Film News

മാമന്നന് വേണ്ടി വടിവേലു പാടി ; അവിസ്മരണീയമായ സെഷനെന്ന് എആർ റഹ്മാൻ

കര്‍ണന് ശേഷം മാരി സെല്‍വരാജ് ഒരുക്കുന്ന ചിത്രത്തിന് വേണ്ടി ഗാനമാലപിച്ച് വടിവേലു. ചിത്രത്തിന് സംഗീതം ഒരുക്കുന്ന എആർ റഹ്മാനാണ് വടിവേലു പാട്ടുപാടിയ കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഉദയനിധി സ്റ്റാലിൻ , ഫഹദ് ഫാസിൽ, കീർത്തി സുരേഷ് തുടങ്ങിയവർ പ്രധാനവേഷത്തിലെത്തുന്ന മാമന്നനിലൂടെ തിരിച്ചു വരവ് നടത്തുകയാണ് ഹാസ്യവേഷങ്ങളിലൂടെ പ്രമുഖനായ വടിവേലു. ചിത്രത്തിൽ ഉദയനിധി സ്റ്റാലിന്റെ അച്ഛന്റെ വേഷത്തിലാണ് വടിവേലു എത്തുന്നത്.

എ ആർ റഹ്മാൻ എഴുതിയത്;

വൈഗൈ പുയൽ വടിവേലുവുമൊത്ത് ഒരു ഗാനം റെക്കോർഡ് ചെയ്തു. അദ്ദേഹം ഞങ്ങളെ ചിരിപ്പിക്കുകയും, സെഷൻ അവിസ്മരണീയമാക്കിത്തീർക്കുകയും ചെയ്തു.

തന്റെ മുന്‍ ചിത്രമായ 'പരിയേറും പെരുമാള്‍', 'കര്‍ണ്ണന്‍' തുടങ്ങിയവ പോലെ തന്നെ 'മാമന്നനും' ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന ചിത്രമായിരിക്കുമെന്നും കൂടാതെ വടിവേലുന്റെ കഥാപാത്രം എല്ലാവരെയും ഞെട്ടിക്കുമെന്നും സംവിധായകന്‍ മാരി സെല്‍വരാജ് മുന്‍പ് വെളിപ്പെടുത്തിയിരുന്നു. ഉദയനിധി സ്റ്റാലിന്‍ താൻ അഭിനയിക്കുന്ന അവസാനചിത്രമായിരിക്കും 'മാമന്നന്‍' എന്നും അറിയിച്ചിരുന്നു. 'വിക്രം' എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസില്‍ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. ചിത്രത്തില്‍ ഫഹദ് വില്ലനായാണ് എത്തുന്നതെന്ന് തമിഴ് മാധ്യമങ്ങള്‍ മുന്‍പുതന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഉദയനിധി സ്റ്റാലിന്റെ കീഴിലുള്ള റെഡ് ജയന്റ് മൂവി ആണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രം ജൂണില്‍ തിയേറ്ററുകളിൽ എത്തും. എ.ആര്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് തേനി ഈശ്വര്‍ ആണ്. മാരി സെല്‍വരാജിന്റെ 'പരിയേറും പെരുമാളും', 'കര്‍ണ്ണനും' എഡിറ്റ് ചെയ്തിട്ടുള്ള സെല്‍വയാണ് 'മാമന്നന്റെ'യും എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. കലാസംവിധാനം ദിലീപ് സുബ്ബരയ്യയും കൈകാര്യം ചെയ്യുന്നു.

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

ദുബായ്- ഷാർജ ട്രാഫിക്ക് ഒഴിവാക്കാം ഷാർജ എക്സ്പോ സെന്‍ററിലേക്ക് സൗജന്യബോട്ട് യാത്ര

നെഞ്ചുവേദനയായി മാത്രമല്ല, പല്ലുവേദനയായും ഹാര്‍ട്ട് അറ്റാക്ക് വരാം; ഡോ.സജി കുരുട്ടുകുളം | Watch

ദി ഗാര്‍ഡിയന്‍ 'X' ഉപേക്ഷിക്കുന്നു, എന്തുകൊണ്ട്?

ടോക്‌സിക് മീഡിയ പ്ലാറ്റ്‌ഫോം, ഇലോണ്‍ മസ്‌ക്, വംശീയത; ദി ഗാര്‍ഡിയന്‍ 'എക്‌സ്' ഉപേക്ഷിക്കാന്‍ കാരണമെന്ത്?

SCROLL FOR NEXT