Parvathy-Sidhartha Siva movie 'Varthamanam' 
Film News

മലയാള സിനിമയെ ബഹുമാനിക്കുന്ന ചിലരെങ്കിലും രാജ്യത്തുണ്ട്, ബാക്കി 'വര്‍ത്തമാനം' പറയുമെന്ന് ആര്യാടന്‍ ഷൗക്കത്ത്

ബാക്കി വര്‍ത്തമാനം, വര്‍ത്തമാനം തന്നെ നിങ്ങളോട് പറയും മതേതര മനസുകളുടെ പോരാട്ടത്തിന്റെ വിജയം
ആര്യാടന്‍ ഷൗക്കത്ത്

റീജനല്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ച 'വര്‍ത്തമാനം' എന്ന സിനിമക്ക് സി.ബി.എഫ്.സി റിവൈസിംഗ് കമ്മിറ്റി പ്രദര്‍ശനാനുമതി നല്‍കിയതിന് പിന്നാലെ പ്രതികരണവുമായി ആര്യാടന്‍ ഷൗക്കത്ത്. മലയാള ചലച്ചിത്ര ആവിഷ്‌കാര ശൈലിയെ ബഹുമാനിക്കുന്ന ചിലരെങ്കിലും രാജ്യത്തുണ്ടെന്ന് സിനിമയുടെ തിരക്കഥാകൃത്തും സഹനിര്‍മ്മാതാവുമായ ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു.

മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതും രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധവുമായ ഉള്ളടക്കം ഉണ്ടെന്ന കാരണമുന്നയിച്ചാണ് തിരുവനന്തപുരത്തെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ റീജനല്‍ കമ്മിറ്റി സിനിമയുടെ പ്രദര്‍ശനാനുമതി വിലക്കിയത്. പാര്‍വതി തിരുവോത്ത് നായികയായ 'വര്‍ത്തമാനം' സിദ്ധാര്‍ത്ഥ് ശിവയാണ് സംവിധാനം ചെയ്തിരിക്കുന്നത്. അനുമതിക്കായി നിര്‍മ്മാതാക്കള്‍ മുംബൈയിലുള്ള സിബിഎഫ്‌സി മേല്‍ഘടകത്തെ സമീപിക്കുകയായിരുന്നു.

ആര്യാടന്‍ ഷൗക്കത്തിന്റെ പ്രതികരണം

രചയിതാവിന്റെ കുലവും ഗോത്രവും നോക്കി സിനിമയുടെ വിധി നിര്‍ണയിച്ചവര്‍ അറിയുക, മലയാള ചലച്ചിത്ര ആവിഷ്‌കാര ശൈലിയെ ബഹുമാനിക്കുന്ന ചിലരെങ്കിലും രാജ്യത്തുണ്ട്. ബാക്കി വര്‍ത്തമാനം, വര്‍ത്തമാനം തന്നെ നിങ്ങളോട് പറയും മതേതര മനസുകളുടെ പോരാട്ടത്തിന്റെ വിജയം കൂടിയാണിത്.

പാര്‍വതി തിരുവോത്ത് നായികയായ സിദ്ധാര്‍ത്ഥ് ശിവയുടെ വര്‍ത്തമാനം എന്ന സിനിമക്ക് സെന്‍സര്‍ അനുമതി നിഷേധിച്ചത് രാജ്യവിരുദ്ധ പ്രമേയമായിരുന്നതിനാലെന്ന് സെന്‍സര്‍ ബോര്‍ഡ് അംഗം കൂടിയായ ബി.ജെ.പി നേതാവ് അഡ്വക്കേറ്റ് വി സന്ദീപ് കുമാര്‍ പ്രതികരിച്ചിരുന്നു. സെന്‍സര്‍ സ്‌ക്രീനിംഗിന് ശേഷം സിനിമകള്‍ക്കെതിരെ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ പരസ്യപ്രതികരണം പൊതുവേ നടത്താറില്ല. ഇതിന് വിരുദ്ധമായാരുന്നു ബിജെപി നേതാവിന്റെ പ്രതികരണം. ജെ.എന്‍.യു സമരത്തിലെ മുസ്ലിം -ദളിത് പീഡനമാണ് സിനിമയുടെ പ്രമേയമെന്നും ബിജെപിയുടെ എസ്.സി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ സന്ദീപ് കുമാര്‍. മുസ്ലിങ്ങള്‍ക്ക് ഹിന്ദുക്കളോട് വിദ്വേഷം തോന്നുന്ന വിധത്തിലുള്ള പരാമര്‍ശങ്ങള്‍ സിനിമയിലുണ്ടെന്ന് അഡ്വക്കേറ്റ് സന്ദീപ് കുമാര്‍ ദ ക്യു'വിനോട് പ്രതികരിച്ചിരുന്നു. ഒരു വിഭാഗം ആളുകളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ് പ്രമേയമെന്നും വി.സന്ദീപ് കുമാര്‍.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ചിത്രത്തില്‍ കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഉപരിപഠനത്തിന് എത്തുന്ന കഥാപാത്രത്തെയാണ് പാര്‍വതി തിരുവോത്ത് അവതരിപ്പിക്കുന്നത്.

ഫാസിയ സൂഫിയ എന്ന ഗവേഷക വിദ്യാര്‍ത്ഥിയെയാണ് പാര്‍വതി തിരുവോത്ത് അവതരിപ്പിക്കുന്നത്. റോഷന്‍ മാത്യു, സിദ്ധീഖ്, നിര്‍മ്മല്‍ പാലാഴി എന്നിവരും കഥാപാത്രങ്ങളാണ്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീറും ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്നാണ് നിര്‍മ്മാണം. നിവിന്‍ പോളി നായകനായ സഖാവിന് ശേഷം സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്യുന്ന സിനിമയാണ് വര്‍ത്തമാനം.

മലയാളികളോട് കേന്ദ്രസര്‍ക്കാരിന് ഇത്ര വൈരാഗ്യം എന്തിന്?

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

ദുബായ്- ഷാർജ ട്രാഫിക്ക് ഒഴിവാക്കാം ഷാർജ എക്സ്പോ സെന്‍ററിലേക്ക് സൗജന്യബോട്ട് യാത്ര

നെഞ്ചുവേദനയായി മാത്രമല്ല, പല്ലുവേദനയായും ഹാര്‍ട്ട് അറ്റാക്ക് വരാം; ഡോ.സജി കുരുട്ടുകുളം | Watch

ദി ഗാര്‍ഡിയന്‍ 'X' ഉപേക്ഷിക്കുന്നു, എന്തുകൊണ്ട്?

SCROLL FOR NEXT