Film News

സി ശങ്കരന്‍ നായരാവാന്‍ അക്ഷയ് കുമാര്‍; ഒപ്പം അനന്യ പാണ്ഡെയും

'ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സി ശങ്കരന്‍ നായര്‍' എന്ന ചിത്രത്തില്‍ അക്ഷയ് കുമാറും അനന്യ പാണ്ഡെയും കേന്ദ്ര കഥപാത്രങ്ങളാവുന്നു. ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കരണ്‍ ജോഹറാണ് ചിത്രം നിര്‍മിക്കുന്നത്. കരണ്‍ സിഗ് ത്യാഗിയാണ് സംവിധായകന്‍.

അഭിഭാഷകനും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മുന്‍ പ്രസിഡന്റും ആയിരുന്ന സി ശങ്കരന്‍ നായരിന്റെ ബയോപിക്കായ ചിത്രം ഒരു കോര്‍ട്ട് റൂം ഡ്രാമയായിരിക്കും. ചിത്രത്തില്‍ അക്ഷയ് കുമാര്‍ ശങ്കരന്‍ നായരായും അനന്യ ജൂനിയര്‍ അഭിഭാഷകയുമായാണ് എത്തുക. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ ഉടന്‍ ആരംഭിക്കും. അക്ഷയ് കുമാറിന്റെ സൂരറൈ പൊട്രു ഹിന്ദി റീമേക്കിന്റെ ചിത്രീകരണം പൂര്‍ത്തിയായല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് സൂചന.

രഘുവിന്റെയും പുഷ്പ് പലട്ടിന്റെയും പുസ്തകമായ 'ദി കേസ് ദാറ്റ് ഷൂക്ക് ദി എംപയറി'ന്റെ അടിസ്ഥാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ശങ്കരന്‍ നായര്‍ 1915ല്‍ വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമായി പ്രവര്‍ത്തിക്കുകയായിരുന്നു. അദ്ദേഹം 1919ലെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ശേഷം കൗണ്‍സിലില്‍ നിന്നും രാജി വെച്ചു. പിന്നീട് ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ പഞ്ചാബ് ലെഫ്റ്റണന്റ് ഗവര്‍ണര്‍ മൈകിള്‍ ഓഡ്വയറിന്റെ പങ്ക് തെളിയിക്കുന്നതിനായി ശങ്കര്‍ നായര്‍ ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ പോരാടിയിരുന്നു. ആ പോരാട്ടങ്ങളെ കുറിച്ചായിരിക്കും ചിത്രം പറയുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT