Film News

'ഇതിൽ നിന്നെങ്ങനെയെങ്കിലും ഒന്നൂരിത്തര്വോ?', മുഴുനീള ചിരിയുമായി ആസിഫലിയും സുരാജും, അഡിയോസ്‌ അമിഗോ ട്രെയ്‌ലർ

രസിപ്പിക്കുന്ന രം​ഗങ്ങളിലേക്ക് ക്ഷണിച്ച് ആസിഫലിയും സുരാജ് വെഞ്ഞാറമ്മൂടും നായകനായ അഡിയോസ്‌ അമിഗോ ട്രെയ്‌ലർ. വൈറ്റിലയിലേക്ക് ഒരു ഫോൺ വിളിക്ക് പിന്നാലെ എത്തുന്ന സുരാജ് വെഞ്ഞാറമ്മൂടിന്റെ കഥാപാത്രം വിചിത്ര സ്വഭാവത്തോടെ വരുന്ന ആസിഫലിയുടെ കഥാപാത്രത്തിനൊപ്പം യാത്ര പുറപ്പെടുന്നതാണ് ട്രെയിലറിൽ ഉള്ളത്. അപരിചതനൊപ്പം അറിയാത്തൊരിടത്തേക്ക് യാത്ര എന്ന കാപ്ഷനിലാണ് ട്രെയിലർ അവതരിപ്പിച്ചിരിക്കുന്നത്. യാത്രയ്ക്കിടയിലുണ്ടാകുന്ന രസകരമായ സന്ദർഭങ്ങൾ കോർത്തിണക്കിയ ട്രെയ്‌ലറാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ആഗസ്റ്റ് 2 ന് ചിത്രം തിയറ്ററുകളിലെത്തും.

നവാ​ഗതനായ നഹാസ് നാസർ സംവിധാനം ചെയ്യുന്ന അഡിയോസ് അമിഗോ ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് നിർമ്മിക്കുന്നത്. കോമഡി ഡ്രാമയായി ഒരുക്കുന്ന ചിത്രത്തിൽ അനഘ, വിനീത് തട്ടിൽ ,അൽത്താഫ് സലിം, ഗണപതി, ഷൈൻ ടോം ചാക്കോ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം കൈകാര്യം ചെയ്യുന്നത് ഗോപി സുന്ദറാണ്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ജെയ്ക്ക്സ് ബിജോയ്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം തങ്കം തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് അഡിയോസ്‌ അമിഗോ. സെൻട്രൽ പിച്ചേഴ്‌സാണ് ചിത്രത്തിന്റെ വിതരണം. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷന്റെ പതിനഞ്ചാമത് ചിത്രമാണ് അഡിയോസ്‌ അമിഗോ.

എഡിറ്റിർ - നിഷാദ് യൂസഫ്, ഗാനരചന - വിനായക് ശശികുമാർ, മേക്കപ്പ് - റൊണക്‌സ് സേവ്യർ, കോസ്റ്റ്യും- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ - സുധാർമ്മൻ വള്ളിക്കുന്ന്, കലാസംവിധാനം - ആഷിഖ് എസ്, സൗണ്ട് മിക്സിങ് - വിഷ്ണു ഗോവിന്ദ്, കോറിയോഗ്രാഫർ - പ്രമേഷ്‌ദേവ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - ദിനിൽ ബാബു, അസ്സോസിയേറ്റ് ഡയറക്ടേർസ്‌ - ഓർസ്റ്റിൻ ഡാൻ, രഞ്ജിത് രവി, പ്രമോ സ്റ്റിൽസ് - രോഹിത് കെ സുരേഷ്, സ്റ്റിൽ ഫോട്ടോഗ്രാഫി - രാജേഷ് നടരാജൻ, പോസ്റ്റർസ്‌ - ഓൾഡ്മോങ്ക്‌സ്, കണ്ടെന്റ് & മാർക്കറ്റിംഗ് ഡിസൈൻ - പപ്പെറ്റ് മീഡിയ.

'തലവൻ' ആയിരുന്നു ആസിഫ് അലിയുടെ ഒടുവിൽ തിയറ്ററിലെത്തിയ ചിത്രം. ബിജു മേനോൻ, ആസിഫ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രം തിയറ്ററിൽ മികച്ച അഭിപ്രായം നേടിയിരുന്നു.

'ഞങ്ങളോട് സംസാരിക്കാം', യാത്രാക്കാരില്‍ നിന്ന് അഭിപ്രായം തേടി ദുബായ് ആർടിഎ

പ്രായമായവരില്‍ കണ്ടിരുന്ന വയര്‍ രോഗങ്ങള്‍ യുവാക്കളില്‍ സാധാരണമാകുന്നു, കാരണമെന്ത്?

ന്യൂസ് 1​8 ചാനൽ ഡിജിറ്റൽ ഡ്രീമേഴ്സ് പുരസ്കാരം ക്യു സ്റ്റുഡിയോക്ക്; മികച്ച പ്രൊഡക്ഷൻ ഹൗസ് ആയി തെരഞ്ഞെടുക്കപ്പെട്ടു

എന്തുകൊണ്ട് വീണ്ടും വല്യേട്ടൻ? ഈ ട്രെയിലറിലുണ്ട് മറുപടി; 24 വർഷത്തിന് ശേഷം 4K പതിപ്പിൽ; ഡോൾബി അറ്റ്മോസ്

തൃശൂർപൂരത്തിനൊരുങ്ങി ദുബായ്,'മ്മടെ തൃശൂർ പൂരം' ഡിസംബർ രണ്ടിന് എത്തിസലാത്ത് അക്കാദമിയില്‍

SCROLL FOR NEXT