Film News

18 മുതല്‍ 'എല്ലാം ശരിയാകും, വെള്ളിമൂങ്ങക്ക് ശേഷം പൊളിറ്റിക്കല്‍ എന്റര്‍ടെയിനര്‍; ആസിഫലി നായകന്‍

വെള്ളിമൂങ്ങക്ക് ശേഷം ജിബു ജേക്കബ് രാഷ്ട്രീയ പശ്ചാത്തലമുള്ള സിനിമയുമായി വീണ്ടും. നേരത്തെ പ്രഖ്യാപിച്ച 'എല്ലാം ശരിയാകും' എന്ന സിനിമയുടെ ചിത്രീകരണം ഡിസംബര്‍ 18 മുതല്‍ ഈരാറ്റുപേട്ടയില്‍ തുടങ്ങും. ആസിഫലിയാണ് നായകന്‍. ആദ്യരാത്രി എന്ന സിനിമക്ക് ശേഷം ജിബു സംവിധാനം ചെയ്യുന്ന ചിത്രവുമാണ്. ബിജു മേനോനെ നായകനാക്കി ജിബു ജേക്കബ് ആദ്യമായി സംവിധാനം ചെയ്ത വെള്ളിമൂങ്ങയില്‍ ആസിഫലി അതിഥിതാരമായി എത്തിയിരുന്നു.

ഇടതുപക്ഷ യുവജന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകന്റെ റോളിലാണ് ആസിഫലി. രജിഷാ വിജയനാണ് നായിക. ഹ്യൂമറിന് പ്രാധാന്യം നല്‍കിയാണ് ചിത്രം. ഷാരിസ് മുഹമ്മദാണ് തിരക്കഥ. സിദ്ദീഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, സേതുലക്ഷ്മി, ജയിംസ് എലിയ, എന്നിവരും അഭിനേതാക്കളാണ്. ബി.കെ ഹരിനാരായണന്‍-ഔസേപ്പച്ചന്‍ കൂട്ടുകെട്ടാണ് ഗാനങ്ങള്‍. സൂരജ് ഇ.എസ് എഡിറ്റിംഗ്.

ബിജുമേനോന്‍ കൗശലക്കാരനായ മാമച്ചന്‍ എന്ന രാഷ്ട്രീയ നേതാവിനെ അവതരിപ്പിച്ച വെള്ളിമൂങ്ങ വലിയ വിജയമായി തീര്‍ന്നിരുന്നു. മോഹന്‍ലാലിനെ നായകനാക്കി മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രവും പിന്നീട് ജിബു ജേക്കബ് സംവിധാനം ചെയ്തു.

സിബി മലയില്‍ സംവിധാനം ചെയ്യുന്ന കൊത്ത് എന്ന സിനിമക്ക് ശേഷം ആസിഫലി വീണ്ടും രാഷ്ട്രീയ നേതാവിനെ അവതരിപ്പിക്കുന്ന ചിത്രവുമാണ് എല്ലാം ശരിയാകും. രാജസ്ഥാനില്‍ രാജീവ് രവിയുടെ കുറ്റവും ശിക്ഷയും ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയാണ് ആസിഫലി ജിബു ജേക്കബ് ചിത്രത്തില്‍ ജോയിന്‍ ചെയ്യുന്നത്.

Asif Ali jibu jacob movie start shooting Ellaam Sheriyaakum

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

SCROLL FOR NEXT