Film News

'അമ്മ' എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേരും; ഇടവേള ബാബുവിന്റെ വിവാദ പരാമര്‍ശങ്ങളും പാര്‍വതിയുടെ രാജിയും ചര്‍ച്ച

ഇടവേള ബാബുവിന്റെ വിവാദ പരാമര്‍ശങ്ങളും, പാര്‍വതിയുടെ രാജിയും ചര്‍ച്ച ചെയ്യാന്‍ അമ്മ എക്‌സിക്യൂട്ടീവ് യോഗം ചേരുമെന്ന് നടനും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ബാബുരാജ്. ആവശ്യമായ നടപടി എടുക്കുമെന്നും ബാബുരാജ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

'അതിജീവിച്ച നടിയെ വേദനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇടവേള ബാബു അങ്ങനെ പറഞ്ഞതെങ്കില്‍ അത് തെറ്റാണ്, ഒരിക്കലും സ്വീകരിക്കാന്‍ പറ്റാത്തതാണെന്നുമാണ് ഞങ്ങളില്‍ ഭൂരിഭാഗം പേരും വിശ്വസിക്കുന്നത്. ഞാന്‍ അവളോടൊപ്പമാണ്, ബുധനാഴ്ച അവളോട് സംസാരിച്ചിരുന്നു. കാര്യങ്ങള്‍ പരിശോധിച്ച് കര്‍ശന നടപടി എടുക്കും', ബാബുരാജ് പറഞ്ഞു.

വിവാദ പരാമര്‍ശങ്ങളെ കുറിച്ച് ഇടവേള ബാബുവിനോട് ചോദിച്ചിരുന്നോ എന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെ, 'ട്വന്റി 20 എന്ന സിനിമയുടെ തുടര്‍ഭാഗത്തെ കുറിച്ച് ഒരു ചോദ്യം ചോദിച്ചപ്പോഴാണ് താന്‍ ഇത് പറഞ്ഞതെന്നാണ് ഇടവേള ബാബു പറഞ്ഞത്. മറ്റൊരു കാര്യം, പ്ലാന്‍ ചെയ്ത സിനിമ ആ സിനിമയുടെ തുടര്‍ച്ചയല്ല എന്നതാണ്. കൂടാതെ, പല സിനിമകളിലും അമ്മ അംഗങ്ങളല്ലാത്ത അഭിനേതാക്കള്‍ ഉണ്ട്, ഞങ്ങളുടെ ഷോകളില്‍ പോലും. അതിനാല്‍, അത് പൂര്‍ണ്ണമായും നിര്‍മ്മാതാവിന്റെ അല്ലെങ്കില്‍ സംവിധായകന്റെ വിവേചനാധികാരമാണ്.'

സിദ്ദിഖിനെതിരെ ലൈംഗികാരോപണ പരാതിയുടെ പശ്ചാത്തലത്തില്‍ ജോലിസ്ഥലത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനും അവരെ സംരക്ഷിക്കുന്നതിനുമായി ഏതെങ്കിലും നിയമം നടപ്പാക്കിയിട്ടുണ്ടോ എന്ന് കഴിഞ്ഞ ദിവസം രേവതിയും പത്മപ്രിയയും ചോദിച്ചിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തിന്, പരാതി ലഭിച്ചാല്‍ മാത്രമേ നടപടി എടുക്കാന്‍ കഴിയൂ എന്നായിരുന്നു ബാബുരാജ് മറുപടി പറഞ്ഞത്. രാജിക്കത്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് രാജി വെക്കുന്നതിന് പകരം പാര്‍വതി അമ്മ പ്രസിഡന്റിന് പരാതി നല്‍കിയിരുന്നുവെങ്കില്‍ ഞങ്ങള്‍ തീര്‍ച്ചയായും നടപടി എടുക്കുമായിരുന്നു. പബ്ലിക് ആയി ഒരു കാര്യം പറഞ്ഞതിന് ശേഷം, പിന്നീട് അമ്മയില്‍ പരാതി നല്‍കിയിട്ട് കാര്യമുണ്ടാകില്ല.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സംഘടനയുടെ പേര് കളങ്കപ്പെടരുതെന്നതാണ് ഞങ്ങളുടെ ഉദ്ദേശ്യം. കാരണം അമ്മയുടെ സഹായം നിരവധി പേര്‍ക്ക് ലഭിക്കുന്നുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍, തുടങ്ങിയ താരങ്ങളുടെ പോക്കറ്റില്‍ നിന്നാണ് ഈ പണം വരുന്നത്.'

സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കൈകാര്യങ്ങള്‍ ചെയ്യുന്നതില്‍ പലപ്പോഴും അമ്മ പരാജയപ്പെട്ടുവോ എന്ന ചോദ്യത്തിന്, ഏഴോ എട്ടോ പേര്‍ക്ക് പുറമെ, അമ്മയിലുള്ള മറ്റുള്ളവര്‍ അത്തരം ആരോപണങ്ങള്‍ ഉന്നയിക്കാത്തതെന്താണെന്നായിരുന്നു നടന്‍ ചോദിച്ചത്. 'അതുകൊണ്ടാണ് ശരിയായ പ്രക്രിയയുണ്ടെന്ന് പറഞ്ഞത്. പാര്‍വതി തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ 'അമ്മ'യെ, എ.എം.എം.എ എന്ന് പരാമര്‍ശിക്കുന്നത് അവര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് കാണിക്കുന്നത്. ഞങ്ങള്‍ അവരോടൊപ്പമാണെന്ന് അവര്‍ മനസിലാക്കണം. കാര്യങ്ങള്‍ പരിഹരിക്കുന്നതിന് ചര്‍ച്ച വേണം. അതുകൊണ്ടാണ് ഉടന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചേരാന്‍ തീരുമാനിച്ചത്', ബാബുരാജ് പറഞ്ഞു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT