Film News

'ഞാൻ എനിക്ക് ഇഷ്ടമുള്ള വസ്ത്രമാണ് ധരിക്കുന്നത്, അത് ഷൂട്ട് ചെയ്ത രീതിയാണ് അനുചിതം'; അമല പോൾ

കോളേജ് പരിപാടിയിൽ അനുചിതമായ വസ്ത്രം ധരിച്ചെത്തിയെന്ന കാസയുടെ വിമർശനത്തിന് മറുപടിയുമായി നടി അമല പോൾ. താൻ ധരിച്ച വസ്ത്രത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെന്നോ അത് അനുചിതമാണെന്നോ കരുതുന്നില്ലെന്നും ചിലപ്പോൾ ക്യാമറയിൽ അത് എങ്ങനെ കാണിച്ചു എന്നത് അനുചിതമായിരിക്കാം എന്നും സംഭവത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവേ അമല പോൾ പറഞ്ഞു. പുതിയ ചിത്രമായ ലെവല്‍ ക്രോസിന്‍റെ പ്രചാരണത്തിന്റെ ഭാ​ഗമായി കോളേജ് സന്ദർശനത്തിനെത്തിയതായിരുന്നു അമല പോൾ. ചടങ്ങിലെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഒരുപാട് പേര്‍ അമലയുടെ വസ്ത്രത്തെ വിമര്‍ശിച്ച് രംഗത്തു വന്നിരുന്നു. ഇതിനെ തുടർന്നാണ് ലെവൽ ക്രോസിന്റെ പ്രസ്സ് മീറ്റിൽ തനിക്ക് ഇഷ്ടപ്പെട്ട വസ്ത്രമാണ് താന്‍ ധരിച്ചതെന്ന് എന്ന് അമല പോൾ പ്രതികരിച്ചത്.

അമല പോൾ പറഞ്ഞത്:

എനിക്ക് ഇഷ്ടമുള്ള വസ്ത്രമാണ് ഞാൻ ധരിക്കുന്നത്. ഞാൻ ധരിച്ച വസ്ത്രത്തിന് എന്തെങ്കിലും കുഴപ്പം ഉണ്ടെന്നോ അല്ലെങ്കിൽ എന്റെ വസ്ത്രം അനുചിതമാണ് എന്നോ ഞാൻ കരുതുന്നില്ല. ഒരുപക്ഷേ അത് ക്യാമറയിൽ കാണിച്ച വിധം ശരിയായിരിക്കില്ല. ഞാൻ ഒരു തെറ്റായ വസ്ത്രമാണ് ധരിച്ചത് എന്ന് എനിക്ക് തോന്നുന്നില്ല. പക്ഷേ അത് എങ്ങനെയാണ് മറ്റുള്ളവരിലേക്ക് എത്തുന്നത് എന്നത് എനിക്ക് നിയന്ത്രിക്കാൻ സാധിക്കുന്ന ഒരു കാര്യമല്ലല്ലോ? ഞാൻ ഇട്ടുവന്ന ഡ്രസ്സ് എങ്ങനെ ഷൂട്ട് ചെയ്യണം അതിനെ എങ്ങനെ കാണിക്കണം എന്നത് എനിക്ക് നിയന്ത്രിക്കാൻ കഴിയില്ല, പക്ഷേ അതുകൊണ്ട് ഞാൻ ധരിച്ച വസ്ത്രം അനുചിതമായിരുന്നു എന്ന് ഞാൻ കരുതുന്നില്ല. കോളേജുകളിലേക്ക് പോകുമ്പോൾ എനിക്ക് നൽകാൻ കഴിയുന്ന സന്ദേശവും അതാണ് നിങ്ങൾ നിങ്ങളായി ഇരിക്കുക. ഞാൻ എനിക്ക് ഇഷ്ടമുള്ള വസ്ത്രമാണ് ധരിക്കുന്നത്.

എറണാകുളത്തെ സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജിലാണ് അമലയും ആസിഫ് അലി അടക്കമുള്ള താരങ്ങൾ ലെവൽ ക്രോസ് എന്ന ചിത്രത്തിന്റെ പ്രമോഷൻ ഭാ​ഗമായി പങ്കെടുത്തത്. അമലയെ ക്ഷണിച്ചത് കോളേജ് പരിപാടിക്ക് ആണെന്നും അല്ലാതെ മുംബെെയിലെ ഡാൻസ് ബാറിന്റെ ഉത്ഘാടനത്തിന് അല്ലെന്നും തുടങ്ങുന്ന തരത്തിലൂള്ള രൂക്ഷ വിമർശനമായിരുന്നു അമലയ്ക്ക് എതിരെ കാസ ഉയർത്തിയത്.

ആസിഫ് അലി, അമല പോൾ, ഷറഫുദ്ദീൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ലെവൽ ക്രോസ്. അർഫാസ് അയൂബ് സംവിധാനം ചെയ്യുന്ന ചിത്രം ജിത്തു ജോസഫാണ് അവതരിപ്പിക്കുന്നത്. ചിത്രം ജൂലെെ 26 ന് തിയറ്ററുകളിലെത്തും.

മികച്ച മലയാള നടൻ ടൊവിനോ, തമിഴിൽ വിക്രം; 2024 സൈമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

വയനാട് ദുരന്തത്തിൽ ചെലവഴിച്ച തുകയെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് അവാസ്തവം; മുഖ്യമന്ത്രിയുടെ ഓഫീസ്, പ്രസ്താവനയുടെ പൂര്‍ണ്ണരൂപം

ടൊവിനോക്കൊപ്പം തമിഴകത്തിന്റെ തൃഷ; പാന്‍ ഇന്ത്യന്‍ ചിത്രം 'ഐഡന്റിറ്റി' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

ഭൂമിക്ക് ഒരു രണ്ടാം ചന്ദ്രനെ ലഭിക്കുമോ? ഭൂമിക്കരികിലൂടെ കടന്നുപോകുന്ന ഛിന്നഗ്രഹത്തെക്കുറിച്ചുള്ള വസ്തുതയെന്ത്?

മലയാള സിനിമാ മേഖലയിൽ പുതിയ സംഘടന; പ്രോഗ്രസ്സിവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷൻ

SCROLL FOR NEXT