ഇന്ത്യയില്‍ ഇന്ന് രാഷ്ട്രീയപരവും മതപരവുമായി വിഷയത്തില്‍ സിനിമ ചെയ്യാന്‍ സാധിക്കില്ലെന്ന് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. പ്രേക്ഷകര്‍ എങ്ങനെയായിരിക്കും പ്രചികരിക്കുക എന്ന് പറയാന്‍ കഴിയില്ല. ഇന്നത്തെ ജീവിത സാഹചര്യം അനുസരിച്ച് ആളുകള്‍ പെട്ടന്ന് തന്നെ അസ്വസ്ഥരാകുന്നു എന്നും അനുരാഗ് കശ്യപ് പറയുന്നു.
അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ഏത് തരത്തിലുള്ള കഥ പറച്ചിലിനെയാണ് പ്രോത്സാഹിപ്പിക്കുന്നത് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അനുരാഗ്.
'നിലവിലെ സാഹചര്യത്തില്‍ നമുക്ക് രാഷ്ട്രീയപരമായോ മതപരമായോ അടുത്ത് നില്‍ക്കുന്ന ാെരു വിഷയത്തെ കുറിച്ചും സിനിമ ചെയ്യാന്‍ സാധിക്കില്ല. അതിന് കഴിയാത്തത് ആരും ചെയ്യരുത് എന്ന് പറഞ്ഞതുകൊണ്ടല്ല. പക്ഷെ ഇന്നത്തെ ജീവിത സാഹചര്യത്തില്‍ ആര് എങ്ങനെ അതിനോട് പ്രതികരിക്കുമെന്ന് പറയാന്‍ കഴിയില്ല. ഇന്ന് നമ്മള്‍ വളരെ ദുര്‍ബലരാണ്. പെട്ടന്ന് തന്നെ അസ്വസ്ഥരാകും. അതുകൊണ്ട് ഇന്ന് ഇന്ത്യയിലെ ക്രിയേറ്റേഴ്‌സിന് പുതിയ തരത്തിലുള്ള എക്‌സിപിരിമെന്റല്‍ കണ്ടന്റുകള്‍ ഉണ്ടാക്കാവുന്ന മികച്ച സമയമാണ്. എന്നാല്‍ അതേ സമയം തന്നെ നമ്മള്‍ സഞ്ചരിക്കുന്നത് ഒരു ഞാണിന്‍ മേലാണ്', എന്ന് അനുരാഗ് കശ്യപ് പറഞ്ഞു.
തപ്‌സി പന്നു നായികയായ ദൊബാറയാണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന അനുരാഗ് കശ്യപ് ചിത്രം. മിറാഷ് എന്ന സ്പാനിഷ് ചിത്രത്തെ ആസ്പദമാക്കിയാണ് ദൊബാറ ചിത്രീകരിച്ചിരിക്കുന്നത്. തപ്‌സിക്കൊപ്പം പവായ്ല്‍ ഗുലാട്ടിയും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാണ്. ആഗസ്റ്റ് 19നായിരിക്കും ചിത്രം റിലീസ് ചെയ്യുക.