Film News

24 മണിക്കൂറിനകം ദൃശ്യങ്ങൾ നീക്കം ചെയ്യണം, അല്ലാത്ത പക്ഷം നഷ്ടപരിഹാരം 10 കോടിയിൽ ഒതുങ്ങില്ല; നയൻതാരയോട് വീണ്ടും ധനുഷിന്റെ ലീ​ഗൽ ടീം

'നയൻതാര ബിയോണ്ട് ദ ഫേറിടെയ്ൽ' എന്ന ഡോക്യുമെന്ററി വൈകാൻ കാരണം നടൻ ധനുഷ് ആണെന്ന് ചൂണ്ടിക്കാട്ടി നടി നയൻതാര നടത്തിയ വെളിപ്പെടുത്തൽ ചില്ലറ ചർച്ചകൾക്കല്ല വഴി വച്ചത്. നയൻതാരയുടെ വ്യക്തി ജീവിതവും കരിയറുമെല്ലാം പ്രമേയമാക്കിയ 'നയൻതാര ബിയോണ്ട് ദ ഫേറിടെയ്ൽ' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയിൽ താൻ നിർമിച്ച 'നാനും റൗഡി താൻ' എന്ന ചിത്രത്തിലെ മൂന്ന് സെക്കന്റ് നീളമുള്ള ഒരു BTS വീഡിയോ ഉപയോ​ഗിച്ചുവെന്ന് കാട്ടിയാണ് ധനുഷ് നയൻതാരയ്ക്ക് എതിരെ ലീ​ഗൽ നോട്ടീസ് അയച്ചത്. ഇതിന് പിന്നാലെയാണ് ധനുഷ് തന്നോട് വ്യക്തി വൈരാ​ഗ്യം തീർക്കുകയാണ് എന്നു കാണിച്ച് നയൻതാര രം​ഗത്ത് എത്തിയത്.

എന്നാൽ ധനുഷിന് എതിരെയുള്ള നയൻതാരയുടെ ഓപ്പൺ ലെറ്റർ പുറത്തു വന്നതിന് പിന്നാലെ ഡോക്യുമെന്ററിയിലെ ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് അന്ത്യശാസനം നൽകിയിരിക്കുകയാണ് ഇപ്പോൾ ധനുഷിന്റെ അഭിഭാഷകൻ. 'നാനും റൗഡി താൻ' എന്ന ചിത്രത്തിലെ മൂന്ന് സെക്കൻഡ് വരുന്ന ദൃശ്യം 24 മണിക്കൂറിനകം ഡോക്യുമെന്ററിയിൽ നിന്ന് ഒഴിവാക്കണമെന്നാണ് വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്ത പക്ഷം കടുത്ത നിയമനടപടി നേരിടേണ്ടിവരും എന്നും നോട്ടീസിൽ പറയുന്നു. നിങ്ങളുടെ കക്ഷിയോട് 24 മണിക്കൂറിനകം ആ ദൃശ്യങ്ങൾ ഡോക്യുമെന്ററിയിൽ നിന്നും നീക്കം ചെയ്യാനായി ഉപദേശിക്കുക. അല്ലാത്ത പക്ഷം എന്റെ കക്ഷിക്ക് നിങ്ങളുടെ കക്ഷിക്കെതിരെയും നെറ്റ്ഫ്ലിക്സ് ഇന്ത്യയ്ക്ക് എതിരെയും ലീ​ഗൽ നടപടി സ്വീകരിക്കേണ്ടി വരും. അതൊരിക്കലും 10 കോടി രൂപ നഷ്ടപരിഹാരത്തിൽ മാത്രം ഒതുങ്ങുന്നതാവില്ലെന്നും നോട്ടീസിൽ ധനുഷിന്റെ ലീ​ഗൽ ടീം അറിയിച്ചിട്ടുണ്ട്. ധനുഷിനോട് അനുവാദം വാങ്ങിയ ശേഷമാണ് തങ്ങൾ ദൃശ്യങ്ങൾ ചിത്രീകരിച്ചത് എന്ന നയൻതാരയുടെ വാദത്തിൽ ബിഹൈൻഡ് ദ സീൻ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ തന്റെ കക്ഷി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്നും അഭിഭാഷകൻ വ്യക്തമാക്കി.

'നയൻതാര ബിയോണ്ട് ദ ഫേറിടെയ്ൽ' എന്ന ഡോക്യുമെന്ററിയില്‍ 'നാനും റൗഡി താന്‍' ചിത്രത്തിലെ ദൃശ്യങ്ങൾ ഉപയോ​ഗിക്കാനുള്ള അനുമതി തേടി നടനും നിർമാതാവുമായ ധനുഷിനെ നയൻതാരയുടെ ടീം സമീപിച്ചിരുന്നെന്നും എന്നാല്‍ ഡോക്യുമെന്ററിക്ക് എന്‍ഒസി(നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) നൽകാതെ ധനുഷ് രണ്ട് വർഷത്തോളം വൈകിപ്പിച്ചുവെന്നുമാണ് നയൻതാര ഓപ്പൺ ലെറ്ററിൽ ആരോപിച്ചത്. ഇത്തരം ഒരു തീരുമാനം എടുക്കാൻ ധനുഷിനെ പ്രേരിപ്പിച്ചത് അദ്ദേഹത്തിന് തന്നോടുള്ള വ്യക്തി വൈരാ​ഗ്യമാണെന്നും 'നാനും റൗഡി താന്‍' സിനിമയുടെ സമയത്തും ധനുഷിന്റെ ഭാഗത്ത് നിന്നും വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും സിനിമ ഇഷ്ടപ്പെടാതിരുന്ന ധനുഷ് സിനിമയുടെ വിജയത്തിൽ അസ്വസ്ഥനായിരുന്നെന്നും ഓപ്പൺ ലെറ്ററിൽ നയന്‍താര വെളിപ്പെടുത്തിയിട്ടുണ്ട്.

നേട്ടങ്ങളും വിവാദങ്ങളും നിറഞ്ഞ കരിയര്‍, ബലാല്‍സംഗക്കേസിലടക്കം ശിക്ഷ വാങ്ങിയ ചരിത്രം, 58-ാം വയസില്‍ തിരിച്ചു വരവ്; മൈക്ക് ടൈസണ്‍ | Watch

എതിരാളി സ്ത്രീയാണെങ്കിൽ ചർച്ച ചെയ്യപ്പെടേണ്ടത് സ്വകാര്യ ജീവിതമോ? 10 കോടിയിൽ തീരുന്നതാണോ നയൻതാര ധനുഷിനെതിരെ ഉന്നയിക്കുന്ന പ്രശ്നം?

മമ്മൂട്ടി-മോഹൻലാൽ ചിത്രം ശ്രീലങ്കയിൽ

മമ്മൂട്ടിയും മോഹൻലാലും മഹേഷ് നാരായണനൊപ്പം, കൂടെ വൻതാരനിര; ശ്രീലങ്കയിൽ ഷൂട്ടിം​ഗ് തുടങ്ങുന്നു Mammootty-Mohanlal film

കൃത്യമായി ഉപയോഗിച്ചില്ലെങ്കിൽ മറ്റേത് ബിസിനസ് പോലെ ട്രേഡിങ്ങിലും പണം നഷ്ടപ്പെടും | Kenz EC Interview

SCROLL FOR NEXT