Film News

'ഹീറോയെ ആർട്ടിസ്റ്റ് എന്ന് വിളിക്കാൻ പാടില്ല എന്ന് പറഞ്ഞു'; ബി​ഗ് ബഡ്ജറ്റ് സിനിമയിൽ നിന്ന് ജിംഷി ഖാലിദ് പിന്മാറിയ കഥ പറഞ്ഞ് ആസിഫ് അലി

എന്തുകൊണ്ടാണ് ഖാലിദ് ബ്രദേഴ്സ് മലയാള സിനിമയുടെ ഭാ​ഗമായി എപ്പോഴും ഹെെലെെറ്റ് ചെയ്യപ്പെടാൻ പോകുന്നത് എന്നുള്ളതിന്റെ വലിയൊരു ഉത്തരം അഡിയോസ് അമിഗോ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കാണാൻ സാധിക്കും എന്ന് നടൻ ആസിഫ് അലി. അഡിയോസ് അമിഗോ എന്ന ചിത്രത്തിന്റെ ഛായാ​ഗ്രാഹണം നിർവഹിക്കുന്നത് ഖാലിദ് ബ്രദേഴ്സിൽ ഒരാളായ ജിംഷി ഖാലിദാണ്. ചിത്രത്തിൽ മികച്ച വർക്കാണ് ജിംഷി ഖാലിദ് ചെയ്തിരിക്കുന്നത് എന്നും ഒരു കാര്യം മനസ്സിൽ വിചാരിച്ചാൽ അത് എങ്ങനെയും നേടിയെടുക്കുന്ന ആളാണ് അദ്ദേഹം എന്നും സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ ആസിഫ് അലി പറഞ്ഞു. ജിംഷി ഖാലിദിനെക്കുറിച്ചുള്ള രസകരമായ ഒരു കഥയും ആസിഫ് അലി അഭിമുഖത്തിൽ പങ്കു വച്ചിട്ടുണ്ട്.

ആസിഫ് അലി പറഞ്ഞത്:

