Film News

'ഹായ് ബാബു ആന്റണി'! ; ഡിഎൻഎ തിയറ്റർ വിസിറ്റിടെ ബാബു ആന്റണിയെ കണ്ട് ആശ്ചര്യപ്പെട്ടു ആരാധിക

ഒരിടവേളക്ക് ശേഷം ടി എസ് സുരേഷ് ബാബു സംവിധാനത്തിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് ഡിഎൻഎ. റായ് ലക്ഷ്മി, അഷ്‌കർ സൗദാൻ എന്നിവർക്കൊപ്പം ബാബു ആന്റണിയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ ഡിഎന്‍എയുടെ എറണാകുളത്തെ തീയറ്റര്‍ വിസിറ്റിനിടെ ബാബു ആന്റണിയെ കണ്ട ആരാധിക ആശ്ചര്യചകിതയാകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആണ്. . സിനിമ കാണാന്‍ വന്ന മദ്ധ്യവയസ്കയായ ഒരു സ്ത്രീയാണ് ബാബു ആന്റണിയെ കണ്ട് ആശ്ചര്യപ്പെട്ടത്. തുടര്‍ന്ന് "ഹായ് ബാബു ആന്റണി!" എന്നു വിളിച്ച് താരത്തിനടുത്തേക്ക് ചെന്ന ആരാധിക കൂടെ ഫോട്ടോ എടുക്കാന്‍ സമ്മതം ചോദിക്കുകയും തുടര്‍ന്ന് ഫോട്ടോ എടുക്കുകയും ചെയ്തു. തന്റെ ഇഷ്ട താരത്തെ സ്ക്രീനിലും അതുപോലെതന്നെ നേരിട്ടും കാണാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലായിരുന്നു ആരാധിക.

അഷ്കര്‍ സൗദാന്‍ നായകവേഷത്തിലെത്തുന്ന ചിത്രത്തില്‍ ഡിസിപി രാജാ മുഹമ്മദ്‌ എന്ന കഥാപാത്രത്തെയാണ് ബാബു ആന്റണി അവതരിപ്പിക്കുന്നത്. വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്സറാണ് ഡിഎന്‍എ നിർമ്മിച്ചിരിക്കുന്നത്. എ.കെ. സന്തോഷിൻ്റെ തിരക്കഥയിൽ പൂർണ്ണമായും, ഇൻവസ്റ്റിഗേറ്റീവ്- ആക്ഷൻ-മൂഡിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

റായ് ലക്ഷ്മി, റിയാസ് ഖാന്‍, അജു വർഗീസ്, രൺജി പണിക്കർ, ഇർഷാദ്, രവീന്ദ്രൻ, ഹന്നാ റെജി കോശി, ഇനിയ, ഗൗരിനന്ദ, സ്വാസിക, സലീമ, സീത, ശിവാനി, സജ്നാ (ബിഗ്‌ ബോസ്), അഞ്ജലി അമീർ, ഇടവേള ബാബു, സുധീർ (ഡ്രാക്കുള ഫെയിം), കോട്ടയം നസീർ, പത്മരാജ് രതീഷ്, സെന്തിൽ കൃഷ്ണ, കൈലാഷ്, കുഞ്ചൻ, രാജാ സാഹിബ്, മജീദ്, ബാദുഷ, ജോൺ കൈപ്പള്ളിൽ, രഞ്ജു ചാലക്കുടി, രാഹുൽ, രവി വെങ്കിട്ടരാമൻ, ശിവൻ ശ്രീനിവാസൻ തുടങ്ങിയ മറ്റു താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല' എത്തുന്നു, ചിത്രം നാളെ മുതൽ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

കൈരളിയെക്കുറിച്ച് മമ്മൂട്ടിക്ക് ഒരു സ്ഥാപിത താൽപര്യവുമില്ല; മമ്മൂട്ടിയുമായുള്ള 25 വർഷം നീണ്ട ബന്ധത്തെക്കുറിച്ച് ജോൺ ബ്രിട്ടാസ്

SCROLL FOR NEXT