Film News

'മാനാട്' ഞാൻ മനപൂർവം കാണാൻ ശ്രമിക്കാത്ത സിനിമ, അതിലെ ആ കഥാപാത്രം ചെയ്യേണ്ടിയിരുന്നത് ഞാനായിരുന്നു; അരവിന്ദ് സ്വാമി

'മാനാട്' എന്ന ചിത്രം താൻ ഇതുവരെ കണ്ടിട്ടില്ലെന്നും അതിന് ഒരു കാരണമുണ്ടെന്നും വെളിപ്പെടുത്തി നടൻ അരവിന്ദ് സ്വാമി. മാനാട് എന്ന സിനിമയിൽ എസ്.ജെ. സൂര്യ ചെയ്ത വില്ലൻ കഥാപാത്രത്തിനായി സംവിധായകൻ വെങ്കട് പ്രഭു ആദ്യം സമീപിച്ചത് തന്നെയായിരുന്നു എന്നും എന്നാൽ ഡേറ്റിൽ സംഭവിച്ച പ്രശ്നങ്ങൾ കാരണം തനിക്ക് ആ സിനിമ ചെയ്യാൻ‌ കഴിയാതെ പോയി എന്നും അരവിന്ദ് സ്വാമി പറയുന്നു. ആ കഥാപാത്രത്തെ വളരെയധികം താൻ ഉൾക്കൊണ്ടിരുന്നു എന്നും അതിനാൽ തന്നെ ആ കഥാപാത്രത്തെ തനിക്ക് മറ്റൊരു തരത്തിൽ കാണാൻ സാധിക്കാത്തതിനാലാണ് മാനാട് ഇതുവരെയ്ക്കും കാണാൻ ശ്രമിക്കാത്തത് എന്നും ​ഗോപിനാഥിന് നൽകിയ അഭിമുഖത്തിൽ അരവിന്ദ് സ്വാമി പറഞ്ഞു.

അരവിന്ദ് സ്വാമി പറഞ്ഞത്:

ഞാൻ‌ ഫ്രീയായിരിക്കുന്ന സമയത്ത് എന്തായിരിക്കും എനിക്ക് മികച്ചത് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഞാൻ സിനിമകൾ തെരഞ്ഞെടുക്കുന്നത്. എനിക്ക് വരുന്ന കഥകളിൽ നിന്ന് ഏറ്റവും മികച്ചതാണ് ഞാൻ തെരഞ്ഞെടുക്കുന്നത്. നമ്മൾ ചെയ്യുന്നതെല്ലാം ത്യജിച്ചും മാറ്റിവയ്ച്ചും ചെയ്യേണ്ടുന്ന തരത്തിൽ എപ്പോഴെങ്കിലും ഒരു തിരക്കഥ നമുക്ക് വരും. അത്തരത്തിൽ എനിക്ക് വന്നത് രണ്ട് തിരക്കഥകളാണ് അതിൽ ഒന്ന് മാനാട് ആണ്, അത് ഞാൻ വിട്ടു. അതിൽ എസ്.ജെ സൂര്യ ചെയ്ത കഥാപാത്രമായിരുന്നു ഞാൻ ചെയ്യേണ്ടിയിരുന്നത്. ആ ചിത്രത്തിന്റെ ഡേറ്റ് ഒരു മാസം നേരത്തെയാണ് വന്നത്. പക്ഷേ അവർക്ക് അത്രയും നാൾ‌ എന്നെ കാത്തിരിക്കാൻ കഴിയുമായിരുന്നില്ല. അവരുടെ തീരുമാനത്തെ ഞാനും ബഹുമാനിക്കുന്നു. ഇതുവരെയും ഞാൻ ആ സിനിമ കണ്ടിട്ടില്ല. കാരണം ഞാൻ അത്രത്തോളം ആ കഥാപാത്രമായി മാറിയിരുന്നു ആ സമയത്ത്. ആ കഥാപാത്രത്തെ വേറൊരു രീതിയിൽ എനിക്ക് കാണാൻ സാധിക്കുമായിരുന്നില്ല. അതുകൊണ്ടാണ് ആ സിനിമ ഞാൻ ഇന്നും കാണാത്തത്. എപ്പോഴെങ്കിലും ഞാൻ ആ സിനിമ കാണും.

സിലമ്പരസനെ കേന്ദ്ര കഥാപാത്രമാക്കി വെങ്കിട്ട് പ്രഭു സംവിധാനം ചെയ്ത സയൻസ് ഫിക്‌ഷൻ ത്രില്ലറായിരുന്നു മാനാട്. ചിത്രത്തിൽ ഡിസിപി ധനുഷ്കോടി എന്ന വില്ലൻ കഥാപാത്രത്തെയാണ് എസ്.ജെ സൂര്യ അവതരിപ്പിച്ചത്. വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചിയാണ് ചിത്രം നിര്‍മ്മിച്ചത്. യുവന്‍ ശങ്കര്‍ രാജയായിരുന്നു ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവഹിച്ചത്.

ഡെഡ്പൂളില്‍ നിന്ന് ഒരു വരി നീക്കണമെന്ന് ഡിസ്നി ആവശ്യപ്പെട്ടു: റയാന്‍ റെയ്‌നോള്‍ഡ്‌സ്

പൊട്ടിച്ചിരിപ്പിക്കാൻ അവരെത്തുന്നു, വിനായകനും സുരാജും ഒന്നിക്കുന്ന 'തെക്ക് വടക്ക്' റിലീസ് തിയതി പ്രഖ്യാപിച്ചു

അമിത ജോലിയും സമ്മര്‍ദ്ദവും എടുത്ത ജീവന്‍! എന്താണ് അന്ന സെബാസ്റ്റ്യന്‍ പേരയിലിന് സംഭവിച്ചത്?

കിഷ്കിന്ധാ കാണ്ഡത്തിന്റെ ക്ലൈമാക്സ് എഴുതിയത് ആ സംഗീതം കേട്ടുകൊണ്ട്: ബാഹുൽ രമേശ്

തിയറ്ററിൽ പ്രേക്ഷകരെ നിറച്ച് 'കിഷ്കിന്ധാ കാണ്ഡം', ബോക്സ് ഓഫീസ് കണക്കുകൾ ഇങ്ങനെ

SCROLL FOR NEXT