Film News

'നിങ്ങളുടെ ചോരയിൽ ചവിട്ടി നിന്ന് നൃത്തം ചെയ്തു കൊണ്ടേ ഇരിക്കുക'; ഇൻസ്റ്റ​ഗ്രാം പോസ്റ്റുമായി നടി നവ്യ നായർ

'പാപം ചെയ്യാത്തവർ ആദ്യത്തെ കല്ലെറിയട്ടെ' എന്ന ഹാഷ് ടാ​ഗോട് കൂടി ഇൻസ്റ്റ​ഗ്രാമിലൂടെ നൃത്തം ചെയ്യുന്ന പോസ്റ്റ് പങ്കുവച്ച് നടി നവ്യ നായർ. നിങ്ങൾ തകർന്ന് നിൽക്കുമ്പോൾ നൃത്തം ചെയ്യുക, കടുത്ത പോരാട്ടങ്ങളുടെ മധ്യത്തിലും മുറിവിൽ കെട്ടിയ ബാൻഡേജ് നനഞ്ഞു കുതിർന്ന് രക്തം വാർന്നൊഴുകുമ്പോഴും നിങ്ങളുടെ ചോരയിൽ ചവിട്ടി നിന്ന് നൃത്തം ചെയ്തു കൊണ്ടേ ഇരിക്കുക എന്ന തലക്കെട്ടോടെ പേർഷ്യൻ കവിയും സൂഫി ഗുരുവുമായ റൂമിയുടെ കവിതാ ശകലം പങ്കുവച്ചു കൊണ്ടാണ് നവ്യ നായർ താൻ നൃത്തം ചെയ്യുന്നൊരു വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

കഴി‍ഞ്ഞ ദിവസങ്ങളിലാണ് കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് സച്ചിൻ സാവന്ത് എന്ന ഐആർസ് ഉദ്ധ്യോ​ഗസ്ഥന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇ.ഡി. നവ്യയെ ചോദ്യം ചെയ്തത്. കൊച്ചിയിൽ പോയി പലവട്ടം നടിയെ കണ്ടിട്ടുണ്ടെന്നും ആഭരണങ്ങളടക്കം സമ്മാനമായി നൽകിയിട്ടുണ്ടെന്നും സച്ചിൻ സാവന്ദ് ഇഡിയ്ക്ക് നൽകിയ മൊഴി ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. എന്നാൽ സച്ചിൻ സാവന്തുമായി അടുത്ത ബന്ധമില്ലെന്നും അയല്‍പക്കക്കാര്‍ എന്ന നിലയില്‍ മകന്‍റെ പിറന്നാളിന് സമ്മാനം നല്‍കിയതല്ലാതെ സച്ചിന്‍ സാവന്തില്‍ നിന്ന് ഉപഹാരങ്ങളൊന്നും സ്വീകരിച്ചിട്ടില്ലെന്നും തുടർന്ന് നവ്യയുടെ കുടുംബം വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നടിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണവുമുണ്ടായി.

ഐആര്‍എസ് ഉദ്യോഗസ്ഥനായ സച്ചിന്‍ സാവന്തിന്‍റെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നവ്യാ നായരുടെ മൊഴി ഉള്‍പ്പെടുത്തി ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ലക്‌നൗവില്‍ കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറായിരിക്കെയാണ് ജൂണില്‍ സച്ചിന്‍ സാവന്തിനെ ഇഡി അറസ്റ്റുചെയ്യുന്നത്. അതിന് മുന്‍പ് മുംബൈയില്‍ ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ ആയിരിക്കെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്നാണ് സാവന്തിന് എതിരായ കേസ്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT