Film News

'കാളിദാസ്, ദാസ്, ദാസേട്ടന്‍ എന്നൊക്കെ സൗകര്യപൂര്‍വം വിളിക്കാം'; മോണ്‍സ്റ്റര്‍ റിലീസ് ദിനത്തില്‍ സര്‍പ്രൈസായി എലോണ്‍ ടീസര്‍

ഷാജി കൈലാസ്-മോഹന്‍ലാല്‍ കൂട്ടികെട്ടില്‍ ഒരുങ്ങുന്ന എലോണിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. കഥയും കഥാപരിസരവും ഒന്നും അധികം ഒന്നും വെളിപ്പെടുത്താതെയുള്ള ടീസറാണ് പുറത്ത് വിട്ടിരിക്കുന്നത്. യത്ഥാര്‍ഥ ഹീറോകള്‍ എപ്പോഴും തനിച്ചായിരിക്കും എന്ന ടാഗ് ലൈനോടെ തന്നെയാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. ഒറ്റയ്ക്ക്, പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എത്തുന്ന കഥാപാത്രത്തെയാകും മോഹന്‍ലാല്‍ അവതരിപ്പിക്കുക എന്നതാണ് സൂചന. മോഹന്‍ലാല്‍ നായകനാകുന്ന വൈശാഖ് ചിത്രം മോണ്‍സ്റ്റര്‍ ഇന്ന് തിയ്യേറ്ററുകളില്‍ റിലീസ് ചെയ്യവെയാണ് സര്‍പ്രൈസായി എലോണ്‍ ടീസര്‍ എത്തിയത്.

12 വര്‍ഷത്തിന് ശേഷമാണ് ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്നതെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആശിര്‍വാദിന്റെ മുപ്പതാമത്തെ ചിത്രം കൂടിയാണിത്. 2002ല്‍ പുറത്തിറങ്ങിയ നരസിംഹമാണ് ആശിര്‍വാദ് സിനിമാസ് നിര്‍മ്മിച്ച ആദ്യ മോഹന്‍ലാല്‍-ഷാജി കൈലാസ് ചിത്രം. ഇരുവരും ഒന്നിച്ച അവസാന ചിത്രം 2009ലെ റെഡ് ചില്ലീസ് എന്ന ക്രൈം ത്രില്ലറാണ്.

ഷാജി കൈലാസിന്റെ മുന്‍ ചിത്രങ്ങളായ ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചര്‍ എന്നവക്ക് രചന നിര്‍വ്വഹിച്ച രാജേഷ് ജയരാമനാണ് എലോണിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം, എഡിറ്റിംഗ് ഡോണ്‍ മാക്‌സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്‍, സംഗീതം ജേക്‌സ് ബിജോയ്, ചീഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, മേക്കപ്പ് ലിജു പനംകോഡ്, ബിജീഷ് ബാലകൃഷ്ണന്‍, വസ്ത്രാലങ്കാരം മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനീഷ് ഭാര്‍ഗവന്‍, സ്റ്റില്‍സ് അനീഷ് ഉപാസന എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് ലീഡ് തിരികെപ്പിടിച്ച് രാഹുല്‍, ചേലക്കരയില്‍ പ്രദീപ്- LIVE

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

SCROLL FOR NEXT