Film News

'തമിഴില്‍ നീതി പുലര്‍ത്തുക പാര്‍ത്ഥിപന്‍', സച്ചിയുടെ സ്വപ്നം നടപ്പാകട്ടെയെന്ന് പ്രതികരണം

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയെ അനുസ്മരിച്ച് നടന്‍ പാര്‍ത്ഥിപന്‍. സച്ചിയുടെ ആഗ്രഹം പോലെ, അയ്യപ്പനും കോശിയും തമിഴിലെത്തുമ്പോള്‍ അയ്യപ്പന്റെ കഥാപാത്രം ചെയ്യാന്‍ ശ്രമിക്കുമെന്നും പാര്‍ത്ഥിപന്‍ ട്വീറ്റ് ചെയ്തു. സച്ചി മുമ്പ് നല്‍കിയ ഒരു അഭിമുഖത്തിന്റെ വരികള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു പാര്‍ത്ഥിപന്റെ ട്വീറ്റ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'അയ്യപ്പനും കോശിയും തമിഴിലെത്തുമ്പോള്‍ ബിജു മേനോന്റെ റോള്‍ ഞാന്‍ ചെയ്താല്‍ നന്നായിരിക്കുമെന്ന് സംവിധായകനടക്കം പലരും എന്നോട് പറഞ്ഞിരുന്നു. ഇത് കാണുന്നതിന് മുമ്പേ അങ്ങ് പോയ നിര്‍ഭാഗ്യകരമായ അവസ്ഥ എന്നെ വേദനിപ്പിക്കുന്നു. സിനിമ ഞാന്‍ ഇന്നു തന്നെ കാണും, സച്ചിയുടെ ആഗ്രഹം നിറവേറ്റാന്‍ ഞാന്‍ ശ്രമിക്കും', ട്വീറ്റില്‍ പാര്‍ത്ഥിപന്‍ പറയുന്നു.

തമിഴില്‍ കതിരേശനാണ് ചിത്രത്തിന്റെ പകര്‍പ്പവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം തമിഴിലെത്തുമ്പോള്‍ അയ്യപ്പന്റെ കഥാപാത്രത്തോട് നീതി പുലര്‍ത്തുക പാര്‍ത്ഥിപനായിരിക്കുമെന്ന് സച്ചി മുമ്പ് ഓണ്‍മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പാര്‍ത്ഥിപന്‍ വളരെ മികച്ച ഒരു നടനാണ്, കുറച്ചുകാലമായി ഞാന്‍ അദ്ദേഹത്തെ പിന്തുടരുന്നുണ്ട്. കോശിയുടെ വേഷം ചെയ്യാന്‍ കാര്‍ത്തിയാകും മികച്ച ചോയ്‌സെന്ന് എനിക്ക് തോന്നുന്നു. ഈ കഥാപാത്രങ്ങളെ സൃഷ്ടിച്ച ആളെന്ന നിലയ്ക്ക് ഇതെന്റെ അഭിപ്രായം മാത്രമാണ്, തീര്‍ച്ചയായും നിര്‍മ്മാതാക്കള്‍ക്ക് അവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് അഭിനേതാക്കളെ തെരഞ്ഞെടുക്കാമെന്നും സച്ചി പറഞ്ഞിരുന്നു.

'ബറോസി'ന് ശേഷം മോഹൻലാൽ ഇനി സംവിധാനം ചെയ്യുമെന്നു തോന്നുന്നില്ല; സന്തോഷ് ശിവൻ

ദുബായ് ഫിറ്റ്നസ് ചലഞ്ചിന് പിന്തുണ; വുഡ്ലം ഒഡാസിയ തുടങ്ങി

'ലൈവ് ആക്ഷനൊപ്പം ആനിമേഷനും ഒത്തു ചേരുന്ന ലൗലി, ഇത് പ്രണയകഥയല്ല, സൗഹൃദ കഥ'; ദിലീഷ് കരുണാകരൻ

ആകെ മൊത്തം അലറൽ 'കങ്കുവ' കണ്ട് തലവേദനിക്കുന്നു, പ്രേക്ഷകർ‌ ഇറങ്ങിപ്പോയാൽ സിനിമയ്ക്ക് റിപ്പീറ്റ് വാല്യു ഉണ്ടാവില്ലെന്ന് റസൂൽ പൂക്കുട്ടി

മലയാളികളോട് കേന്ദ്രസര്‍ക്കാരിന് ഇത്ര വൈരാഗ്യം എന്തിന്?

SCROLL FOR NEXT