Film News

ലെെം​ഗീക ബന്ധത്തിന് ആവശ്യപ്പെട്ടു; ഇനിയൊരിക്കലും സിനിമ ചെയ്യില്ലെന്ന് അന്ന് തീരുമാനിച്ചു - അങ്കിത ലോഖണ്ടെ

കരിയറിന്റെ തുടക്കകാലത്ത് കാസ്റ്റിം​ഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് നടി അങ്കിത ലോഖണ്ടെ. പത്തൊമ്പതാമത്തെ വയസ്സിൽ ഒരു തെന്നിന്ത്യൻ സിനിമയ്ക്ക് വേണ്ടി ഓഡിഷൻ നൽകുകയും സെലക്ടാവുകയും ചെയ്തിരുന്നു. സിനിമ സെെൻ ചെയ്യാനായി വിളിച്ചു വരുത്തിയ ശേഷം നിർമ്മാതാവിനൊപ്പം ലെെം​ഗീക ബന്ധത്തിന് അവർ ആവശ്യപ്പെട്ടുവെന്ന് അ​ങ്കിത പറയുന്നു. ഒരു നടിയാവണം എന്ന് ആ​ഗ്രഹിച്ചു നടന്ന കാലമായിരുന്നു അത്. വിട്ടുവീഴ്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോൾ തനിക്ക് ഈ സിനിമ ചെയ്യേണ്ട എന്നുപറഞ്ഞ് ഇറങ്ങിപ്പോരുകയായിരുന്നു. അതിന് ശേഷം ഇനി ഒരിക്കലും സിനിമ ചെയ്യില്ലെന്ന് തീരുമാനിച്ചുവെന്നും അങ്കിത പറഞ്ഞു. ഒരു യൂ ‍ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

അങ്കിത ലോഖണ്ടെ പറഞ്ഞത്:

ബോംബെെയിൽ വച്ച് എനിക്ക് കാസ്റ്റിം​ഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ട്. ഒരു സൗത്ത് ഫിലിമുമായി ബന്ധപ്പെട്ടാണ് അത് സംഭവിച്ചത്. ഞാൻ ആ സിനിമയ്ക്ക് വേണ്ടി ഓഡിഷൻ കൊടുത്തിരുന്നു. അവർ ഫോൺ ചെയ്ത് ഞാൻ സെലക്ടായിട്ടുണ്ട് എന്ന് അറിയിച്ചു. അങ്ങനെ ഞാൻ ആ സിനിമ സെെൻ ചെയ്യുന്നതിന് വേണ്ടി പോയി. ഇത്രയും ലളിതമായി ഇതെങ്ങനെ സംഭവിച്ചു എന്നോർത്ത് എനിക്കും ഒരു സംശയമുണ്ടായിരുന്നു. ഞാൻ ചെന്നപ്പോൾ അവർ എന്നെ അകത്തേക്ക് വിളിച്ചു. എന്റെ കോഡിനേറ്ററിനെ പുറത്ത് നിർത്തി. അതിന് ശേഷം അവർ എന്നോട് പറ‍ഞ്ഞു നിങ്ങൾക്ക് വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്ന്. ആ സമയത്ത് എനിക്ക് പത്തൊമ്പത് വയസ്സായിരുന്നു പ്രായം. ഹീറോയിനാവണം എന്ന് ആശിച്ചു നടന്ന കാലമായിരുന്നു അത്. ആ സമയത്ത് എന്തുതരത്തിലുള്ള വിട്ടുവീഴ്ചയാണ് ചെയ്യേണ്ടതെന്ന് ഞാൻ തിരിച്ചുചോദിച്ചു. ആ സിനിമയുടെ നിർമ്മാതാവിനൊപ്പം ഉറങ്ങാൻ ആവശ്യപ്പെട്ടു, ഞാൻ പറഞ്ഞു എനിക്ക് തോന്നുന്നത് നിങ്ങളുടെ പ്രൊഡ്യൂസറിന് വേണ്ടത് ടാലന്റഡായിട്ടുള്ള ഒരാളെയല്ല, മറിച്ച് കൂടെ കിടക്കാനുള്ള ഒരുവളെയാണ്. എന്നെ ആ കൂട്ടത്തിൽപ്പെടുത്തേണ്ടെന്നും പറഞ്ഞ് ഞാൻ അവിടെ നിന്ന് ഇറങ്ങിപ്പോരുകയായിരുന്നു. അയാൾ വന്നു പറഞ്ഞു നിങ്ങളെ ഈ സിനിമയിൽ എടുക്കാൻ ഞാൻ ശ്രമിക്കാം എന്ന്, നിങ്ങൾ പരമാവധി ശ്രമിച്ചോളൂ പക്ഷേ ഞാൻ ഈ സിനിമ ചെയ്യില്ല എന്നു പറഞ്ഞു. അന്നാണ് ഞാൻ മനസ്സിലാക്കിയത് ഒരാൾക്കും ഇനി എന്നോട് ഇങ്ങനെ ചോദിക്കാനുള്ള അധികാരം കൊടുക്കരുതെന്ന്. അന്നത്തെ ദിവസം ഞാൻ തീരുമാനിച്ചു ഞാൻ ഇനി ഒരിക്കലും സിനിമ ചെയ്യില്ലെന്ന്.

പവിത്ര രിഷ്ത എന്ന ടെലിവിഷൻ സീരിയലിലൂടെ പ്രശസ്തിയാർജിച്ച നടിയാണ് അങ്കിത ലോഖണ്ടെ. സുശാന്ത് സിം​ഗ് രാജ്പുത്തായിരുന്നു സീരിയലിലെ നായകൻ. 2019 കങ്കണ റനൗട്ട് സംവിധാനം ചെയ്ത മണികാർണിക - ദ ക്വീൻ ഓഫ് ഝാൻസി എന്ന സിനിമയിലൂടെയാണ് അങ്കിത സിനിമ രം​ഗത്ത് അരങ്ങേറ്റം കുറിച്ചത്. ബാഘി 3 എന്ന ടൈ​ഗർ ഷ്റോഫ് നായകനായ ചിത്രത്തിലും പിന്നീട് വേഷമിട്ടു. ഹിന്ദി ബി​ഗ് ബോസ് 17-ാം സീസണിലെ മത്സരാർത്ഥി കൂടിയായിരുന്നു അങ്കിത.

ഡെഡ്പൂളില്‍ നിന്ന് ഒരു വരി നീക്കണമെന്ന് ഡിസ്നി ആവശ്യപ്പെട്ടു: റയാന്‍ റെയ്‌നോള്‍ഡ്‌സ്

പൊട്ടിച്ചിരിപ്പിക്കാൻ അവരെത്തുന്നു, വിനായകനും സുരാജും ഒന്നിക്കുന്ന 'തെക്ക് വടക്ക്' റിലീസ് തിയതി പ്രഖ്യാപിച്ചു

അമിത ജോലിയും സമ്മര്‍ദ്ദവും എടുത്ത ജീവന്‍! എന്താണ് അന്ന സെബാസ്റ്റ്യന്‍ പേരയിലിന് സംഭവിച്ചത്?

കിഷ്കിന്ധാ കാണ്ഡത്തിന്റെ ക്ലൈമാക്സ് എഴുതിയത് ആ സംഗീതം കേട്ടുകൊണ്ട്: ബാഹുൽ രമേശ്

തിയറ്ററിൽ പ്രേക്ഷകരെ നിറച്ച് 'കിഷ്കിന്ധാ കാണ്ഡം', ബോക്സ് ഓഫീസ് കണക്കുകൾ ഇങ്ങനെ

SCROLL FOR NEXT