പാട്ടാണ്. ദര്‍ശനം മോഗുളയ്യയുടെ കിന്നെരയുടെ മാന്ത്രികതയും സവിശേഷമായ ആലാപനവും സമന്വയിക്കുന്ന ഭീംലനായക് ടൈറ്റില്‍ സോംഗ്. ആരാണ് നായകന്‍ ഭീംല നായക് എന്ന് വിവരിക്കുന്നതാണ് ഈ ഗാനം. ഭീംലയുടെ ഊരും പേരും താവഴികളും സവിശേഷതകളുമെല്ലാം പാടുന്നൊരു ഗാനം. പവന്‍ കല്യാണിന്റെ ഭീംലനായക് ഗാനം പുറത്തുവന്നതിന് ശേഷം ടോളിവുഡ് മാധ്യമങ്ങളും ദര്‍ശന്‍ മോഗുളയ്യക്ക് പിന്നാലെയാണ്.

ഈ പാട്ടിനും സിനിമക്കും മുമ്പേ തന്നെ തെലങ്കാനയുടെ ഹൃദയവേരുകള്‍ പതിഞ്ഞ കലാകാരനായിരുന്നു മോഗുളയ്യ.

മമ്മൂട്ടി- മോഹൻലാൽ ചിത്രത്തിന് ശ്രീലങ്കയിൽ തുടക്കം, മഹേഷ് നാരായണൻ സംവിധാനം, ആൻ്റോ ജോസഫ് നിർമാണം

സൗജന്യ കോക്ലിയർ ശസ്ത്രക്രിയയും 10 പേർക്ക് ശ്രവണസഹായിയും 100 പേ‍ർക്ക് ഇഎന്‍ടി പരിശോധനയും നല്കാന്‍ അസന്‍റ്

ഷാ‍‍ർജ പുസ്തകോത്സവം: ഇത്തവണ സന്ദ‍ർശക‍ർ 10 ലക്ഷത്തിലധികം, ഏറെയും ഇന്ത്യാക്കാർ

ഷാർജ പുസ്തകോത്സവം: മലയാളത്തിലെ ബെസ്റ്റ് സെല്ലർ റാം c/o ആനന്ദി

വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വ്യാവസായിക സാമ്പത്തിക വളര്‍ച്ചാ മുനമ്പ്: കിഫ്ബി പദ്ധതി പ്രഖ്യാപിച്ചു

SCROLL FOR NEXT