സുധീഷ് രാമചന്ദ്രന്‍ സംവിധാനം ചെയ്ത ഇനി ഉത്തരത്തില്‍ കലാഭവന്‍ ഷാജോണിന്റേത് 'ഹാറ്റ്‌സ് ഓഫ്' എന്ന് പറയാന്‍ തോന്നുന്ന പെര്‍ഫോര്‍മന്‍സാണെന്ന് നടി അപര്‍ണ ബാലമുരളി. ഷാജോണ്‍ ചേട്ടന് ചിത്രത്തില്‍ പൊലീസ് വേഷമെന്ന് പരഞ്ഞപ്പോള്‍ പലരും, വീണ്ടും പൊലീസ് വേഷമോ എന്ന് ചോദിച്ചിരുന്നു. പക്ഷേ പടം തിയ്യേറ്ററില്‍ കണ്ടപ്പോള്‍ ഒരുപാട് പഠിക്കാന്‍ ഉണ്ടെന്ന് തോന്നി. അതില്‍ അത്ഭുതപ്പെടേണ്ടതില്ലെന്ന് അറിയാം. വേറെ സിനിമകളിലും ചെയ്തിട്ടുണ്ട്, പക്ഷേ ഇതിലെ ക്യാരക്ടറിന്റെ ഇന്റന്‍സിറ്റി കണ്ട് ഹാറ്റ്‌സ് ഓഫ് എന്ന് പറയാന്‍ തോന്നുമെന്നും അപര്‍ണ ബാലമുരളി പറഞ്ഞു.
ജീത്തു ജോസഫിന്റെ അസോസിയേറ്റായിരുന്ന സുധീഷ് രാമചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രം ഇന്നായിരുന്നു റിലീസ് ചെയ്തത്. ചിത്രത്തിന്റെ ട്രെയ്‌ലറില്‍ അപര്‍ണ അവതരിപ്പിക്കുന്ന ജാനകി എന്ന കഥാപാത്രം കാട്ടിനകത്തെ ഒരു പോലീസ് സ്റ്റേഷനില്‍ വന്ന് തന്നൊരാളെ കൊന്നു കുഴിച്ചുമൂടി എന്ന് പറയുന്നത് ചിത്രത്തിന്റെ സ്വഭാവം വ്യക്തമാക്കുന്നതായിരുന്നു.
ചിത്രത്തില്‍ അപര്‍ണയുടെ നായകനായി എത്തുന്നത് സിദ്ധാര്‍ഥ് മേനോനാണ്. ഹരീഷ് ഉത്തമന്‍, സിദ്ദിഖ്, ചന്തുനാഥ്, ജാഫര്‍ ഇടുക്കി, ഷാജു ശ്രീധര്‍, ജയന്‍ ചേര്‍ത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കളായി എത്തുന്നത്. ഛായാഗ്രഹണം രവിചന്ദ്രന്‍ നിര്‍വ്വഹിക്കുന്നു. വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് ഹൃദയത്തിന്റെ സംഗീതസംവിധായകനായ ഹിഷാം അബ്ദുല്‍ വഹാബ് സംഗീതം നിര്‍വഹിക്കുന്നു.
എ ആന്‍ഡ് വി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ വരുണ്‍, അരുണ്‍ എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മിക്കുന്നു. പ്രൊജക്റ്റ് ഡിസൈനര്‍ ആന്റ് മാര്‍ക്കറ്റിംങ്-ഒ20 സ്പെല്‍, എഡിറ്റിംഗ് ജിതിന്‍ ഡി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, റിനോഷ് കൈമള്‍, കലാസംവിധാനം അരുണ്‍ മോഹനന്‍, മേക്കപ്പ് ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍, സ്റ്റില്‍സ് ജെഫിന്‍ ബിജോയ്, പരസ്യകല ജോസ് ഡോമനിക്, ഡിജിറ്റല്‍ പിആര്‍ഒ: വൈശാഖ് സി. വടക്കേവീട്. ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍ ദീപക് നാരായണ്‍