ജിംഷി ഖാലിദ് ഒരു എനർജി ബോംബാണ്. രാവിലെ വന്നിറങ്ങി ഷൂട്ട് തുടങ്ങിയിട്ടില്ല എങ്കിൽ ലാത്തി ചാർജ് വരെ നടത്തും ജിംഷി. എന്താണ് ഇവിടെ ഡിലേ? എന്താണ്? എന്ന് ചോദിച്ചു കൊണ്ടാണ് ജിംഷി വരുന്നത്. ജിംഷിയെക്കുറിച്ചുള്ള വളരെ രസകരമായ ഒരു കഥ ഞാൻ പറയാം. ജിംഷിയെ വളരെ പ്രശസ്തനായ ഒരു ആക്ടറിന്റെ ഒരു അന്യഭാഷ ചിത്രത്തിലേക്ക് ഛായാ​ഗ്രാഹകനായി വിളിച്ചു. ഒരു ബി​ഗ് ബഡ്ജറ്റ് സിനിമയായിരുന്നു അത്. അവൻ ആ സിനിമ ചെയ്യുന്നുണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നു. എപ്പോഴോ ഞങ്ങൾ തമ്മിൽ അതിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയ്ക്കാണ് ആ സിനിമ എന്തായി ഡാ എന്ന് ഞാൻ ചോദിച്ചത്. ഞാൻ അത് വിട്ടു മച്ചാനെ എന്ന് അവൻ മറുപടി പറഞ്ഞു. അത് വളരെ രസമുള്ള ഒരു കഥയാണ്. ജിംഷിക്ക് ഒരു സ്റ്റെെൽ ഉണ്ട്. ലൈറ്റ് അപ് ഒക്കെ കഴിഞ്ഞു കഴിഞ്ഞാൽ ആർട്ടിസ്റ്റിനെ വിളിച്ചോ എന്ന് പറയും. ആർട്ടിസ്റ്റ് എന്നാണ് ജിംഷി എപ്പോഴും പറയുക. നമുക്ക് ഒക്കെ അത് വലിയ അം​ഗീകാരമാണ് ഈ ആർട്ടിസ്റ്റ് എന്ന് വിളിക്കുന്നത്. നമ്മൾ എല്ലാവരും ശീലിച്ചിരിക്കുന്നതും അങ്ങനെയാണ്. അവിടെ ചെന്ന് ആർട്ടിസ്റ്റിനെ വിളിച്ചോ എന്ന് പറഞ്ഞ മൂന്നാമത്തെ ദിവസം ഹീറോയുടെ അസിസ്റ്റന്റ് വന്നിട്ട് ജിംഷിയുടെ അടുത്ത് പറഞ്ഞു സാർ അദ്ദേഹത്തെ ഹീറോ എന്ന് വിളിക്കണം ആർട്ടിസ്റ്റ് എന്ന് വിളിക്കരുത്. ഇത്രയും പേരുടെ മുന്നിൽ വച്ച് ആർട്ടിസ്റ്റ് എന്ന് വിളിക്കാൻ പറ്റില്ല ഹീറോ എന്ന് തന്നെ വിളിക്കണം എന്ന്. ജിംഷി എന്നോട് പറഞ്ഞു മച്ചാനെ ഞാൻ ആ പടം അങ്ങനെ അങ്ങ് വിട്ടു എന്ന്. അതാണ് ജിംഷി. നമ്മൾ ഒക്കെ എത്രയോ വർഷം ആ​ഗ്രഹിക്കുന്ന കാര്യമാണ് അവൻ ഒരു ആർട്ടിസ്റ്റാണ് എന്ന് കേൾക്കാൻ. അതാണ് ജിംഷിയുടെ വെെബ്. ജിംഷി ഒരു സിനിമ ചെയ്യുമ്പോൾ വളരെ ടെക്നിക്കലായും ഡിറക്ടോറിക്കലായും ആണ് കാര്യങ്ങളെ കാണുന്നത്. ജിംഷി ഒരു കാര്യം വിചാരിച്ചാൽ അത് നേടിയെടുക്കും. അനുരാ​ഗ കരിക്കിൻ വെള്ളത്തിൽ ആണെങ്കിൽ പോലും ലോ ഫ്ലോർ എസി ബസ്സിൽ ഷൂട്ട് ചെയ്തിരിക്കുന്ന ഒരു ഭാ​ഗമുണ്ടല്ലോ അത് അതുവരെ ആരും അത്ര ഭം​ഗിയോട് കൂടി കാണിച്ചിട്ടില്ല, ആ സീൻ ചെയ്തിരിക്കുന്നതിൽ അദ്ദേഹത്തിന്റെ ഒരു ബ്രില്ല്യൻസ് ഉണ്ട്. എന്ത് കൊണ്ടാണ് ഖാലിദ് ബ്രദേഴ്സ് മലയാള സിനിമയുടെ ഭാ​ഗമായി എപ്പോഴും ഹെെലെെറ്റ് ചെയ്യപ്പെടാൻ പോകുന്നത് എന്നുള്ളതിന്റെ വലിയൊരു ഉത്തരം ആയിരിക്കും ഈ സിനിമയിലെ ജിംഷിയുടെ വർക്കും.

ഡെഡ്പൂളില്‍ നിന്ന് ഒരു വരി നീക്കണമെന്ന് ഡിസ്നി ആവശ്യപ്പെട്ടു: റയാന്‍ റെയ്‌നോള്‍ഡ്‌സ്

പൊട്ടിച്ചിരിപ്പിക്കാൻ അവരെത്തുന്നു, വിനായകനും സുരാജും ഒന്നിക്കുന്ന 'തെക്ക് വടക്ക്' റിലീസ് തിയതി പ്രഖ്യാപിച്ചു

അമിത ജോലിയും സമ്മര്‍ദ്ദവും എടുത്ത ജീവന്‍! എന്താണ് അന്ന സെബാസ്റ്റ്യന്‍ പേരയിലിന് സംഭവിച്ചത്?

കിഷ്കിന്ധാ കാണ്ഡത്തിന്റെ ക്ലൈമാക്സ് എഴുതിയത് ആ സംഗീതം കേട്ടുകൊണ്ട്: ബാഹുൽ രമേശ്

തിയറ്ററിൽ പ്രേക്ഷകരെ നിറച്ച് 'കിഷ്കിന്ധാ കാണ്ഡം', ബോക്സ് ഓഫീസ് കണക്കുകൾ ഇങ്ങനെ

SCROLL FOR NEXT