Film News

'ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹം, പക്ഷെ നല്ല വാര്‍ത്തയല്ല അതിനുള്ളില്‍ ഉള്ളത്': അഞ്ജലി മേനോന്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്ത് സംവിധായികയും ഡബ്ല്യുസിസി അംഗവുമായ അഞ്ജലി മേനോന്‍. 7 വര്‍ഷത്തോളം കാത്തിരുന്ന കമ്മിറ്റി റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഈ പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ നടത്തിയ യാത്ര കഠിനമായിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ സന്തോഷമുണ്ട്. ഇനിയാണ് യഥാര്‍ത്ഥ യാത്ര ആരംഭിക്കുന്നതെന്നും നല്ല വാര്‍ത്തകളല്ല റിപ്പോര്‍ട്ടില്‍ ഉള്ളതെന്നും ദി ന്യൂസ് മിനിറ്റിന് നല്‍കിയ അഭിമുഖത്തില്‍ അഞ്ജലി മേനോന്‍ പറഞ്ഞു. കഴിഞ്ഞ ദിവസ്സം പുറത്തുവിട്ട കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിനിമാ മേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന ഞെട്ടിക്കുന്ന പ്രശ്‌നങ്ങളാണ് പരാമര്‍ശിക്കുന്നത്. ശാരീരികമായും മാനസികമായും സ്ത്രീകള്‍ നേരിടുന്ന ബുദ്ധിമുട്ടുകളെ സംബന്ധിച്ച് 233 പേജുകളുള്ള റിപ്പോര്‍ട്ടാണ് പുറത്തുവിട്ടത്.

അഞ്ജലി മേനോന്‍ പറഞ്ഞത്:

7 വര്‍ഷത്തോളം ഞങ്ങള്‍ കാത്തിരുന്ന കമ്മിറ്റി റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 7 വര്‍ഷം കൊണ്ട് ഒരു മനുഷ്യന്‍ പൂര്‍ണ്ണമായി മാറിപ്പോകും എന്നാണ് പറയാറുള്ളത്. പക്ഷെ വലിയ മാറ്റങ്ങളൊന്നും ഇവിടെ ഉണ്ടായിട്ടില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടത് സ്വാഗതാര്‍ഹമാണ്. നമുക്കെല്ലാവര്‍ക്കും അറിയുന്നത് പോലെ നല്ല വാര്‍ത്തയല്ല അതിലുള്ളത്. റിപ്പോര്‍ട്ട് വായിച്ചാലും നല്ല വാര്‍ത്തയല്ല ലഭിക്കുന്നത്. ഈ പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ ഞങ്ങള്‍ നടത്തിയ യാത്ര കഠിനമായിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ സന്തോഷമുണ്ട്. ഇനിയാണ് യഥാര്‍ത്ഥ നടപടികളും യാത്രയും ആരംഭിക്കുന്നത്.

റിപ്പോര്‍ട്ടില്‍ ഉള്ള സംഭവങ്ങള്‍ എല്ലാവര്‍ക്കും നേരത്തെ അറിയുന്നതല്ലേ എന്ന് ആരെങ്കിലും പറയുന്നത് അസ്വസ്ഥതയാണുണ്ടാക്കുന്നുണ്ട്. കാരണം ഇത് എല്ലാവര്‍ക്കും അറിയുന്ന കാര്യങ്ങള്‍ ആണെങ്കില്‍ എങ്ങനെയാണ് അവിടെയിരുന്ന് ഇതെല്ലാം സഹിക്കാന്‍ തോന്നുന്നത്. പ്രശ്‌നങ്ങള്‍ നടക്കാന്‍ അനുവദിക്കുന്നത് എന്തിനാണ്. ഒരു പ്രൊഫണല്‍ ഇടങ്ങളിലും ഈ രീതിയിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകരുത്. സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കെതിരെ എന്തുകൊണ്ടാണ് ഈ ഇടങ്ങളില്‍ പ്രതികരിക്കാത്തത്. റിപ്പോര്‍ട്ടിലുള്ള കാര്യങ്ങള്‍ നേരത്തെ അറിയുന്നതാണെന്നും പുതിയതായി ഒന്നുമില്ലെന്നും ആരെങ്കിലും പറഞ്ഞാല്‍ എനിക്ക് ഞെട്ടലാണുണ്ടാകുക. കാരണം അത് വെളിപ്പെടുത്തുന്നത് എന്തുതരത്തിലുള്ള വിട്ടുവീഴ്ചയാണ് അവര്‍ തൊഴിലിടങ്ങളില്‍ നടത്തുന്നത് എന്ന് കൂടിയാണ്. തൊഴിലെടുക്കുന്ന ഒരു സമൂഹത്തെ സംബന്ധിച്ച് അത് ദയനീയമാണ്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT