Film News

275 ദിവസങ്ങള്‍ക്ക് ശേഷം മമ്മൂട്ടി ലൊക്കേഷനിലേക്ക്, ബിലാലിന് മുമ്പ് അമല്‍ നീരദിനൊപ്പം ചിത്രമെന്ന് സൂചന

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വീടിനുള്ളില്‍ കഴിഞ്ഞിരുന്ന മമ്മൂട്ടി 275 ദിവസങ്ങള്‍ക്ക് ശേഷം പൊതുഇടത്തില്‍. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. നിര്‍മ്മാതാവും സുഹൃത്തുമായ ആന്റോ ജോസഫിനും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയ്ക്കും ഒപ്പം കലൂരില്‍ തട്ടുകടയില്‍ നിന്ന് സുലൈമാനി കുടിക്കുന്ന ചിത്രങ്ങളാണ് പുറത്തു വന്നത്.

മറൈന്‍ഡ്രൈവും കടന്ന്, കണ്ടെയ്‌നര്‍ റോഡിലൂടെ പിഴലയിലെ പുതിയ പാലം കയറിയായിരുന്നു മമ്മൂട്ടി കലൂര്‍ സ്റ്റേഡിയത്തിന് മുന്നിലെ കടയിലെത്തിയത്. ആന്റോ ജോസഫിനെയും, ബാദുഷയെയും കൂടാതെ നടനും സംവിധായകനുമായ രമേഷ് പിഷാരടിയും പേര്‍സണല്‍ അസിസ്റ്റന്റും മേക്ക് അപ്പ് മാനുമായ ജോര്‍ജും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. പിന്നാലെ അദ്ദേഹം വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

മമ്മൂട്ടി ചിത്രങ്ങളുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന പ്രതീക്ഷകളാണ് ഇതോടെ സജീവമായിരിക്കുന്നത്. ബിലാലിന് മുമ്പ് മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് ഒരുക്കുന്ന ചിത്രമുണ്ടായേക്കുമെന്നും സൂചനയുണ്ട്.

ബിലാല്‍ ആദ്യ ഷെഡ്യൂള്‍ തുടങ്ങാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെയായിരുന്നു കൊവിഡ് വ്യാപനവും ലോക്ക് ഡൗണും. നൂറ് ദിവസത്തോളമായിരുന്നു ബിലാലിനായി മമ്മൂട്ടി മാറ്റിവച്ചത്. കേരളത്തിന് പുറമേ കൊല്‍ക്കത്തയിലും ചിത്രീകരണം പ്ലാന്‍ ചെയ്തിരുന്നു. സത്യന്‍ അന്തിക്കാട് മമ്മൂട്ടിയെ നായകനാക്കി ആലോചിച്ചിരുന്ന ചിത്രവും മാറ്റിവെച്ചിരിക്കുകയാണ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്‍ എന്ന സിനിമയുടെ ശേഷിക്കുന്ന ചിത്രീകരണവും ദ പ്രീസ്റ്റ് ഡബ്ബിംഗും പൂര്‍ത്തിയാക്കാനുണ്ട്. ജോഫിന്‍.ടി.ചാക്കോ സംവിധാനം ചെയ്യുന്ന ദ പ്രീസ്റ്റിലെ തന്റെ സീനുകള്‍ കൊവിഡിന് മുമ്പ് തന്നെ മമ്മൂട്ടി പൂര്‍ത്തിയാക്കിയിരുന്നു.

ഇതോടൊപ്പം രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രം, നവാഗതയായ റത്തീന ഷര്‍ഷാദ് സംവിധാനം ചെയ്യുന്ന സിനിമ, എന്നിവയാണ് മമ്മൂട്ടിയുടേതായി വരാനിരിക്കുന്ന സിനിമകളെന്നാണ് റിപ്പോര്‍ട്ടുകള്‍.

അറക്കൽ മാധവനുണ്ണിയെ വീണ്ടും ബിഗ് സ്ക്രീനിൽ കാണാം, 4K ഡോൾബി അറ്റ്മോസിൽ റീ-റിലീസിനൊരുങ്ങി മമ്മൂട്ടി ചിത്രം ‘വല്ല്യേട്ടൻ’

കെഎസ്ആര്‍ടിസിക്ക് സര്‍ക്കാരിന്റെ 30 കോടി രൂപ കൂടി; ഇതുവരെ അനുവദിച്ചത് 1111 കോടി രൂപ

'സിനിമ പരാജയപ്പെടുമോ എന്ന ഭയം ആദ്യ കാലത്ത് ഉണ്ടായിരുന്നു, ഇപ്പോഴുള്ള ഭയം മറ്റൊന്ന്': ശിവകാർത്തികേയൻ

എന്നിട്ടും ട്രംപ് എങ്ങനെ വീണ്ടും പ്രസിഡന്റായി?

ഇളയരാജ ഇന്ന് ഷാർജ പുസ്തകോത്സവത്തിലെത്തും

SCROLL FOR NEXT