Film News

രണ്ടാമൂഴം ഒരുങ്ങുക പാൻ ഇന്ത്യൻ സിനിമയായി, ഭീമൻ ആയി എത്തുന്നത് മോഹൻലാലോ? മറുപടിയുമായി അശ്വതി വി നായർ

രണ്ടാമൂഴം ഒരു പാൻ ഇന്ത്യൻ സിനിമയായി ആയിരിക്കും ഒരുങ്ങുക എന്ന് എംടിയുടെ മകളും സംവിധായികയുമായ അശ്വതി വി നായർ. രണ്ടാമൂഴം എന്നത് പെട്ടന്നൊരുക്കാൻ സാധിക്കുന്ന ഒരു സിനിമയല്ല എന്നും അതിന് വേണ്ടി വർഷങ്ങളുടെ പ്രീ പ്രൊഡക്ഷൻ‌ ആവശ്യമാണ് എന്നും അശ്വതി പറയുന്നു. രണ്ടാമൂഴം സിനിമയായി കാണാൻ അച്ഛൻ ആ​ഗ്രഹിക്കുന്നുണ്ട്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഭീമൻ ആയി ആരെത്തും എന്നത് ഇനിയും സ്ഥിതീകരിച്ചിട്ടില്ല എന്നും അത് തീരുമാനിക്കേണ്ടത് സംവിധായകൻ ആണ് എന്നും അശ്വതി പറഞ്ഞു. സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് അശ്വതി ഇക്കാര്യം പറഞ്ഞത്.

അശ്വതി വി നായർ പറഞ്ഞത്:

രണ്ടാമൂഴം വലിയൊരു സിനിമയാണ്, വലിയൊരു പ്രൊജക്ടാണ്. അതിനെ കൃത്യമായിട്ട് മനസ്സിലാക്കാനും പ്ലേസ് ചെയ്യാനും സാധിക്കുന്ന സംവിധായകനെയാണ് അതിന് ആവശ്യം. അയാൾ ആ കഥയോട് നൂറ് ശതമാനം നീതി പുലർത്തുന്ന ഒരാൾ ആയിരിക്കണം. അതിനെ സപ്പോർട്ട് ചെയ്യുന്ന ഒരു പ്രൊഡക്ഷൻ ഹൗസ് ഇതിന് വേണ്ടിയിട്ട് വരണം. അതിനായി ഒരുപാട് വെല്ലുവിളികൾ ഉണ്ട്. രണ്ടാമൂഴം എന്നത് നമുക്ക് അങ്ങനെ പെട്ടന്ന് സെറ്റ് ചെയ്യാൻ സാധിക്കുന്ന ഒരു സിനിമയല്ല, അതിന്റെ പ്രീ പ്രൊഡക്ഷന് വേണ്ടി തന്നെ ഒന്നര രണ്ട് വർഷത്തോളം ആവശ്യമാണ്. ആ സിനിമ എക്സിക്യൂട്ട് ചെയ്യണം എന്ന താൽപര്യം എനിക്കുണ്ട്. കാരണം അച്ഛൻ ഒരുപാട് അത് ആ​ഗ്രഹിക്കുന്നുണ്ട്. അത് സിനിമയായി കാണാൻ ആ​ഗ്രഹിക്കുന്നുണ്ട്. മലയാളികളും അതിന് വേണ്ടി കാത്തിരിക്കുന്നുണ്ട്. അതുകൊണ്ട് അത് ചെയ്യണം, അത് നടപ്പിലാക്കണം എന്നുള്ളത് എന്റെ ആ​ഗ്രഹമാണ്. അതിന് വേണ്ടിയുള്ള കാര്യങ്ങൾ ഒക്കെ പഠിച്ച് അതിന്റെ നിർവഹണത്തിൽ‌ കൂടെ നിൽക്കാനുള്ള ധൈര്യം ഞാൻ മനോരഥങ്ങളിലൂടെ ആർജ്ജിച്ചിട്ടുണ്ട് എന്ന് വേണമെങ്കിൽ പറയാം.

മലയാളത്തിൽ മാത്രം ഒതുങ്ങി നിൽക്കേണ്ട ഒരു സിനിമയല്ല രണ്ടാമൂഴം. അതൊരു പാൻ ഇന്ത്യൻ സിനിമയായിട്ടാണ് വരേണ്ടത്. എങ്കിൽ മാത്രമേ അതിന് ആവശ്യമായ ബഡ്ജറ്റിനോട് നമുക്ക് നീതി പുലർത്താൻ സാധിക്കുകയുള്ളൂ. അറിയാമല്ലോ അതിന്റെ സെറ്റിം​ഗും അത് ആവശ്യപ്പെടുന്ന ഒരു പരിസരവും വിഎഫ്എക്സും മറ്റ് കാര്യങ്ങളും ഒക്കെ പ്രൊഡക്ഷനിലേക്ക് വരുമ്പോൾ ഒരുപാട് വെല്ലുവിളി നിറഞ്ഞതാണ്. അതുകൊണ്ട് ഒരു പാൻ ഇന്ത്യൻ സനിമയായി മാത്രമേ നമുക്ക് അതിനെ വിഭാവനം ചെയ്യാൻ സാധിക്കുകയുള്ളൂ.

ഭീമൻ ആരായിരിക്കും എന്ന കാര്യത്തിലും ഒരു തീരുമാനത്തിൽ എത്തിയിട്ടില്ല, അത് നമ്മുടെ മാത്രം തീരുമാനം അല്ലല്ലോ സംവിധായകന്റേത് കൂടിയല്ലേ? സംവിധായകന്റെ കാഴ്ച്ചയ്ക്ക് അനുസരിച്ചായിരിക്കും അതിന്റെ കാസ്റ്റിം​ഗും മറ്റ് കാര്യങ്ങളും സംഭവിക്കുക. ഒപ്പം അത് പ്രൊഡക്ഷന് പ്രായോഗികമാവുകയും വേണം. അശ്വതി പറഞ്ഞു.

നേട്ടങ്ങളും വിവാദങ്ങളും നിറഞ്ഞ കരിയര്‍, ബലാല്‍സംഗക്കേസിലടക്കം ശിക്ഷ വാങ്ങിയ ചരിത്രം, 58-ാം വയസില്‍ തിരിച്ചു വരവ്; മൈക്ക് ടൈസണ്‍ | Watch

എതിരാളി സ്ത്രീയാണെങ്കിൽ ചർച്ച ചെയ്യപ്പെടേണ്ടത് സ്വകാര്യ ജീവിതമോ? 10 കോടിയിൽ തീരുന്നതാണോ നയൻതാര ധനുഷിനെതിരെ ഉന്നയിക്കുന്ന പ്രശ്നം?

മമ്മൂട്ടി-മോഹൻലാൽ ചിത്രം ശ്രീലങ്കയിൽ

24 മണിക്കൂറിനകം ദൃശ്യങ്ങൾ നീക്കം ചെയ്യണം, അല്ലാത്ത പക്ഷം നഷ്ടപരിഹാരം 10 കോടിയിൽ ഒതുങ്ങില്ല; നയൻതാരയോട് വീണ്ടും ധനുഷിന്റെ ലീ​ഗൽ ടീം

മമ്മൂട്ടിയും മോഹൻലാലും മഹേഷ് നാരായണനൊപ്പം, കൂടെ വൻതാരനിര; ശ്രീലങ്കയിൽ ഷൂട്ടിം​ഗ് തുടങ്ങുന്നു Mammootty-Mohanlal film

SCROLL FOR NEXT