Film News

'ട്രെയ്‌ലർ ഗംഭീരം', 'മുറ' ടീമിന് അഭിനന്ദനങ്ങളുമായി വിക്രം; ചിത്രം നവംബർ 8 മുതൽ തിയറ്ററുകളിൽ

കപ്പേളക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം 'മുറ'യുടെ ട്രെയ്‌ലർ ഗംഭീരമെന്ന് തമിഴ് നടൻ വിക്രം. ട്രെയ്‌ലർ കണ്ടതിനു ശേഷം മുറയിലെ താരങ്ങളെയും അണിയറപ്രവർത്തകരെയും നടൻ അഭിനന്ദിച്ചു. ആക്ഷൻ ഡ്രാമാ ജോണറിലുള്ള ചിത്രത്തിന്റെ ട്രെയ്‌ലർ മനോഹരമാണെന്നും നവംബർ 8ന് റിലീസാകുന്ന ചിത്രം തിയേറ്ററിലും വൻ വിജയം ആകട്ടേയെന്നും നടൻ ആശംസിച്ചു. 'മുറ'യിലെ താരങ്ങളായ ഹൃദു ഹാറൂൺ, സുരാജ് വെഞ്ഞാറമ്മൂട്, മാല പാർവതി, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യദു കൃഷ്ണാ, വിഘ്‌നേശ്വർ സുരേഷ്, സംവിധായകൻ മുസ്തഫ, തിരക്കഥാകൃത്ത് സുരേഷ് ബാബു, ക്യാമറാമാൻ ഫാസിൽ നാസർ, സംഗീത സംവിധായകൻ ക്രിസ്റ്റി ജോബി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ റോണി സക്കറിയ, പി ആർ ഓ പ്രതീഷ് ശേഖർ തുടങ്ങിയവർ വിക്രത്തിന്റെ പുതിയ ചിത്രമായ 'വീര ധീര ശൂരന്റെ' മധുര ലൊക്കേഷനിലാണ് അദ്ദേഹത്തെ നേരിൽ കണ്ടത്. യുട്യൂബിൽ ഒരു മില്യണിൽ അധികം ആളുകൾ ഇതുവരെ ചിത്രത്തിന്റെ ട്രെയ്‌ലർ കണ്ടിട്ടുണ്ട്.

നാല് യുവാക്കൾ ഏറ്റെടുക്കുന്ന ദൗത്യവും അവർക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ കഥാതന്തു. കാനില്‍ അംഗീകാരം നേടിയ ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്, ബ്രിന്ദാ മാസ്റ്റര്‍ ഒരുക്കിയ തഗ്‌സ്, സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത മുംബൈക്കാര്‍, ആമസോണ്‍ പ്രൈമില്‍ ഹിറ്റായ ക്രാഷ് കോഴ്‌സ് സീരീസ് എന്നിവയിലെ മികച്ച പ്രകടനങ്ങള്‍ക്കു ശേഷം മലയാളി കൂടിയായ ഹൃദു ഹാറൂണ്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് മുറ. എച്ച്ആര്‍ പിക്ചേഴ്സിന്റെ ബാനറില്‍ റിയാ ഷിബു ആണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്.

തലസ്ഥാന നഗരിയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിന്റേതായി മുമ്പ് പുറത്ത വന്ന ടീസര്‍ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരുന്നു. ഫ്‌ളവേഴ്‌സ് ടിവിയിലെ ഉപ്പും മുളകും എന്ന പരിപാടിയിലൂടെ ശ്രദ്ധേയനാ സുരേഷ് ബാബുവാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. മാലാ പാര്‍വതി, കനി കുസൃതി, കണ്ണന്‍ നായര്‍, ജോബിന്‍ ദാസ്, അനുജിത് കണ്ണന്‍, യെദു കൃഷ്ണാ, വിഘ്നേശ്വര്‍ സുരേഷ്, കൃഷ് ഹസ്സന്‍, സിബി ജോസഫ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിരുവനന്തപുരം, മധുരൈ, തെങ്കാശി, ബാംഗ്ലൂര്‍ എന്നീ സ്ഥലങ്ങളിലായാണ് മുറ ചിത്രീകരണം നടന്നത്.

ഫാസില്‍ നാസര്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ചമന്‍ ചാക്കോയാണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ : റോണി സക്കറിയ, കലാസംവിധാനം: ശ്രീനു കല്ലേലില്‍, മേക്കപ്പ്: റോണെക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം: നിസാര്‍ റഹ്‌മത്ത്, ആക്ഷന്‍: പി.സി. സ്റ്റണ്ട്സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിത്ത് പിരപ്പന്‍കോട്, പിആര്‍ഒ പ്രതീഷ് ശേഖര്‍.

എഴുത്തുകാരനാവണമെന്ന ആഗ്രഹത്തിന്‍റെ പേരിൽ പരിഹസിക്കപ്പെട്ടുവെന്ന് റാം c/o ആനന്ദിയുടെ കഥാകാരൻ അഖിൽ പി ധർമജൻ

വെറുപ്പ് ഫാക്ടറിയില്‍ നിന്ന് സ്‌നേഹം പ്രതീക്ഷിച്ചതാണ് തെറ്റ്, സ്‌നേഹത്തിന്റെ കടയില്‍ മെമ്പര്‍ഷിപ്പ് എടുക്കുന്നു; സന്ദീപ് വാര്യർ

ധനുഷ് വ്യക്തിപരമായി പക പോക്കുകയാണ്, നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി വൈകുന്നതിനെ ചൂണ്ടിക്കാട്ടി നയൻതാരയുടെ തുറന്ന കത്ത്

ദുരന്തമുഖത്തും തുടരുന്ന നിര്‍ദ്ദയ വിവേചനം

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

SCROLL FOR NEXT