Film News

പപ്പു, 23 വയസ്സ്, കഴിഞ്ഞ പത്തൊൻപതാം തീയതി മുതൽ കാണ്മാനില്ല; 'അമ്പലമുക്കിലെ വിശേഷങ്ങള്‍' മോഷൻ പോസ്റ്ററുമായി മോഹൻലാൽ

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ പ്രശ്നങ്ങൾ ഹാസ്യത്തിന്റെ മേമ്പടിയോടെ അവതരിപ്പിക്കുന്ന "അമ്പലമുക്കിലെ വിശേഷങ്ങള്‍" ഒഫീഷ്യല്‍ മോഷന്‍ പോസ്റ്റര്‍ മോഹൻലാലിന്റെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തു. സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള രസകരമായ ശൈലിയിലാണ് മോഷൻ പോസ്റ്റർ അവതരിപ്പിച്ചിരിക്കുന്നത്. ജയറാം കൈലാസ് ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഉമേഷ് കൃഷ്ണന്റേതാണ് തിരക്കഥ.

ഗോകുല്‍ സുരേഷ്,ലാല്‍,ഗണപതി എന്നിവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് . ഷെഹീന്‍ സിദ്ദിഖ്, ധര്‍മ്മജന്‍,ബിജുകുട്ടന്‍, സുധീര്‍ കരമന,മേജര്‍ രവി,മനോജ് ഗിന്നസ്സ്, ഹരികൃഷ്ണന്‍,മുരളി ചന്ദ്, ഷാജു ശ്രീധര്‍,നോബി, ഉല്ലാസ് പന്തലം,അസീസ് വോഡാഫോണ്‍,സുനില്‍ സുഗത ,അനീഷ് ജി മേനോന്‍, കൂട്ടിയ്ക്കല്‍ ജയചന്ദ്രന്‍,ഇഷ്നി, മറീന മൈക്കിൾ ,സോനാ നായര്‍, ശ്രേയാണി, ബിനോയ് ആന്റണി, വനിത കൃഷ്ണചന്ദ്രന്‍, സുജാത മഠത്തില്‍, അശ്വനി, സൂര്യ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

ചന്ദ് ക്രിയേഷന്‍സിന്റെ ബാനറില്‍ ശരത് ചന്ദ്രന്‍ നായര്‍ ആണ് നിർമ്മാണം. കോ പ്രൊഡ്യുസര്‍-മുരളി ചന്ദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഭാരത് ചന്ദ്, സംഗീതം- അരുള്‍ ദേവ്, എഡിറ്റർ -രഞ്ജന്‍ എബ്രാഹം,സൗണ്ട്-വിനോദ് ലാല്‍ മീഡിയ,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

SCROLL FOR NEXT