Film News

'വേട്ടയ്യൻ' റിവ്യൂ കണ്ട് ഹിറ്റ് ഉറപ്പിച്ച് ആരാധകർ, അനിരുദ്ധിന്റെ ട്വീറ്റ് ആരാധകർ ഡീ കോഡ് ചെയ്യുന്നത് ഇങ്ങനെ

ജയ് ഭീം എന്ന സിനിമയ്ക്ക് ശേഷം കെ ഇ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന രജിനികാന്ത് ചിത്രമാണ് 'വേട്ടയ്യൻ'. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിവ്യൂ സം​ഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദർ പങ്കുവച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. സമീപകാലത്ത് അനിരുദ്ധ് പോസ്റ്റ് ചെയ്യുന്ന സിനിമകളുടെ റിവ്യു എല്ലാം വലിയ തരത്തിൽ ചർച്ചയാവുന്നുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം അനിരുദ്ധ് വേട്ടയ്യൻ‌റെ റിവ്യൂ പങ്കുവച്ചത്. ഇതോടെ ചിത്രത്തെക്കുറിച്ചുള്ള ആരാധകരുടെ ആവേശം ഉയർന്നിരിക്കുകയാണ്. അനിരുദ്ധ് സം​ഗീത സംവിധാനം നിർവഹിച്ചിട്ടുള്ള ചിത്രങ്ങൾക്ക് ഇമോജികളിലൂടെയാണ് അദ്ദേഹം റിവ്യു നല്‍കാറുള്ളത്.

ഇന്ത്യൻ 2 ഒഴികെ സംഗീതം നൽകിയ സിനിമകൾക്കെല്ലാം അനിരുദ്ധ് എക്സിലൂടെ റിവ്യൂ നൽകാറുണ്ട്. ഇതോടെയാണ് അനിരുദ്ധ് ഒരു റിവ്യൂ നൽകിയാൽ ചിത്രം ഉറപ്പായും ബ്ലോക്ക് ബസ്റ്റർ ആയിരിക്കുമെന്ന കണ്ടെത്തൽ സോഷ്യൽ മീഡിയയിൽ ഉയർന്നത്. ജയിലർ ആ​ഗോള ബോക്സ് ഓഫീസിൽ 650 കോടി രൂപയോളമാണ് നേടിയത്. ഷാരൂഖ് ഖാന്റെ ജവാൻ ആ​ഗോള ബോക്സ് ഓഫീസിൽ 1148 കോടിയും, ലിയോ 620 കോടിയും ദേവര 325 കോടിയുമാണ് യഥാക്രമം ഇതുവരെ നേടിയിരിക്കുന്നത്. അതേ സമയം അനിരുദ്ധ് റിവ്യൂ നൽകാതിരുന്ന ഇന്ത്യൻ 2 വിന് ബോക്സ് ഓഫീസിൽ കടുത്ത പരാജയമാണ് നേരിടേണ്ടി വന്നത്.

അനിരുദ്ധ് കൊടക്കുന്ന ഇമോജിയുടെ എണ്ണത്തിന് അനുസരിച്ച് ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ ഉയരും എന്ന കണ്ടെത്തലും ഇതിനകം സോഷ്യൽ മീഡിയയിൽ ഉടലെടുത്തിട്ടുണ്ട്. രജിനി ചിത്രം ജയിലറിന് ബ്ലാസ്റ്റും ട്രോഫിയും അടങ്ങുന്ന ഇമോജിയായിരുന്നു അനിരുദ്ധ് നൽകിയിരുന്നത്. ലിയോയ്ക്ക് തീയും ബ്ലാസ്റ്റും ട്രോഫിയും ഒരുമിച്ച് നൽകിയിരുന്നു എന്നാൽ പുതിയ രജിനി ചിത്രം വേട്ടയ്യന് ട്രോഫിയും ടാർ​ഗറ്റ് അച്ചീവ് ചെയ്തിരിക്കുന്നു എന്ന് സൂചിപ്പിക്കുന്ന ഇമോജിയുമാണ് അനിരുദ്ധ് നൽകിയിരിക്കുന്നത്. ട്വിറ്ററിലും ഫേസ്ബുക്കിലുമായി അനിരുദ്ധിന്റെ പോസ്റ്റിനെക്കുറിച്ച് പല വ്യാഖ്യാനങ്ങളും ചർച്ചകളും ഉണ്ടാകുന്നുണ്ട്. എന്തായാലും ആരാധകരുടെ പ്രതീക്ഷയെ വർദ്ധിപ്പിക്കാൻ കുറച്ച് ഇമോജികൾ കൊണ്ട് അനിരുദ്ധിന് കഴിഞ്ഞിട്ടുണ്ടെന്ന് നിസംശയം പറയാം.

ഒക്ടോബർ 10 നാണ് വേട്ടയ്യൻ പ്രദർശനത്തിനെത്തുക. പോലീസ് എന്‍കൗണ്ടറുകളെ കേന്ദ്രീകരിച്ച് കഥ പറയുന്ന ചിത്രമാണ് വേട്ടയ്യന്‍ എന്ന് നേരത്തെ പുറത്തുവിട്ട ടീസറും ട്രെയ്ലറുമെല്ലാം വ്യക്തമാക്കുന്നുണ്ട്. ലൈകയാണ് സിനിമയുടെ നിര്‍മ്മാണം. അമിതാഭ് ബച്ചനും രജിനികാന്തും വലിയ ഇടവേളക്ക് ശേഷം ഒന്നിച്ച് സ്‌ക്രീനിലെത്തുന്ന ചിത്രവുമാണ് വേട്ടയ്യന്‍. 1991 ൽ ഇറങ്ങിയ 'ഹം' എന്ന ചിത്രത്തിലാണ് അമിതാഭ് ബച്ചനും രജിനികാന്തും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. കേരളത്തില്‍ പ്രധാന ഭാഗങ്ങള്‍ ഷൂട്ട് ചെയ്ത ചിത്രത്തില്‍ മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. രജിനികാന്തിന്റെ ഭാര്യയുടെ വേഷത്തിലാണ് മഞ്ജു വാര്യര്‍ സിനിമയിലുള്ളത്. റാണ ദഗുബട്ടി, കിഷോര്‍, ഋതിക സിംഗ്, ദുഷാര വിജയന്‍, ജിഎം സുന്ദര്‍, രോഹിണി, എന്നിവരാണ് വേട്ടയ്യനിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധാണ് സംഗീത സംവിധാനം. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ജയിലറാണ് രജിനികാന്തിന്റെതായായി ഏറ്റവും ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT