Film News

ആര്‍ യു വര്‍ജിന്‍?, തലയുടെ തകര്‍പ്പന്‍ പ്രകടനവുമായി നിര്‍കൊണ്ട പറവൈ ട്രെയിലര്‍

THE CUE

ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ബോളിവുഡ് ചിത്രം പിങ്ക് റീമേക്കുമായി തമിഴകത്തിന്റെ തല അജിത്ത് കുമാര്‍. ബോളിവുഡില്‍ അമിതാബ് ബച്ചന്‍ ചെയ്ത അഭിഭാഷകന്റെ റോളിലാണ് തമിഴില്‍ അജിത്ത. ഹിന്ദിയില്‍ തപ്‌സി പന്നു ചെയ്ത റോളില്‍ ശ്രദ്ധാ ശ്രീനാഥ് ആണ്. ബോണി കപൂറും സീ സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മാണം.

ആര്‍ യു വര്‍ജിന്‍? എന്ന് കോടതിമുറിയില്‍ അമിതാബ് ബച്ചന്റെ അഭിഭാഷക കഥാപാത്രം ചോദിക്കുന്ന രംഗം പിങ്ക് എന്ന ചിത്രത്തിലെ ഹൈ ലൈറ്റ് ആയിരുന്നു. ബോളിവുഡിലെ മികച്ച കോര്‍ട്ട് റൂം ഡ്രാമകളിലൊന്നായിരുന്നു പിങ്ക്. ബച്ചനൊപ്പം തപസിയുടെ മികച്ച പ്രകടനമായിരുന്നു സിനിമയുടെ സവിശേഷത. ഹിന്ദി പതിപ്പിനെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലാണ് തമിഴ് ട്രെയിലര്‍. തട്ടുപൊളിപ്പന്‍ കമേഴ്‌സ്യല്‍ സിനിമകളില്‍ നിന്നുള്ള അജിത്തിന്റെ യൂ ടേണ്‍ ആയിരിക്കും നീര്‍കൊണ്ട പറവൈ എന്നും ആസ്വാദകര്‍ പ്രതീക്ഷിക്കുന്നുണ്ട്.

ഹിന്ദിയില്‍ നിന്ന് തമിഴിലെത്തുമ്പോള്‍ സിനിമയില്‍ ചടുലതയേറിയ ആക്ഷന്‍ രംഗങ്ങളും ഉണ്ട്. മഹേഷിന്റെ പ്രതികാരം എന്ന സിനിമയില്‍ ജിംസനായി എത്തിയ സുജിത് ശങ്കര്‍ ചിത്രത്തില്‍ നെഗറ്റീവ് റോളിലുണ്ട്. അജിത്തിന്റെ മാസ് ഡയലോഗുകളും ശ്രദ്ധയുടെ പെര്‍ഫോര്‍മന്‍സുമാണ് ട്രെയിലറിന്റെ ഹൈലൈറ്റ്.

തീരന്‍ അധികാരം ഒന്‍ട്ര് എന്ന ഹീസ്റ്റ് ത്രില്ലറൊരുക്കിയ എച്ച് വിനോദ് ആണ് നിര്‍ക്കൊണ്ട പറവൈ സംവിധാനം ചെയ്തിരിക്കുന്നത്.

അനിരുദ്ധ റോയ് ചൗധരിയാണ് പിങ്ക് സംവിധാനം ചെയ്തത്. ബോളിവുഡിലെ മുന്‍നിര സംവിധായകന്‍ ഷൂജിത് സര്‍ക്കാര്‍ ആയിരുന്നു പിങ്ക് നിര്‍മ്മിച്ചതും സഹതിരക്കഥാകൃത്തും. സാമൂഹ്യപ്രസക്തിയുള്ള സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡും പിങ്ക് നേടിയിരുന്നു.

യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം. നിരവ് ഷാ ആണ് ക്യാമറ. ഓഗസ്റ്റ് പത്തിനാണ് റിലീസ്. ശ്രീദേവിക്ക് ആദരമര്‍പ്പിച്ചാണ് ഭര്‍ത്താവ് ബോണി കപൂര്‍ നിര്‍മ്മിച്ച ട്രെയിലര്‍ തുടങ്ങുന്നത്.

അറക്കൽ മാധവനുണ്ണിയെ വീണ്ടും ബിഗ് സ്ക്രീനിൽ കാണാം, 4K ഡോൾബി അറ്റ്മോസിൽ റീ-റിലീസിനൊരുങ്ങി മമ്മൂട്ടി ചിത്രം ‘വല്ല്യേട്ടൻ’

കെഎസ്ആര്‍ടിസിക്ക് സര്‍ക്കാരിന്റെ 30 കോടി രൂപ കൂടി; ഇതുവരെ അനുവദിച്ചത് 1111 കോടി രൂപ

'സിനിമ പരാജയപ്പെടുമോ എന്ന ഭയം ആദ്യ കാലത്ത് ഉണ്ടായിരുന്നു, ഇപ്പോഴുള്ള ഭയം മറ്റൊന്ന്': ശിവകാർത്തികേയൻ

എന്നിട്ടും ട്രംപ് എങ്ങനെ വീണ്ടും പ്രസിഡന്റായി?

ഇളയരാജ ഇന്ന് ഷാർജ പുസ്തകോത്സവത്തിലെത്തും

SCROLL FOR NEXT