Film News

'അപ്പുറത്ത് നില്‍ക്കുന്നത് എന്റെ അച്ഛനല്ലേ? ദുരൂഹതകള്‍ നിറച്ച് 'കിഷ്‌കിന്ധാ കാണ്ഡം' ട്രെയ്ലര്‍

ആസിഫ് അലിയെ നായകനാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന 'കിഷ്‌കിന്ധാ കാണ്ഡത്തിന്റെ' ട്രെയ്ലര്‍ പുറത്ത്. അടിമുടി ദുരൂഹത നിറയ്ക്കുന്ന സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളുമാണ് ട്രെയ്ലറിലുള്ളത്. ഹനുമാനും സുഗ്രീവനും ഒഴികെ സകല വാനരപ്പടയുമുള്ള ഒരു നാട്ടിലേക്കാണ് ട്രെയ്ലര്‍ പ്രേക്ഷകരെ ക്ഷണിക്കുന്നത്. ഉദ്വേഗം നിറയ്ക്കുന്ന സന്ദര്‍ഭങ്ങള്‍ ചിത്രത്തിലുണ്ടാകുമെന്ന് ഉറപ്പിക്കുന്നുണ്ട് ട്രെയ്ലര്‍ കാഴ്ചകള്‍. സിനിമയുടെ പ്രമേയത്തെക്കുറിച്ച് ഒരുപാട് ചോദ്യങ്ങളും ബാക്കിയാവുന്നുണ്ട്. ഫാമിലി ത്രില്ലര്‍ ഡ്രാമയായി ഒരുക്കുന്ന ചിത്രത്തില്‍ അപര്‍ണ്ണ മുരളിയാണ് നായിക. 'കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിനു ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'കിഷ്‌കിന്ധാ കാണ്ഡം'. ആഗസ്റ്റ് 17ന് ചിത്രത്തിന്റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം സെപ്റ്റംബര്‍ 12ന് തിയറ്ററുകളിലെത്തും.

വിജയരാഘവന്‍, ജഗദീഷ്, അശോകന്‍, നിഷാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ ടെയ്ല്‍ ഓഫ് ത്രീ വൈസ് മങ്കീസ് എന്ന അടിക്കുറിപ്പോടെ എത്തുന്ന ചിത്രത്തിന് തിരക്കഥയും ഛായാഗ്രഹണവും നിര്‍വഹിക്കുന്നത് ബാഹുല്‍ രമേഷാണ്. ഒരു പ്രത്യേക ഴോണറില്‍ ഒതുക്കാന്‍ കഴിയാത്ത സിനിമയാണ് 'കിഷ്‌കിന്ധാ കാണ്ഡം' എന്ന് ജഗദീഷ് ചിത്രത്തെക്കുറിച്ച് പറഞ്ഞിരുന്നു. ചിത്രം കുരങ്ങന്മാരുടെ കഥയല്ലെന്നും പുരാണത്തിലെ ബാലിയും സുഗ്രീവനുമായി കഥയ്ക്ക് ബന്ധമില്ലെന്നും സംവിധായകന്‍ ദിന്‍ജിത്ത് അയ്യത്താന്‍ ക്യു സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

നിഴല്‍കള്‍ രവി, ഷെബിന്‍ ബെന്‍സണ്‍, കോട്ടയം രമേഷ്, മേജര്‍ രവി, വൈഷ്ണുവിരാജ്, കൃഷ്ണന്‍ ബാലകൃഷ്ണന്‍, ബിലാസ് ചന്ദ്രഹാസന്‍, മാസ്റ്റര്‍ ആരവ്, ജിബിന്‍ ഗോപിനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സംഗീതം - മുജീബ് മജീദ്, എഡിറ്റിംഗ്- സൂരജ് ഈ എസ്. കലാസംവിധാനം - സജീഷ് താമരശ്ശേരി, കോസ്റ്റ്യും -ഡിസൈന്‍ - സമീറാ സനീഷ്, മേക്കപ്പ് -റഷീദ് അഹമ്മദ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ബോബി സത്യശീലന്‍, പ്രോജക്റ്റ് ഡിസൈന്‍ - കാക്കാസ്റ്റോറീസ്, പ്രൊഡക്ഷന്‍ മാനേജര്‍ -എബി കോടിയാട്ട്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് - നോബിള്‍ ജേക്കബ് ഏറ്റുമാനൂര്‍, ഗോകുലന്‍ പിലാശ്ശേരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - രാജേഷ് മേനോന്‍, വാഴൂര്‍ ജോസ്, ഫോട്ടോ - ബിജിത്ത് ധര്‍മ്മടം.

ഡെഡ്പൂളില്‍ നിന്ന് ഒരു വരി നീക്കണമെന്ന് ഡിസ്നി ആവശ്യപ്പെട്ടു: റയാന്‍ റെയ്‌നോള്‍ഡ്‌സ്

പൊട്ടിച്ചിരിപ്പിക്കാൻ അവരെത്തുന്നു, വിനായകനും സുരാജും ഒന്നിക്കുന്ന 'തെക്ക് വടക്ക്' റിലീസ് തിയതി പ്രഖ്യാപിച്ചു

അമിത ജോലിയും സമ്മര്‍ദ്ദവും എടുത്ത ജീവന്‍! എന്താണ് അന്ന സെബാസ്റ്റ്യന്‍ പേരയിലിന് സംഭവിച്ചത്?

കിഷ്കിന്ധാ കാണ്ഡത്തിന്റെ ക്ലൈമാക്സ് എഴുതിയത് ആ സംഗീതം കേട്ടുകൊണ്ട്: ബാഹുൽ രമേശ്

തിയറ്ററിൽ പ്രേക്ഷകരെ നിറച്ച് 'കിഷ്കിന്ധാ കാണ്ഡം', ബോക്സ് ഓഫീസ് കണക്കുകൾ ഇങ്ങനെ

SCROLL FOR NEXT