Film News

'നിരുത്തരവാദപരവും നികൃഷ്ടവുമായ പ്രസ്താവന'; അലൻസിയറിനെതിരെ സംവിധായിക ശ്രുതി ശരണ്യം

സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിൽ അവാർഡ് സ്വീകരിച്ച് അലൻസിയർ നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനയ്ക്കെതിരെ അവാർഡ് ജേതാവ് ശ്രുതി ശരണ്യം. ഇത്ര നിരുത്തരവാദപരവും നികൃഷ്ടവുമായി ഇങ്ങനെയൊരു വേദിയിൽ നിന്നുകൊണ്ട് അലൻസിയറിന് എങ്ങനെ ഇപ്രകാരം സംസാരിക്കാനാകുന്നു എന്നും ഇത് നാണക്കേടാണെന്നും ശ്രുതി ഫേസ്ബുക്കിൽ കുറിച്ചു. എന്റെ കയ്യിലിരിക്കുന്ന ഈ സ്ത്രീ അവൾ അവിശ്വസനീയമാണ് എന്ന് തുടങ്ങി സ്റ്റേറ്റ് അവാർഡ് ശിൽപ്പം കൈയ്യിൽ പിടിച്ചുകൊണ്ടുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ശ്രുതിയുടെ കുറിപ്പ്.ബി 32 മുതല്‍ 44 വരെ എന്ന ചിത്രത്തിലൂടെ സ്ത്രീ/ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ള സംസ്ഥാന സർക്കാരിന്റെ പ്രേത്യേക അവാര്‍ഡ് ജേതാവാണ് ശ്രുതി ശരണ്യം.

ശ്രുതി ശരണ്യത്തിന്റെ കുറിപ്പ്

The "lady" in my hand is incredible... ഇന്ന് സംസ്ഥാന ചലച്ചിത്ര പുരസ്കാരവേദിയിൽ അലൻസിയർ ലോപസ് നടത്തിയ മറുപടി പ്രസംഗത്തോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നു. അടുത്ത വർഷത്തെ അവാർഡിനെങ്കിലും പെണ്ണിന്റെ പ്രതിമയ്ക്ക് പകരം "പൗരുഷ"മുള്ള ആണിന്റെ പ്രതിമ വേണംപോലും ... അതിന് തൊട്ടുമുൻപുള്ള ഉദ്ഘാടനപ്രസംഗത്തിൽ മുഖ്യമന്ത്രി ഊന്നി പറഞ്ഞിരുന്നു, സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളെ തകർക്കുന്ന, പരുഷാധിപത്യത്തെ ആഘോഷിക്കുന്ന ഫിലിം കണ്ടന്റിനെ പ്രോത്സാഹിപ്പിക്കരുതെന്ന്. സ്ത്രീകൾക്ക് സിനിമ ചെയ്യാനുള്ള ഫണ്ടൊരുക്കിയ, സ്ത്രീകളുടെ സിനിമാ ഉദ്യമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സർക്കാറാണ് ഇവിടെയുള്ളത്. എന്നിട്ടും ഇത്ര നിരുത്തരവാദപരവും നികൃഷ്ടവുമായി ഇങ്ങിനെയൊരു വേദിയിൽ നിന്നുകൊണ്ട് അലൻസിയറിന് എങ്ങിനെ ഇപ്രകാരം സംസാരിക്കാനാകുന്നു. Its a shame. സ്ത്രീ/ട്രാൻസ്ജെന്റർ വിഭാഗത്തിനുള്ള അവാർഡ് വാങ്ങിയ എന്റെ ഉത്തരവാദിത്വമാണ് അലൻസിയറിന്റെ പ്രസ്തുത പ്രസ്താവനയോട് പ്രതികരിക്കേണ്ടത് എന്ന് ഞാൻ കരുതുന്നു.

പെൺ പ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്നും ആൺകരുത്തുള്ള മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടിൽ ആൺകരുത്തുള്ള പ്രതിമ നൽകണമെന്നുമായിരുന്നു അലൻസിയറിന്റെ പരാമർശം. ആൺകരുത്തുള്ള പ്രതിമ കിട്ടുമ്പോൾ അഭിനയം നിർത്തുമെന്ന് പറഞ്ഞ അദ്ദേഹം, സ്പെഷൽ ജൂറി അവാർഡിനെയും വിമർശിച്ചിരുന്നു. വ്യാഴാഴ്ച തിരുവനന്തപുരം നിശാഗന്ധിയിൽ സംസ്ഥാന ചലച്ചിത്രപുരസ്കാരം ഏറ്റുവാങ്ങി നടത്തിയ പ്രസ്താവനയിൽ സാമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം ഉയരുകയാണ്. തുടർന്ന് വിവിധ മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിൽ തന്റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായി അലൻസിയർ പറഞ്ഞു. അപ്പൻ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സംസ്ഥാന സർക്കാരിന്റെ സ്പെഷൽ ജൂറി പുരസ്കാരം അലൻസിയറിന് ലഭിച്ചത്

ആദ്യ ചിത്രത്തിന് ശേഷം ജോലിയില്ലാതെ വീട്ടിലിരിക്കേണ്ടി വന്നു, സുകുമാറാണ് ജീവിതത്തെ മാറ്റി മറിച്ചത്, ആര്യ ഇല്ലെങ്കിൽ ഞാനില്ല: അല്ലു അർജുൻ

ഫ്യൂഡൽ നായകന്മാരെ ഇപ്പോഴും ജനങ്ങൾക്കിഷ്ടമാണ്, ലൂസിഫർ പോലും അങ്ങനെയുള്ള ഒരു സിനിമയാണ്: ഷാജി കൈലാസ്

വേണ്ടടാ, എനിക്ക് കവര്‍ ഡ്രൈവ്; സ്റ്റീവ് വോയുടെ കെണിയില്‍ വീഴാത്ത സച്ചിന്റെ 241 നോട്ട് ഔട്ട്

അച്ഛന്റെ മരണം വിഷാദത്തിലാക്കി, രക്ഷപ്പെടാൻ സഹായിച്ചത് സിനിമ, സദസ്സിലെ അഭിനന്ദനങ്ങളും കയ്യടികളുമായിരുന്നു തെറാപ്പി: ശിവകാർത്തികേയൻ

ടെസ്റ്റിലെ 30-ാം സെഞ്ചുറി, ഓസ്‌ട്രേലിയന്‍ മണ്ണിലെ 7-ാമത്തേത്, പിന്നിലായത് ബ്രാഡ്മാനും സച്ചിനും; കോഹ്ലിയുടെ റെക്കോര്‍ഡുകള്‍ ഇങ്ങനെ

SCROLL FOR NEXT