Film News

'ഈ കേസിലെ യഥാർത്ഥ പ്രതി ശിക്ഷിക്കപ്പെടണം, നിർത്തിയടത്ത് നിന്ന് ഞാൻ റീസ്റ്റാർട്ട് ചെയ്യാൻ പോകുവാ' ; അന്വേഷിപ്പിൻ കണ്ടെത്തും ട്രെയ്‌ലർ

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന കുറ്റാന്വേഷണ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. ഒരു ത്രില്ലെർ മൂഡിലാണ് സിനിമ ഒരുങ്ങുന്നതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ഒരു പെൺകുട്ടിയുടെ ദുരൂഹമായ മരണവും അതിനെത്തുടർന്നുള്ള അന്വേഷണങ്ങളും ചിത്രത്തിന്റെ ട്രെയിലറിൽ കാണാനാകും. തെളിയിക്കാൻ സാധിക്കാത്ത ഒരു കേസ് ടോവിനോയുടെ കഥാപാത്രമായ എസ്. ഐ ആനന്ദ് നാരായണനും നാല് പോലീസുകാരും ചേർന്ന്‌ അൺഒഫീഷ്യലായി തെളിയിക്കാൻ ശ്രമിക്കുന്നതുമായ കഥാ പശ്ചാത്തലമാണ് ട്രെയിലറിൽ കാണാൻ സാധിക്കുന്നത്. ഇരുണ്ട പശ്ചാത്തലത്തിലുള്ള പതിവ് ത്രില്ലർ അവതരണ രീതികളിൽ നിന്ന് മാറി വിന്റേജ് ഫീലിലും കളർ ടോണിലുമായാണ് അന്വേഷിപ്പിൻ കണ്ടെത്തും അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം ഫെബ്രുവരി 9ന് തിയറ്ററുകളിലെത്തും.

ജിനു വി എബ്രാഹമിന്റെതാണ് തിരക്കഥയും സംഭാഷണവും. സിദ്ദിഖ്, ഹരിശ്രീ അശോകൻ, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ, ഇന്ദ്രൻസ്, സിദ്ദിഖ്, ഷമ്മി തിലകൻ, കോട്ടയം നസീർ, മധുപാൽ, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശൻ, സാദിഖ്, ബാബുരാജ്, അർത്ഥന ബിനു, രമ്യ സുവി, ശരണ്യ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തീയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രാഹാം എന്നിവർക്കൊപ്പം സരിഗമയും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം തീയറ്റര്‍ ഓഫ് ഡ്രീംസാണ് പ്രദർശനത്തിനെത്തിക്കുന്നത്.

വളരെ ഹാപ്പി ആയിട്ടും റിലാക്സ്ഡ് ആയിട്ടും ചെയ്ത സിനിമയാണ് അന്വേഷിപ്പിൻ കണ്ടെത്തും. ഒരു ഫിസിക്കൽ സ്‌ട്രെയിനും ഈ സിനിമക്ക് ഇല്ലായിരുന്നെന്ന് നടൻ ടൊവിനോ തോമസ് ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിൽ പറഞ്ഞിരുന്നു. ഈ സിനിമ നിങ്ങളെ എല്ലാവരെയും ആവേശത്തിന്റെ മുൾമുനയിൽ നിർത്തുമെന്നൊന്നും ഞാൻ പറയുന്നില്ല പക്ഷെ തീർച്ചയായും സിനിമ എൻഗേജിങ്ങും തൃപ്തികരവുമായ അനുഭവവുമായിരിക്കുമെന്നും ടൊവിനോ കൂട്ടിച്ചേർത്തു.

സന്തോഷ് നാരായണൻ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്ന ആദ്യ മലയാള സിനിമയാണിത്. ഛായാഗ്രഹണം 'തങ്കം' സിനിമയുടെ ക്യാമറമാനായിരുന്ന ഗൗതം ശങ്കറാണ്. എഡിറ്റിംഗ്: സൈജു ശ്രീധർ, കലാ സംവിധാനം: ദിലീപ് നാഥ്, മേക്കപ്പ്: സജീ കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ: സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജു ജെ, പി ആർ ഒ: ശബരി, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT