Film News

ടെയ്ലർ സ്വിഫ്റ്റിനെ മറികടന്ന് അർജിത് സിം​ഗ്; സ്പോട്ടിഫൈയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള ഗായകൻ

മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ്ഫോം ആയ സ്പോട്ടിഫൈയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള ഗായകൻ എന്ന ബഹുമതി നേടി അർജിത് സിം​ഗ്. ലോകത്തിലെ മുൻനിര ​ഗായകരെ എല്ലാ പിന്നിലാക്കിയാണ് അർജിത് സിം​ഗ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. പോപ് താരം ടെയ്‌ലർ സ്വിഫ്റ്റും അർജിതും തമ്മിൽ ഏറെക്കാലമായി ഒന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിലായിരുന്നു. അതിനിടെയാണ് ടെയ്ലർ സ്വിഫ്റ്റിനെ പിന്നാലിക്കി അർജിത് സിം​ഗ് ഒന്നാം സ്ഥാനത്തേക്ക് എത്തിയത്.

സ്പോട്ടിഫൈയിൽ 117.2 മില്യൻ ആളുകളാണ് അർജിത് സിങ്ങിനെ ഫോളോ ചെയ്യുന്നത്. ടെയ്‌ലർ സ്വിഫ്റ്റിന് 117 മില്യൻ ഫോളോവേഴ്സുണ്ട്. ടെയ്ലറിനെക്കാൾ 21,000 ഫോളോവേഴ്സാണ് അർജിത് സിം​ഗിന് അധികമായുള്ളത്. സ്പോട്ടിഫെെയിലെ അർജിത് സിം​ഗിന്റെ ഈ വിജയം ലോക വേദിയിൽ ഇന്ത്യൻ സംഗീതത്തിന് ഒരു വലിയ നാഴികക്കല്ലാണ്. അതേസമയം പ്രതിമാസ ശ്രോതാക്കളുടെ കാര്യത്തിൽ ടെയ്ലർ സ്വിഫ്റ്റ് അർജിത് സിം​ഗിനെക്കാൾ വളരെ മുന്നിലാണ്. നിലവിൽ 17 മില്യൻ ഫോളോവേഴ്സുമായി ടെയ്ലർ സ്വിഫ്റ്റ് രണ്ടാം സ്ഥാനത്താണ്. 115.01 മില്യൻ ഫോളോവേഴ്സുമായി ബ്രിട്ടിഷ് ഗായകൻ എഡ് ഷീരനാണ് മൂന്നാം സ്ഥാനം കയ്യടിക്കിയിരിക്കുന്നത്. 98 മില്യൻ ഫോളോവേഴ്സുമായി അരിയാന ഗ്രാൻഡെയും 96 മില്യൻ ഫോളോവേഴ്സുമായി ബില്ലി ഐലിഷും യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. കൗമാരക്കാരുടെ ഹരമായ കൊറിയൻ ബോയ് ബാൻഡ് ബിടിഎസ് 11ാം സ്ഥാനത്താണുള്ളത്. ബാർബഡോസിന്റെ ഹീറോ റിയാന 12ാം സ്ഥാനത്തും.

2023 ആ​ഗസ്റ്റിലും സ്വിഫ്റ്റിനെ പിന്നാലാക്കി അർജിത് സിം​ഗ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയരുന്നു. എന്നാൽ അധികം വെെകാതെ തന്നെ ടെയ്ലർ സ്വിഫ്റ്റ് അർജിത് സിം​ഗിനെ മറകടന്ന് വീണ്ടും മുന്നിൽ എത്തിയിരുന്നു. അതേ സമയം കഴിഞ്ഞ ജനുവരിയിൽ സ്പോട്ടിഫെെയിൽ 100 ​​ദശലക്ഷം ഫോളോവേഴ്‌സ് കടന്ന ആദ്യ ഇന്ത്യൻ സംഗീത കലാകാരനായി അർജിത് സിം​ഗ് മാറിയത് വലിയ വാർത്തയായിരുന്നു. സ്പോട്ടിഫെെയിൽ അർജിത് സിം​ഗ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തരം​ഗം സൃഷിടിക്കുന്ന മറ്റൊരു ഇന്ത്യൻ സം​ഗീതഞ്ജൻ എ.ആർ റഹ്മാനാണ്. 49 ദശലക്ഷം ഫോളോവേഴ്‌സുമായി പട്ടികയിൽ 20-ാം സ്ഥാനത്താണ് അദ്ദേഹം.

ലാപത്താ ലേഡീസിലെ സജിനി രേ, ചന്ദു ചാമ്പ്യൻ എന്ന ചിത്രത്തിലെ സത്യനാസ്, തു ഹേ ചാമ്പ്യൻ തുടങ്ങി അർജിത് സിം​ഗിന്റേതായി അടുത്തായി ഇറങ്ങിയ ​ഗാനങ്ങളെല്ലാം വലിയ വിജയങ്ങളായിരുന്നു.

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

SCROLL FOR NEXT