Film News

'സിനിമ പരാജയപ്പെടുമ്പോൾ ചിലർ അയക്കുന്ന മെസേജുകൾ ഞാൻ മരിച്ച് കഴിഞ്ഞ് അയക്കുന്ന മെസേജുകൾ പോലെയാണ്'; അക്ഷയ് കുമാർ

പരാജയങ്ങളെക്കുറിച്ച് താൻ അധികം ചിന്തിക്കാറില്ല എന്ന് നടൻ അക്ഷയ് കുമാർ. തന്റെ സിനിമകൾ പരാജയപ്പെടുമ്പോൾ ചിലര്‍ സന്ദേശങ്ങള്‍ അയക്കുന്നത് താൻ മരിച്ചതിന് ശേഷം അയക്കുന്ന അനുശോചന സന്ദേശം പോലെയാണ് തോന്നുന്നത് എന്നും എന്ത് സംഭവിച്ചാലും അത് നല്ലതിന് വേണ്ടിയാണ് എന്നും തന്റെ പുതിയ ചിത്രമായ ഖേല്‍ ഖേല്‍ മേ എന്ന ചിത്രത്തിന്റെ ട്രെയ്ലർ ലോഞ്ചിൽ‌ അക്ഷയ് കുമാർ പറഞ്ഞു. ഇത്രയും കഠിനാധ്വാനം ചെയ്തിട്ടും എന്ത് കൊണ്ടാണ് താങ്കളുടെ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ തുടർച്ചായായ പരാജയം നേരിടുന്നത് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അക്ഷയ്. സമീപകാലത്തിറങ്ങിയ ഒട്ടുമിക്ക അക്ഷയ് കുമാർ ചിത്രങ്ങളും തിയറ്ററുകളിൽ വലിയ തരത്തിലുള്ള പരാജങ്ങളായിരുന്നു. ബച്ചന്‍ പാണ്ഡെ, സാമ്രാട്ട് പൃഥ്രിരാജ്, രാം സേതു, സെല്‍ഫി, ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ തുടങ്ങി ഒടുവിലായി എത്തിയ സുധാ കൊങ്കരയുടെ സൂരറൈ പ്രോട്രിന്റെ ഹിന്ദി റീമേക്കായിരുന്ന സർഫിറ പോലും തിയറ്ററിൽ യാതൊരു ചലനവും സൃഷ്ടിച്ചിരുന്നില്ല, ഇതിനിടെ അമിത് റായ് സംവിധാനം ചെയ്ത ഓ മൈ ഗോഡ് 2 എന്ന ചിത്രം മാത്രമാണ് മികച്ച അഭിപ്രായം നേടുകയും ബോക്‌സ് ഓഫീസില്‍ വിജയമാവുകയും ചെയ്തത്.

അക്ഷയ് കുമാർ പറഞ്ഞത്:

എന്തു തന്നെ സംഭവിച്ചാലും നല്ലതിന് വേണ്ടിയാണ്. പരാജയങ്ങളെക്കുറിച്ച് അധികം ചിന്തിക്കാറില്ല. എന്റെ നാലോ അഞ്ചോ സിനിമകള്‍ വിജയിച്ചില്ല. സിനിമകള്‍ പരാജയപ്പെടുമ്പോള്‍ ചിലര്‍ സന്ദേശങ്ങള്‍ അയക്കും. ഞാന്‍ മരിച്ച് കഴിഞ്ഞ് അയക്കുന്ന അനുശോചന സന്ദേശം പോലെയാണ് അവ തോന്നുക. ഏതോ ഒരു ജേണലിസ്റ്റ് എന്നെക്കുറിച്ച് എഴുതി അക്ഷയ് കുമാർ സാർ നിങ്ങൾ തിരിച്ചു വരും എന്ന്. ഞാൻ അദ്ദേഹത്തെ ഫോൺ വിളിച്ചു ചോദിച്ചു നിങ്ങൾ എന്തിനാണ് അങ്ങനെ എഴുതുന്നത് എന്ന്, തിരിച്ചു വരാൻ വേണ്ടി ഞാൻ എങ്ങോട്ടും പോയിട്ടില്ലല്ലോ? ഞാൻ ഇവിടെ തന്നെയുണ്ട്. ഞാൻ ജോലി ചെയ്തു കൊണ്ടേയിരിക്കും, ആളുകൾ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ, ഞാൻ എന്റെ ജോലി തുടർന്നുകൊണ്ടേയിരിക്കും. രാവിലെ എഴുന്നേറ്റ് വ്യായാമം ചെയ്യുന്നു, ജോലിക്ക് പോയി വീട്ടിലേക്ക് മടങ്ങുന്നു, ഞാന്‍ എന്തെങ്കിലും സമ്പാ​ദിക്കുന്നുണ്ട് എങ്കിൽ അത് സ്വന്തമായി ആണ് ഞാൻ സമ്പാദിക്കുന്നത്. ഞാൻ ആരിൽ നിന്നും ഒന്നും ഇതുവരെ തട്ടിയെടുത്തിട്ടില്ല. അവർ എന്നെ വെടിവച്ച് വീഴ്ത്തുന്നത് വരെ ഞാൻ എന്റെ ജോലി തുടർന്നു കൊണ്ടിരിക്കും.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT