സിനിമയിൽ ആർട്ടിസ്റ്റിനെ തീരുമാനിക്കുന്നത് വരെ ചിത്രത്തിന് മറ്റൊരു പേരായിരുന്നുവെന്നും സിനിമയുടെ പേര് ആദ്യം കേട്ടപ്പോൾ എല്ലാവർക്കും ഒരു നെഗറ്റീവ് ഫീൽ തോന്നിയിരുന്നുവെന്നും അച്ഛനൊരു വാഴ വെച്ചു ചിത്രത്തിന്റെ നിർമാതാവ് എ വി അനൂപ്. നവാഗതനായ സാന്ദീപ് സംവിധാനം ചെയ്ത് നിരഞ്ജ് രാജു, എ.വി അനൂപ്, ആത്മീയ, ശാന്തി കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് 'അച്ഛനൊരു വാഴ വെച്ചു'. സാധരണ ടെെറ്റിൽ ആണെങ്കിൽ വമ്പൻ ചിത്രങ്ങൾക്കൊപ്പം പിടിച്ചു നിൽക്കാൻ കഴിയില്ലായിരുന്നുവെന്നും ടെെറ്റിലിൽ അനുഭവപ്പെടുന്ന നെഗറ്റീവ് വെെബ് എങ്ങനെ പോസിറ്റീവ് ആക്കാം എന്നാണ് തങ്ങൾ ചിന്തിച്ചതെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ എ വി അനൂപ് പറഞ്ഞു.
എ വി അനൂപ് പറഞ്ഞത്.
ഞങ്ങൾ ആർട്ടിസ്റ്റിനെ ഫിക്സ് ചെയ്യുന്നത് വരെ വെറേ പേരായിരുന്നു. ഒരു ആർട്ടിസ്റ്റിനും അറിയില്ലായിരുന്നു ഇതാണ് ടെെറ്റിൽ എന്ന്. പക്ഷേ ഞങ്ങളുടെ പിന്നീടുള്ള ചർച്ചകളിലാണ് സാധാരണ ഒരു ടെെറ്റിൽ വന്നാൽ ഈ സിനിമയ്ക്ക് വമ്പൻ ചിത്രങ്ങളുടെ മുന്നിൽ പിടിച്ചു നിൽക്കാൻ പറ്റില്ലെന്നും ടെെറ്റിൽ എങ്ങനെ മാറ്റാം എന്നും ആലോചിക്കുന്നത്. ഇത് കഥയുമായി യോജിക്കുന്ന ടെെറ്റിലാണ്. ശരിയാണ് ഞങ്ങൾക്ക് എല്ലാർക്കും പേരിൽ ഒരു നെഗറ്റീവ് ഫീൽ ഉണ്ടാക്കിയിരുന്നു. പക്ഷേ ആ നെഗറ്റീവ് എങ്ങനെ പോസിറ്റീവ് ആക്കാം എന്നാണ് ഞങ്ങൾ ചിന്തിച്ചത്. അത് തന്നെയാണ് ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നതും.
എ.വി.എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. എ.വി. അനൂപ് നിർമിക്കുന്ന ചിത്രം ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. മുകേഷ്, ജോണി ആന്റണി, ധ്യാന്‍ ശ്രീനിവാസന്‍, അപ്പാനി ശരത്, ഭഗത് മാനുവല്‍, സോഹന്‍ സീനു ലാല്‍, ബൈജു എഴുപുന്ന, ഫുക്രു, അശ്വിന്‍ മാത്യു, ലെന, മീര നായര്‍, ദീപ ജോസഫ്, കുളപ്പുള്ളി ലീല, തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പി. സുകുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് മനു ഗോപാലാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത്.
കെ ജയകുമാര്‍, സുഹൈല്‍ കോയ, മനു മഞ്ജിത്ത്, സിജു തുറവൂര്‍ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. എഡിറ്റര്‍ വി സാജന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിജയ് ജി എസ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് നസീര്‍ കാരന്തൂര്‍, കല ത്യാഗു തവന്നൂര്‍, മേക്കപ്പ് പ്രദീപ് രംഗന്‍, കോസ്റ്റ്യൂംസ് ദിവ്യ ജോബി, സ്റ്റില്‍സ് ശ്രീജിത്ത് ചെട്ടിപ്പടി, വാര്‍ത്താ പ്രചരണം ഹെയിന്‍സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രതീഷ് പാലോട്, സൗണ്ട് ഡിസൈന്‍ ജിതേന്ദ്രന്‍, കോറിയോഗ്രഫി പ്രസന്ന മാസ്റ്റര്‍, അസോസിയേറ്റ് ഡയറക്ടര്‍ പ്രവി നായര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഹരീഷ് മോഹന്‍, അലീഷ, ഷാഫി റഹ്‌മാന്‍, പോസ്റ്റര്‍ ഡിസൈന്‍ കോളിന്‍സ് ലിയോഫില്‍.