Film News

'മോശമായി പെരുമാറുന്നവരെ സ്ത്രീകള്‍ ചെരിപ്പൂരി അടിക്കണം, ഹേമ കമ്മിറ്റി പോലെ തമിഴ്‌നാട്ടിലും കമ്മിറ്റി രൂപീകരിക്കും': വിശാല്‍

മോശമായി സംസാരിക്കുകയോ പെരുമാറുകയോ ചെയ്യുന്നവരെ സ്ത്രീകള്‍ ചെരിപ്പൂരി അടയ്ക്കണമെന്ന് തമിഴ് നടനും നിര്‍മ്മാതാവുമായ വിശാല്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പറത്തുവന്നതിന് പിന്നാലെ ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉയരുകയും കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുകയും ചെയ്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു നടന്‍. മോശമായി പെരുമാറി എന്ന് പറയുന്നവര്‍ ഭ്രാന്തന്മാരാണ്. നിയമം കൃത്യമായി നിലകൊണ്ടാലേ ഇതുപോലെ ഉള്ള ആളുകള്‍ക്ക് ഭയം വരൂ. ഭയം ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെയുള്ള കാര്യങ്ങള്‍ അവര്‍ ചെയ്യുന്നത്. കേരളത്തിലേത് പോലെ തമിഴ് നാട്ടിലും കമ്മിറ്റി രൂപീകരിക്കുമെന്ന് ന്യൂസ് 18 തമിഴ്നാടിനോട് വിശാല്‍ പറഞ്ഞു.

ഹേമ കമ്മിറ്റി രാജ്യവ്യാപകമായി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് ഇപ്പോള്‍ നടന്റെ പ്രതികരണം എത്തിയിരിക്കുന്നത്. സണ്ടക്കോഴി, തുപ്പരിവാലന്‍, ഇരുമ്പുതിരൈ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ നടനാണ് വിശാല്‍. വിശാലിന്റെതായി കഴിഞ്ഞ വര്‍ഷമെത്തിയ 'മാര്‍ക്ക് ആന്റണി' എന്ന ചിത്രം തിയറ്ററില്‍ വലിയ വിജയം നേടിയിരുന്നു. 'വില്ലന്‍' എന്ന മോഹന്‍ലാല്‍ ചിത്രത്തിലും വിശാല്‍ അഭിനയിച്ചിട്ടുണ്ട്.

വിശാല്‍ പറഞ്ഞത്:

നടിമാര്‍ക്കുള്ള സുരക്ഷ വേറെ ഒരാളും കൊടുക്കേണ്ടതല്ല. അവര്‍ തന്നെയാണ് അതിന് പ്രതികരിക്കേണ്ടത്. ആരെങ്കിലും മോശമായി സംസാരിക്കുകയോ പെരുമാറുകയോ ചെയ്താല്‍ ചെരുപ്പൂരി അടിക്കണം. സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടി അഭിനേതാക്കളുടെ പുതിയ സംഘടന ആരംഭിക്കുന്നുണ്ട്. അവിടെ നിങ്ങള്‍ വന്ന് പരാതി തരൂ. പിന്നെ നടക്കുന്നത് എന്താണെന്ന് നിങ്ങള്‍ക്ക് കാണാം. തമിഴ് സിനിമയില്‍ അക്രമങ്ങള്‍ നടക്കുന്നില്ല എന്നൊന്നും ഞാന്‍ പറയുന്നില്ല. ഇനി നടന്നാല്‍ സ്ത്രീകള്‍ പ്രതികരിക്കണം.

കേരളത്തിലേത് പോലെ തമിഴിലും പത്ത് പേരുള്ള ഒരു കമ്മിറ്റി രൂപികരിക്കും. കുറച്ചു ദിവസ്സങ്ങള്‍ക്കുള്ളില്‍ അതിന്റെ അറിയിപ്പ് വരും. ജോലി കൃത്യമായി ചെയ്യാതെ സ്ത്രീകള്‍ക്കെതിരെ അക്രമം കാണിച്ച പ്രഗത്ഭര്‍ ഭ്രാന്തന്മാരാണ്. ചെയ്ത തെറ്റിന് അവര്‍ ശിക്ഷ അനുഭവിക്കട്ടെ. പെട്ടെന്ന് ജാമ്യം കിട്ടി തിരിച്ചെത്തുന്ന അവസ്ഥയും ഇവിടെ ഉണ്ടാകരുത്. നിയമം ഇവിടെ കൃത്യമായി നിലകൊണ്ടാലേ ഇതുപോലെ ഉള്ള ആളുകള്‍ക്ക് ഭയം വരൂ. ഭയം ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെയുള്ള കാര്യങ്ങള്‍ അവര്‍ ചെയ്യുന്നത്. ഇവിടെ രൂപീകരിക്കുന്ന കമ്മിറ്റിയിലും പരാതി വന്നാല്‍ അതിനും കൃത്യമായ ശിക്ഷയുണ്ടാകും.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT