Film News

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ; പാ രജ്ഞിത്തിന്റെ നച്ചത്തിരം നഗര്‍ഗിരത്തിനെ പ്രശംസിച്ച് അനുരാഗ് കശ്യപ്

മുന്‍വിധികളെയും, വിദ്വേഷങ്ങളെയും അതിജീവിച്ചുകൊണ്ടുള്ള പ്രണയത്തിന്റെ കഥയാണ് പാ രജ്ഞിത്തിന്റെ നച്ചത്തിരം നഗര്‍ഗിരത്ത് എന്ന് സംവിധായകന്‍ അനുരാഗ് കശ്യപ്. പാ രഞ്ജിത്തിന്റെ തന്നെ പല വ്യക്തിത്വങ്ങളുടെ ഒത്തുചേരലാണിതെന്നും അനുരാഗ് കശ്യപ് പറഞ്ഞു. പാ രഞ്ജിത്തിന്റെ സിനിമകളില്‍ വ്യക്തിപരമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന സിനിമയും തനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട സിനിമയുമാണ് നച്ചത്തിരം നഗര്‍ഗിരത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമയിലെ അണിയറപ്രവര്‍ത്തകരെയെല്ലാം അനുരാഗ് കശ്യപ് അഭിനന്ദിക്കുകയും ചെയ്തു.

പാ രഞ്ജിത്തിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ പറയുന്നത്

കഴിഞ്ഞ ദിവസം സെന്‍സര്‍ ചെയ്യാത്ത നച്ചത്തിരം നഗര്‍ഗിരത്ത് കണ്ടു. പാ രഞ്ജിത്തിന്റെയുള്ളില്‍ നടക്കുന്ന സിനിമയാണത്. അയാളുടെ കലുഷിതമായ മനസ്സിലൊരു ക്രമമുണ്ട്. അയാളുടെ തന്നെ പല വ്യക്തിത്വങ്ങള്‍ ഒന്നിച്ച് ചേര്‍ന്ന് പരസ്പരം സംസാരിക്കുകയും, വിയോജിക്കുകയും ചെയ്യുകയാണിവിടെ. ഇവിടെയുണ്ടായിരിക്കുക എന്നത് മാത്രമായിരുന്നു അവര്‍ക്കു വേണ്ടിയിരുന്നത്, സ്വയം പ്രഖ്യാപിക്കപ്പെടാനായി വേരുകളിലേക്കു അവര്‍ക്കു പോവേണ്ടതുണ്ട്. പ്രണയത്തെ കുറിച്ചും, നിലനില്‍ക്കുന്ന മുന്‍വിധികള്‍ക്കും, വിദ്വേഷങ്ങള്‍ക്കുമപ്പുറത്തേക്ക് അതിജീവിക്കാനായി അതിനു നടത്തേണ്ടി വരുന്ന പരിശ്രമങ്ങളെ കുറിച്ചാണ് സിനിമ സംസാരിക്കുന്നത്. അതിലെ റെനേ പാ രഞ്ജിത്തിന്റെ ആത്മാവിനെ ആവോളം ഉള്‍ക്കൊള്ളുന്നുണ്ട്. പാ രഞ്ജിത്തിന്റെ ആത്മാംശമുള്‍ക്കൊള്ളുന്ന ഈ സിനിമയാണ് പാ രഞ്ജിത്ത് സിനിമകളില്‍ എന്റെ ഏറ്റവും പ്രിയപ്പെട്ടത്. ഏറ്റവും വള്‍നറബിള്‍ ആയും നഗ്‌നമായുമാണ് അദ്ദേഹം സിനിമയിലുള്‍ക്കൊണ്ടിട്ടുള്ളത്. അഭിനേതാക്കള്‍ക്കും, സംഗീതമൊരുക്കിയവര്‍ക്കും, ഛായാഗ്രഹണത്തിനും, എഡിറ്റിങ്ങിനും, സിനിമയിലെ അണിയറപ്രവര്‍ത്തകര്‍ക്കും ഒന്നടങ്കം അഭിനന്ദനങ്ങള്‍.

പാ രഞ്ജിത്തിന്റെ ഏറ്റവും പുതിയ സിനിമയായ നച്ചത്തിരം നഗര്‍ഗിരത്ത് ആഗസ്ത് 31 നു റിലീസ് ആവുകയാണ്. കഴിഞ്ഞ ദിവസം സിനിമയുടെ പ്രിവ്യു ഷോ കാണാനായി എത്തിയ അനുരാഗ് കശ്യപ് പാ രഞ്ജിത്തിനെ അനുമോദിച്ചിരുന്നു. അതിനു പിറകെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ സിനിമയുടെ ആസ്വാദനം പങ്കുവെക്കുകയും, അഭിനന്ദനം അറിയിക്കുകയും ചെയ്തത്. കാളിദാസ് ജയറാം, ദുഷാര വിജയന്‍, കലൈയരസന്‍ എന്നിവരാണ് പ്രധാന റോളുകളിലെത്തുന്നത്.

പാ രഞ്ജിത്ത് തന്നെ കഥയൊരുക്കിയിരിക്കുന്ന സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് കിഷോര്‍ കുമാറാണ്. അറിവ്, ഉമാ ദേവി എന്നിവര്‍ ചേര്‍ന്നെഴുതിയ വരികള്‍ 'ഇരണ്ടാം ഉലക പോരിന്‍ കടൈശി ഗുണ്ട്' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ റാപ്പര്‍ കൂടിയായ തെന്‍മയാണ് സംഗീതസംവിധാനം ചെയ്തിരിക്കുന്നത്.

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് രാഹുല്‍, ചേലക്കരയില്‍ പ്രദീപ്

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

SCROLL FOR NEXT