Film News

വെബ് സീരീസിലൂടെ സൈനികരെ അധിക്ഷേപിച്ചു; നിര്‍മ്മാതാവ് ഏക്താ കപൂറിനെതിരെ അറസ്റ്റ് വാറണ്ട്

'എക്‌സ്എക്‌സ്എക്‌സ് എന്ന വെബ് സിരീസിലൂടെ സൈനികരെ അധിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബോളിവുഡ് നിര്‍മ്മാതാവും സംവിധായികയുമായ ഏക്ത കപൂറിനെതിരെ അറസ്റ്റ് വാറണ്ട്. സീരീസ് മൂലം സൈനികരുടെ കുടുംബാംഗങ്ങളുടെ വികാരം വ്രണപ്പെടുത്തിയെന്നാണ് കുറ്റം. ഏക്താ കപൂറിന്റെ അമ്മ ശോഭ കപൂറിനെതിരെയും വാറണ്ട് ഉണ്ട്. ബിഹാറിലെ ബെഗുസാരായി കോടതിയാണ് ബുധനാഴ്ച്ച വാറണ്ട് പുറപ്പെടുവിച്ചത്.

ബെഗുസരായി സ്വദേശിയും മുന്‍ സൈനികനുമായ ശംഭുകുമാറാണ് പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് ജഡ്ജി വികാസ് കുമാറാണ് നടപടി സ്വീകരിച്ചത്. സീരീസിന്റെ രണ്ടാം ഭാഗത്തില്‍ ഒരു സൈനികന്റെ ഭാര്യയെ ആക്ഷേപിക്കുന്ന തരത്തിലുള്ള രംഗങ്ങളുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. 2020ലാണ് ശംഭുകുമാര്‍ പരാതി നല്‍കിയത്.

പരാതിയെ തുടര്‍ന്ന് കോടതിയില്‍ ഹാജരാവാന്‍ ഏക്ത കപൂറിനും അമ്മയ്ക്കും കോടതി സമന്‍സ് അയച്ചിരുന്നു. എന്നാല്‍ ഇവര്‍ കോടതിയില്‍ ഹാജരായില്ല. സീരീസിലെ ചില രംഗങ്ങള്‍ നീക്കം ചെയ്തുവെന്ന് ഇരുവരും കോടതിയെ അറിയിക്കുകയാണ് ചെയ്തത്. ഇതേ തുടര്‍ന്നാണ് ഇരുവര്‍ക്കും എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതെന്ന് ശംഭുകുമാറിന്റെ അഭിഭാഷകനായ ഹൃഷികേശ് പതക് വ്യക്തമാക്കി. ഏക്ത കപൂറിന്റെ ബാലാജി ടെലിഫിലിംസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്ഫോം എഎല്‍ടി ബാലാജിയിലാണ് സീരീസ് സ്ട്രീം ചെയ്യുന്നത്.

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

SCROLL FOR NEXT