Film News

'കൃഷ്ണാ' എന്ന വിളി ഏറ്റവും കൂടുതല്‍ യോജിക്കുന്നത് നവ്യക്ക്'; ജാനകി ജാനേ ചിത്രത്തെക്കുറിച്ച് സംവിധായകന്‍ അനീഷ് ഉപാസന

അനീഷ് ഉപാസനയുടെ സംവിധാനത്തില്‍ നവ്യ നായര്‍, സൈജു കുറുപ്പ് എന്നിവര്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രമാണ് 'ജാനകി ജാനേ'. 'ഉയരെ' എന്ന ചിത്രത്തിന് ശേഷം എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം മെയ്യ് 12 ന് തിയേറ്ററുകളിലെത്തും. ചിത്രത്തില്‍ പ്രിന്റിങ് പ്രസ്സ് ജീവനക്കാരിയായാണ് നവ്യ എത്തുന്നത്. വളരെ ചലഞ്ചിങ്ങായ ഒരു കഥാപാത്രമാണ് നവ്യയുടെ ജാനകി, ഒരു ലിമിറ്റിന് മുകളില്‍ പോയാല്‍ ജാനകി സൈക്കോ ആണോയെന്ന് പോലും ആള്‍ക്കാര്‍ ചിന്തിച്ചു പോകും എന്ന് ദ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ അനീഷ് ഉപാസന

ഇതൊരു നല്ല. ആക്ട്രസ്സ് ചെയ്യേണ്ട സിനിമയാണ്. കാരണം ഒരു ലിമിറ്റിന് മുകളില്‍ പോയാല്‍ ജാനകി സൈക്കോ ആണോയെന്ന് പോലും ആള്‍ക്കാര്‍ ചിന്തിച്ചു പോകും. വളരെ ചലഞ്ചിങ്ങായ ഒരു കഥാപാത്രമാണ് നവ്യയ്ക്ക് കിട്ടിയിട്ടുള്ളത്. അത് കൂടാനോ കുറയാനോ പാടില്ല. ഒരു സാധാരണ സ്ത്രീ, പക്ഷേ പേടി ഒരു സ്പൂണ്‍ കൂടുതല്‍ എന്ന് വേണമെങ്കില്‍ പറയാം. പേടി കൂടുതലുള്ളതുകൊണ്ട് തന്നെ അത് പിന്നീട് അവരുടെ ദിനചര്യകളില്‍ അത് ശീലമായി മാറുന്നു. അതൊരു അസുഖമാണെന്ന തോന്നലില്‍ നടക്കുന്നയാളാണ് ചിത്രത്തില്‍ നവ്യയുടെ കഥാപാത്രം.
അനീഷ് ഉപാസന

കാറളം ഗ്രാമത്തിലെ ഒരു പ്രിന്റിംഗ് പ്രസ് ജീവനക്കാരിയായ ജാനകിയുടെ ഭര്‍ത്താവായാണ് സൈജു കുറുപ്പ് ചിത്രത്തില്‍ എത്തുന്നത്. ഒരു നാട്ടിന്‍പുറത്തുകാരിയുടെ ഭയത്തിലൂടെ കടന്നു പോകുന്ന സിനിമ ജാനകിയുടെ ജീവിത്തില്‍ സംഭവിക്കുന്ന സംഘര്‍ഷങ്ങളെ നര്‍മ്മത്തിലൂടെ അവതരിപ്പിക്കുന്നു.

സംഗീതം - കൈലാസ് മേനോന്‍. ഛായാഗ്രഹണം ശ്യാംരാജ്, എഡിറ്റിംഗ് - നൗഫല്‍ അബ്ദുള്ള. മേക്കപ്പ് - ശ്രീജിത്ത് ഗുരുവായൂര്‍,കോസ്റ്റ്യം -ഡിസൈന്‍ സമീറ സനീഷ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - രഘുരാമവര്‍മ്മ. ലൈന്‍ പ്രൊഡ്യൂസര്‍ - ഹാരിസ് ദേശം. എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - റത്തീന.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT