Film News

'വിവാഹവും അമ്മയാകുന്നതും അഭിനയത്തെ ബാധിക്കുമെന്ന് ആരാണ് പറയുന്നത്?'; ആലിയ ഭട്ട്

അഭിനയ ജീവിതത്തിന്റെ ഏറ്റവും മികച്ച സമയത്ത് വിവാഹം കഴിക്കുകയും അമ്മയാവുകയും ചെയ്തതത് തന്റെ ജീവിതത്തിലെ മികച്ച തീരുമാനമാണെന്ന് ബോളിവുഡ് നടി ആലിയ ഭട്ട്. ഒരു നടി വിവാഹം കഴിച്ചു, അമ്മയായി എന്ന് കരുതി അത് അവരുടെ ജോലിയെ ബാധിക്കുമെന്ന് ആരാണ് പറയുന്നതെന്നും ആലിയ ഭട്ട് ചോദിച്ചു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

അഭിനയം ആണെങ്കിലും മറ്റെന്ത് കാര്യമാണെങ്കിലും ഞാന്‍ എന്റെ ഹൃദയം കൊണ്ടാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. എന്റെ അഭിനയ ജീവിതത്തിന്റെ ഏറ്റവും മികച്ച സമയത്ത് തന്നെയാണ് ഞാന്‍ വിവാഹം കഴിക്കാനും അമ്മയാകാനും തീരുമാനിക്കുന്നത്. ആരാണ് ഇത് രണ്ടും എന്റെ ജോലിയെ ബാധിക്കുമെന്ന് പറയുന്നത്?
ആലിയ ഭട്ട്

'ഇനി അങ്ങനെ സംഭവിക്കുകയാണെങ്കില്‍ അങ്ങനെ നടക്കട്ടെ. കാരണം ഞാന്‍ ജീവിതത്തില്‍ എടുത്ത മികച്ച തീരുമാനങ്ങളാണത്. എനിക്ക് ഉറപ്പാണ് ജീവിതത്തില്‍ ഒരിക്കല്‍ പോലും ഞാന്‍ അമ്മയാകാന്‍ തീരുമാനിച്ചതില്‍ ഖേദിക്കില്ലെന്നും', ആലിയ പറഞ്ഞു.

'ഒരു അഭിനേത്രി എന്ന നിലയില്‍ എനിക്ക് എന്നില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്. നമ്മള്‍ നന്നായി കഠിനാധ്വാനം ചെയ്താല്‍ തീര്‍ച്ചയായും സിനിമകള്‍ ഉണ്ടാകും. ഇനി അത് സംഭവിച്ചില്ലെങ്കില്‍ ചിലപ്പോള്‍ അത് നമ്മുടെ സമയം ആയിരിക്കില്ല. എനിക്ക് തീര്‍ച്ചയായും എന്റെ ജോലി പ്രധാനമാണ്. പക്ഷെ എന്റെ ജീവിതത്തിന് ഞാന്‍ അതിലും പ്രാധാന്യം കൊടുക്കുന്നുണ്ട്. പിന്നെ നമ്മുടെ മനസിന് തോന്നുന്നത് ചെയ്യുകയാണ് വേണ്ടത്', ആലിയ കൂട്ടിച്ചേര്‍ത്തു.

ഗര്‍ഭിണിയായിരിക്കെ തന്റെ ആദ്യ ഹോളിവുഡ് ചിത്രമായ ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍ ചിത്രീകരിച്ചതിനെ കുറിച്ചും ആലിയ അഭിമുഖത്തില്‍ സംസാരിച്ചു.

'2022 ജനുവരിയിലാണ് ഞാന്‍ എന്റെ ആദ്യ ഹോളിവുഡ് ചിത്രമായ ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍ സൈന്‍ ചെയ്യുന്നത്. ഗര്‍ഭിണിയായതുകൊണ്ട് അതില്‍ നിന്ന് പിന്‍മാറാതിരിക്കാന്‍ ഞാന്‍ നന്നായി പരിശ്രമിച്ചിരുന്നു. എന്റെ കാര്യം ഞാന്‍ ടീമില്‍ ഉള്ളവരോട് പറഞ്ഞപ്പോള്‍ അവരെല്ലാം തന്നെ നല്ല രീതിയിലാണ് എന്നെ ശ്രദ്ധിച്ചിരുന്നത്. ഞാന്‍ ഗര്‍ഭിണിയായിരിക്കെ തന്നെ എന്റെ ആദ്യ ആക്ഷന്‍ സിനിമ ഷൂട്ട് ചെയ്തു. ഈ കഥ ഞാന്‍ വര്‍ഷങ്ങളോളം പറയും', ആലിയ ഭട്ട് പറഞ്ഞു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT