Film News

'എയര്‍ ഇന്ത്യയുടെ ഭാ​ഗത്ത് നിന്ന് ഉണ്ടായ നിസ്സഹകരണമാണ് പരാതിയുമായി മുന്നോട്ട് പോകാൻ തോന്നിപ്പിച്ചത്'; സംഭവത്തിൽ നടി ദിവ്യ പ്രഭ

മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ ഫ്ലൈറ്റിലെ യാത്രക്കിടെ മദ്യപിച്ചെത്തിയ സഹയാത്രികൻ തന്നോട് മോശമായി പ്രതികരിച്ചു എന്ന പരാതിയിൽ നെടുമ്പാശ്ശേരി പൊലീസ് കഴിഞ്ഞ ദിവസം കേസ് എടുത്തു എന്നും എഫ്ഐആർ ഫയൽ ചെയ്തെന്നും നടി ദിവ്യ പ്രഭ. കഴി‍ഞ്ഞ ദിവസം ഫ്‌ളൈറ്റിൽ ഉണ്ടായ മോശം അനുഭവത്തെപ്പറ്റി ദിവ്യ പ്രഭ തന്നെയാണ് തന്റെ ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്. ഇപ്പോൾ സംഭവത്തെക്കുറിച്ച് വിശദമായി പറഞ്ഞു കൊണ്ട് ദിവ്യ പ്രഭ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ്. ഒരുപാട് സുഹൃത്തുക്കളും അല്ലാതെയുള്ള ആൾക്കാരും തന്നെ വിളിക്കുന്നുണ്ടെന്നും എല്ലാവരോടും സംഭവത്തെക്കുറിച്ച് ആവർത്തിച്ച് സംസാരിക്കാനുള്ള ഒരു ബുദ്ധിമുട്ട് കൊണ്ട് എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് ഒരു ക്ലാരിറ്റി തരണം എന്നതുകൊണ്ടാണ് വീഡിയോ ചെയ്യുന്നത് എന്നും ദിവ്യ പറഞ്ഞു.

ദിവ്യ പ്രഭ പറഞ്ഞത്:

12 A യിലായിരുന്നു എന്റെ സീറ്റ്. വിൻഡോ സെെെഡായിരുന്നു. അവിടെ എത്തിയിട്ട് എനിക്ക് എന്റെ സീറ്റിലേക്ക് ഇരിക്കാൻ സാധിക്കാത്ത തരത്തിൽ ഞാന്‍ നേരത്തെ പോസ്റ്റില്‍ പറഞ്ഞിരുന്ന ആള്‍ ഇരിക്കുകയാണ്. ഞാൻ അയാളുടെ അടുത്ത് പറയുന്നുണ്ട് ഒന്നു മാറി തന്നാൽ എനിക്ക് ഇരിക്കാം 12 A യാണ് എന്റെ സീറ്റ്. അയാളെ കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി അയാൾ മദ്യപിച്ചിട്ടുണ്ട് എന്ന്. വളരെ മോശമായിട്ടുള്ള ലുക്കും ചേഷ്ടകളുമൊക്കെയാണ്. അയാളുടെ അടുത്ത് ഞാൻ പല പ്രാവശ്യം പറഞ്ഞ് മനസ്സിലാക്കേണ്ടി വന്നു എനിക്കൊന്ന് കയറി ഇരിക്കാൻ വേണ്ടിയിട്ട്. അയാളെ പറഞ്ഞ് മനസ്സിലാക്കിയിട്ടാണ് എനിക്ക് എന്റെ സീറ്റിൽ ഇരിക്കാൻ കഴിഞ്ഞത്. അതിന് ശേഷം അയാൾ വന്ന് എന്റെ അടുത്തുള്ള, നടുക്കായുള്ള സീറ്റിൽ ഇരുന്നു. അയാൾ പ്രോപ്പറായിട്ടല്ല സീറ്റിൽ ഇരിക്കുന്നുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ എനിക്കും പ്രോപ്പറായി എന്റെ സീറ്റിൽ ഇരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. അത് കഴിഞ്ഞിട്ട് അയാൾ എന്റെ പേര് ചോദിച്ചു, പ്രൊഫഷൻ ചോദിച്ചു, അതിന് ശേഷം അയാൾ എന്റെ പേര് ​ഗൂഗിളിൽ ടെെപ്പ് ചെയ്ത് എന്റെ ഫോട്ടോ എന്നെ തന്നെ കാണിച്ചിട്ട് ഇതുപോലെ അല്ലല്ലോ നിങ്ങൾ ഇരിക്കുന്നത് കാണാൻ എന്ന് പറയുന്നു. സിനിമയിലാണ് നടിയാണ് എന്ന് മനസ്സിലായി കഴിഞ്ഞപ്പോൾ അയാൾ അയാളുടെ തന്നെ അപ്പുറത്ത് ഇരിക്കുന്ന സുഹൃത്തിനോട് വളരെ സർക്കാസ്റ്റിക്കായിട്ടും ഇൻസൾട്ടിങ്ങായിട്ടും എനിക്ക് തോന്നിയ തരത്തിൽ വലിയ നടിയാണെല്ലോ, ഞാൻ വേണമെങ്കിൽ അപ്പുറത്തിരിക്കാം നീ വേണമെങ്കിൽ ഇവിടെ ഇരുന്നോ, ഇങ്ങനെ നടിയുടെ അടുത്തൊക്കെ ഞാൻ ഇരിക്കണോ എന്നുള്ള രീതിയിൽ അയാൾ സംസാരിച്ചു. വളരെയധികം ഇൻസൾട്ടഡായിട്ടാണ് എനിക്ക് തോന്നിയത്. എന്നെയും എന്റെ പ്രൊഫഷനെയും ഇൻസൾട്ട് ചെയ്ത പോലെ തോന്നി, അതിന് ശേഷം അയാൾ പ്രോപ്പറായി ഇരിക്കാത്തതുകൊണ്ടും അയാൾ അയാളുടെ സുഹൃത്തിനോട് സംസാരിക്കുമ്പോഴും, അയാളുടെ ശരീരം ഇടയ്ക്കിടെ എന്റെ ദേഹത്ത് തട്ടുന്നുണ്ടായിരുന്നു. ഞാൻ അയാളോട് പറഞ്ഞു ഒന്ന് മ​ര്യാദയ്ക്ക് ഇരിക്കണം, നിങ്ങൾ എന്നെ തട്ടുന്നുണ്ടെന്ന്, അപ്പോൾ അയാൾ ശബ്ദം ഉയർത്താൻ തുടങ്ങി, നിന്നെ ഞാൻ എപ്പോഴാണ് തൊട്ടത്, എന്ന് പറഞ്ഞ് വളരെ മോശമായ ബീഹേവിയറാണ് അയാളുടെ ഭാ​ഗത്ത് നിന്നും ഉണ്ടായത്, അപ്പോഴാണ് പിന്നീട് ഞാൻ എഴുന്നേറ്റ് എയർഹോസ്റ്റസിന്റെ ക്യാബിനിലേക്ക് പോയത്, എയർ ഇന്ത്യയുടെ സ്റ്റാഫിനോട് ഞാൻ പറഞ്ഞു, എന്റെ അടുത്തിരിക്കുന്നയാൾ ഭയങ്കരമായി മദ്യപിച്ചിട്ടുണ്ട്, എനിക്ക് ഇരിക്കാൻ പറ്റുന്നില്ല നിങ്ങൾ എന്തെങ്കിലും ആക്ഷൻ എടുക്കണം എന്ന്. എന്നാൽ എയർ ഹോസ്റ്റസ് വന്ന് ഒന്ന് രണ്ട് റോ മുന്നിലുള്ള ഒരു മിഡിൽ സീറ്റ് എനിക്ക് തരികയാണ് ഉണ്ടായത്. എനിക്ക് അവിടുന്ന് മാറേണ്ടി വന്നു. ഇത് എനിക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കി. പിന്നീട് എനിക്ക് ഒരു സമാധനം ഉണ്ടായിട്ടില്ല. സ്വന്തം സീറ്റിൽ കംഫർട്ടബിളായി ഇരുന്ന് പോകാനുള്ള അവകാശം എല്ലാ മനുഷ്യരെയും പോലെ എനിക്കും ഉണ്ട്. വിമാനം ലാന്‍ഡ് ചെയ്യുന്നത് വരെ അയാള്‍ക്കെതിരെ ഒരു നടപടിയും ഉണ്ടായില്ല. എയര്‍പോര്‍ട്ടില്‍ വച്ച് ഇയാളുടെ സുഹൃത്തുക്കള്‍ വന്ന് ക്ഷമ പറഞ്ഞിരുന്നു. 12 ബി ആയിരുന്നില്ല അയാളുടെ സീറ്റെന്നും തങ്ങളില്‍ മറ്റൊരാളുടെ സീറ്റില്‍ ഇരിക്കുകയായിരുന്നെന്നും അവര്‍ പറഞ്ഞു. ഞാൻ എയർ ഇന്ത്യയുടെ സ്റ്റാഫിനോട് നിങ്ങൾക്ക് എന്ത് നടപടി എടുക്കാൻ കഴിയും എന്ന് ചോദിച്ചു. എയർപോട്ടിന്റെ മുന്നിൽ തന്നെയുള്ള പോലീസ് എയ്ഡ് പോസ്റ്റിൽ പോയി കംപ്ലെെന്റ് കൊടുക്കുന്നതായിരിക്കും നല്ലത് എന്ന് പറഞ്ഞു. നെടുംമ്പാശ്ശേരി എയർപോട്ടിൽ ചെന്ന് കംപ്ലെെന്റ് എഴുതിക്കൊടുക്കണം എന്ന് പറഞ്ഞ് അവർ ഇ മെയിൽ ഐഡി തന്നു. എയര്‍ ഇന്ത്യയുടെ ഭാ​ഗത്തുനിന്ന് ഉണ്ടായ ഒരു നിസ്സഹകരണമാണ് പിന്നീട് പരാതിയുമായി മുന്നോട്ട് പോകാൻ എന്നെ തോന്നിപ്പിച്ചത്. വീട്ടിലെത്തിയതിന് ശേഷം നെടുമ്പാശ്ശേരി പൊലീസിനും എയര്‍ ഇന്ത്യയ്ക്കും ഇമെയിലില്‍ പരാതികള്‍ അയച്ചു. പിറ്റേന്ന് തന്നെ പൊലീസില്‍ നിന്ന് പ്രതികരണം ഉണ്ടായി. ഞാന്‍ മൊഴി കൊടുത്തു, എഫ്ഐആര്‍ ഫയല്‍ ചെയ്തു. തങ്ങളുടെ വിമാനത്തിലെ ഒരു യാത്രക്കാരിക്ക് ഉണ്ടായ ദുരനുഭവത്തെക്കുറിച്ചുള്ള പരാതിയില്‍ എയര്‍ ഇന്ത്യയുടെ ഭാ​ഗത്തുനിന്ന് എന്ത് പ്രതികരണമാണ് ഉണ്ടാവുകയെന്ന് അറിയില്ല. അതിന് ഞാന്‍ കാത്തിരിക്കുകയാണ്. ഇതുവരെ ഒരു പ്രതികരണവും അവരുടെ ഭാ​ഗത്തുനിന്ന് ഉണ്ടായിട്ടില്ല. മറ്റൊരു കാര്യം എനിക്ക് പറയാനുള്ളത് യാത്ര ചെയ്യുമ്പോഴും മറ്റും അപരിചിതത്വമുള്ള ഒരു വ്യക്തിയോട് ഉണ്ടാവേണ്ട പെരുമാറ്റത്തിന് ഒരു അതിരുണ്ട് എന്നാണ്. ആ അതിര്‍ത്തി ഇവിടെ ലംഘിക്കപ്പെട്ടു. ആ അതിര്‍ത്തി എവിടെ വരെ ആയിരിക്കണമെന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ബോധ്യം വേണം എന്ന് എനിക്ക് തോന്നുന്നു. എന്‍റെ സഹയാത്രികന്‍ അത് ലംഘിച്ചതുകൊണ്ടാണ് എനിക്ക് പരാതി കൊടുക്കേണ്ടിവന്നത്.

അതേസമയം കുറ്റാരോപിതനായ തൃശൂര്‍ സ്വദേശി ആന്‍റോ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. വിൻഡോ സീറ്റുമായി ബന്ധപ്പെട്ട തർക്കം മാത്രമാണ് ഉണ്ടായതെന്നും വിമാനത്തിലെ ജീവനക്കാർ ഇടപെട്ട് പ്രശ്നം പരിഹരിച്ചിരുന്നുവെന്നും ഇയാൾ ഹർജിയിൽ വ്യക്തമാക്കുന്നു. താൻ യാത്ര ചെയ്തത് ​ഗ്രൂപ്പ് ടിക്കറ്റിലാണ്. സീറ്റുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു എന്നും നടിയുടെ സീറ്റിലാണ് താൻ ഇരുന്നിരുന്നത് എന്നും ഇയാൾ വ്യക്തമാക്കുന്നു. പിന്നീട് എയർഹോസ്റ്റസ് ഇടപെട്ട് നടിക്ക് മറ്റൊരു സീറ്റ് നൽകി പ്രശ്നം പരിഹരിച്ചതാണന്നും ഇയാൾ വെളിപ്പെടുത്തി. പിന്നീട് ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പരാതി വന്നതെന്ന് അറിയില്ലെന്നും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നുമാണ് ഇയാൾ പറയുന്നത്. മുംബൈയിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പാണ് തർക്കമുണ്ടായതെന്നും അതിനാല്‍ നെടുമ്പാശ്ശേരി പൊലീസിന്റെ അധികാര പരിധിയിലല്ല ഈ കേസ് വരുന്നതെന്നും ഇയാള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മുൻകൂർ ജാമ്യം അനുവദിക്കുന്നത് വരെ തന്റെ അറസ്റ്റ് തടയണമെന്നും ഇയാൾ ഹർജിയിൽ ആവശ്യപ്പെടുന്നു. സംഭവത്തിൽ അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.

എതിരാളി സ്ത്രീയാണെങ്കിൽ ചർച്ച ചെയ്യപ്പെടേണ്ടത് സ്വകാര്യ ജീവിതമോ? 10 കോടിയിൽ തീരുന്നതാണോ നയൻതാര ധനുഷിനെതിരെ ഉന്നയിക്കുന്ന പ്രശ്നം?

മമ്മൂട്ടി-മോഹൻലാൽ ചിത്രം ശ്രീലങ്കയിൽ

24 മണിക്കൂറിനകം ദൃശ്യങ്ങൾ നീക്കം ചെയ്യണം, അല്ലാത്ത പക്ഷം നഷ്ടപരിഹാരം 10 കോടിയിൽ ഒതുങ്ങില്ല; നയൻതാരയോട് വീണ്ടും ധനുഷിന്റെ ലീ​ഗൽ ടീം

മമ്മൂട്ടിയും മോഹൻലാലും മഹേഷ് നാരായണനൊപ്പം, കൂടെ വൻതാരനിര; ശ്രീലങ്കയിൽ ഷൂട്ടിം​ഗ് തുടങ്ങുന്നു Mammootty-Mohanlal film

കൃത്യമായി ഉപയോഗിച്ചില്ലെങ്കിൽ മറ്റേത് ബിസിനസ് പോലെ ട്രേഡിങ്ങിലും പണം നഷ്ടപ്പെടും | Kenz EC Interview

SCROLL FOR NEXT