'കാലാപാനിയുടെ ഒരു ഡബിള്‍ ലെവലില്‍ കാന്‍വാസുള്ള സിനിമയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. കണ്ട് കഴിഞ്ഞാല്‍ എന്റമ്മേ, ഇതെന്താണ് വരുന്നത് എന്ന അവസ്ഥയിലേക്ക് കൊണ്ടുപോയിട്ടുണ്ട്' , കൊവിഡും ലോക്ക് ഡൗണും ഇല്ലായിരുന്നെങ്കില്‍ മാര്‍ച്ചില്‍ വേള്‍ഡ് റിലീസ് ചെയ്യേണ്ടിയിരുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയെക്കുറിച്ച് അല്‍ഫോണ്‍സ് പുത്രന്‍. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാറിന്റെ ട്രെയിലര്‍ എഡിറ്റ് ചെയ്തത് അല്‍ഫോണ്‍സ് പുത്രനായിരുന്നു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
സിനിമയെ ഇപ്പോഴും വളരെ ആകാംഷയോടെ സമീപിക്കുന്ന സംവിധായകനാണ് പ്രിയദർശൻ. മരക്കാർ സിനിമയുടെ ട്രെയ്ലർ താൻ തന്നെ ചെയ്യണമെന്ന് സിനിമ തുടങ്ങുന്നതിന് മുമ്പ് തന്നെ അദ്ദേഹം സൂചിപ്പിച്ചിരുന്നു. നിലവിൽ സാധ്യമായ എല്ലാ സാങ്കേതിക വിദ്യകളും ഉപയോഗിച്ച് ചെയ്തിരിക്കുന്ന ചിത്രമാണ് മരക്കാർ. സിനിമ തീയറ്ററുകളിൽ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുമെന്നും അൽഫോൻസ്
‘ദ ക്യൂ’വിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മുമ്പ് പ്രിയദർശൻ ചിത്രമായ ഒപ്പത്തിന്റെ ട്രെയ്ലറും ഒരുക്കിയിരുന്നത് അൽഫോൻസ് തന്നെയാണ്.
100 കോടി ബജറ്റില്‍ പ്രിയദര്‍ശന്‍ രചനയും സംവിധാനവും നിര്‍വഹിച്ച മരക്കാര്‍ അറബിക്കടലിന്റെ സിംഹം മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്ടാണ്. അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്.