Film News

'എല്ലാവരെയും ആദ്യം കാണുന്നത് വനിതാ കമ്മീഷന്‍ ഓഫീസില്‍'. കളക്ടീവ് ഞങ്ങളുടെ ഭാഗമാണെന്ന് അര്‍ച്ചന പത്മിനി

അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത വണ്ടര്‍വുമണ്‍ എന്ന ചിത്രത്തിനായി എല്ലാവരും പരസ്പരം ആദ്യം കാണുന്നത് വനിതാ കമ്മീഷന്‍ ഓഫീസില്‍ വെച്ചായിരുന്നുവെന്ന് നടി അര്‍ച്ചന പത്മിനി, ഡബ്ല്യുസിസിക്ക് വേണ്ടി വനിതാ കമ്മീഷന്‍ ഓഫീസില്‍ ചെല്ലുമ്പോഴാണ് ആദ്യമായി പരസ്പരം കാണുന്നത്, അതിന് ശേഷമാണ് എല്ലാവരും അഞ്ജലിയുടെ വീട്ടിലേക്ക് റിഹേഴ്‌സലിനായി പോകുന്നത്. ഷൂട്ടിന്റെ സമയത്ത് അഞ്ജലി വരുമ്പോള്‍ എന്തെങ്കിലും ചെയ്‌തോ എന്ന് ചോദിക്കാനിയിരിക്കും വരുക, പക്ഷേ ഡബ്ല്യുസിസിയുടെ കാര്യമായിരിക്കും പറയുന്നത്, ദ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അര്‍ച്ചന പത്മിനിയുടെ പ്രതികരണം.

അര്‍ച്ചന പത്മിനി പറഞ്ഞത്

നമ്മള്‍ എല്ലാവരും ഏതെങ്കിലും ഒരു രീതിയില്‍ അത് ചെയ്തോണ്ടിരിക്കുന്നുണ്ട്. ഇടയ്ക്ക് കളക്ടീവിന്റെ കാര്യം ചെയ്യാതിരുന്നപ്പോഴാണ് അത് ഞങ്ങളുടെ തന്നെ ഒരു ഭാഗമാണെന്ന് മനസിലായത്. എന്തൊക്കെയായാലും അത് ഞങ്ങള്‍ ആസ്വദിക്കുന്നുമുണ്ട്. അത് ഞങ്ങളെ വളര്‍ത്തുന്നുമുണ്ട്. നാലോ അഞ്ചോ വര്‍ഷം മുന്നത്തെ ആളുകളല്ല ഇപ്പോഴത്തെ ഞങ്ങള്‍. പല ക്ലാസ്, പല കാസ്റ്റ്, പല മേഖലകളില്‍ വര്‍ക്ക് ചെയ്യുന്ന പല തരത്തില്‍ ലോകത്തെ കാണുന്ന പല വിശ്വാസങ്ങളുള്ള പല പ്രായമുള്ള സ്ത്രീകളാണ് ഞങ്ങള്‍, ഇങ്ങനെയുള്ളവര്‍ ഒന്നിച്ച് നില്‍ക്കുമ്പോള്‍ നിരന്തരം കോണ്‍ഫ്ലിക്റ്റും തര്‍ക്കങ്ങളുമെല്ലാം ഉണ്ടായിട്ടുണ്ട്, വളരെ സത്യസന്ധമായ അത്തരം ഇന്ററാക്ഷന്‍സില്‍ നിന്ന് ഉണ്ടായി വരുന്ന ഒരു സ്ട്രോങ് ബോണ്ടിങ്ങ് ഉണ്ട്. അത് വളരെസ്പെഷ്യലാണ്.

നിത്യ മേനോന്‍, പാര്‍വതി തിരുവോത്ത്, അമൃത സുബാഷ്, നദിയ മൊയ്തു, പത്മപ്രിയ, സയനോര ഫിലിപ്പ്, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആര്‍.എസ്.വി.പി ഫ്ലയിങ് യൂണികോണ്‍ എന്റര്‍ടൈന്‍മെന്റും ലിറ്റില്‍ ഫിലിം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രം സോണി ലിവ്വിലാണ് സ്ട്രീം ചെയ്യുന്നത്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT