Film News

'ഇതൊരു ലെെഫ് ടെെം സിനിമയാണ് എന്ന് ആളുകൾ പറയും'; ചിറ്റാ തനിക്ക് വേണ്ടി എഴുതിയ സിനിമയെന്ന് നടൻ സിദ്ധാർഥ്

ചിറ്റാ എന്ന സിനിമ ഒരു യൂണിവേഴ്സൽ കോണ്ടന്റാണെന്ന് നടൻ സിദ്ധാർഥ്. ചിറ്റാ എന്ന സിനിമ തനിക്ക് വേണ്ടി എഴുതിയ സിനിമയാണെന്നും ത്രില്ലർ, ഫാമിലി എന്നീ രണ്ട് ഴോണർ മിക്സ് ചെയ്തിരിക്കുന്ന സിനിമയാണ് എന്നും സിദ്ധാർ‌ഥ് പറഞ്ഞു. പന്നൈയാറും പദ്മിനിയും, സേതുപതി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എസ് യു അരുൺ കുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്ത് സിദ്ധാർഥ് നിമിഷ സജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ചിറ്റാ. ഇത് യാഥാർത്ഥ്യത്തെക്കുറിച്ചുള്ള സിനിമയാണ്. ഒരു അമ്പത് വർഷത്തിനും അപ്പുറം ഈ സിനിമ കാണുമ്പോഴും ചിറ്റാ എന്നത് ഒരു ലെെഫ് ടെെം സിനിമയാണെന്ന് ആളുകൾ പറയും. ഇതുവരെയും ആരും ചെയ്യാത്ത ഒരു സിനിമയാണ് ഇതെന്നും സിദ്ധാർ‌ഥ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സിദ്ധാർഥ് പറഞ്ഞത്:

ഇത് ഒരു എക്സ്പീരിമെന്റൽ സിനിമയല്ല, ഒരു ഔട്ട് ഓഫ് ദ ബോക്സ് സിനിമയും അല്ല. ഇത് യൂണിവേഴ്സൽ കോണ്ടന്റ് ആണ്. യൂണിവേഴ്സലായിട്ടുള്ള കോണ്ടന്റിൽ രണ്ട് ഴോണർ മിക്സ് ചെയ്യുകയാണ്. ഒന്ന് ഒരു ത്രില്ലർ, കിഡ്നാപ്പ് ത്രില്ലർ. മറ്റൊന്ന് ഫാമിലി റിലേഷൻഷിപ്പ് സ്റ്റോറി. പ്രധാനമായിട്ടും ഇതൊരു റെ​ഗുലർ കോമേഴ്ഷൽ, എന്റർടെയ്നിം​ഗ് സിനിമ അല്ല. ഇതുവരെയും ആരും ചെയ്യാത്ത ഒരു സിനിമ. പക്ഷേ ഇതൊരു എക്സ്പിരീമെന്റ് അല്ല. എക്സ്പിരിമെന്റ് എന്ന് പറയുമ്പോൾ ഇത് എങ്ങനെയുണ്ടാവും ആളുകൾക്ക് ഇഷ്ടപ്പെടുമോ ഇല്ലയോ എന്ന് നമ്മൾ ചിന്തിക്കും. ഇതിൽ ആ സംശയം ഇല്ല. നാളെ ഒരിക്കൽ നിങ്ങളും ഞാനും ഈ സിനിമ കാണുമ്പോൾ എനിക്ക് ഈ സിനിമ എത്രത്തോളം ഇഷ്ടപ്പെടുമോ അത്രത്തോളം നിങ്ങൾക്കും ആ സിനിമ ഇഷ്ടപ്പെടും. കാരണം ഇത് യാഥാർത്ഥ്യത്തെക്കുറിച്ചുള്ള സിനിമയാണ്. നമ്മുടെ കുടുംബത്തെക്കുറിച്ചുള്ള സിനിമയാണ്. ഒരു അമ്പത് വർഷത്തിനും അപ്പുറം ഈ സിനിമ നിങ്ങൾ കാണുമ്പോൾ ഇതിൽ ആരാണ് ഹീറോ ആരാണ് ഡയറക്ടർ, അപ്പോൾ സിദ്ധാർഥ് സ്റ്റാറാണോ എന്നൊന്നുമല്ല, ചിറ്റാ എന്നൊരു പടം ഇല്ലേ? അതൊരു ലെെഫ് ടെെം സിനിമയാണെന്ന് പറയും. ഇത് അങ്ങനെയുള്ള ഒരു സനിമയാണ്. ഈ പടത്തിനെ ഞാൻ സെലക്ട് ചെയ്തതല്ല. ഡയറക്ടർ ആരാണെന്ന് സെലക്ട് ചെയ്തിട്ട് രണ്ട് പേരും ഒരുമിച്ച് ജോലി ചെയ്യാം എന്ന് തീരുമാനിച്ചതിന് ശേഷം ഞങ്ങൾക്ക് വേണ്ടി ഞങ്ങൾ ഈ സിനിമ ഉണ്ടാക്കി. ഈ സിനിമ എനിക്ക് വേണ്ടി ഉണ്ടാക്കിയ സിനിമയാണ്. അല്ലാതെ ഞാൻ സെലക്ട് ചെയ്തതല്ല, സിദ്ധാർഥ് ആണ് ഈ സിനിമയുടെ ഹീറോ അദ്ദേഹത്തിന് വേണ്ടിയിട്ട് തിരക്കഥ എഴുതാം എന്നതിൽ നിന്നാണ് അരുൺ ഈ സിനിമയ്ക്ക് തിരക്കഥ എഴുതുന്നത്.

ഒരു കുട്ടിയുടേയും ഇളയച്ഛന്റേയും ആത്മബന്ധത്തിലൂടെ മുന്നോട്ടുപോകുന്ന കഥയാണ് ചിറ്റാ. ഇളയച്ഛന്റയും കൂട്ടിയുടെയും ഊഷ്മളമായ ബന്ധവും പിന്നീടുണ്ടാകുന്ന കുട്ടിയുടെ തിരോധാനവും അതിനെ തുടർന്നുണ്ടാകുന്ന പ്രതികാരവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം എന്ന് ട്രെയ്ലർ സൂചിപ്പിക്കുന്നു. മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. ഫാമിലി ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രം സിദ്ധാർഥിന്റെ എറ്റാക്കി എന്റർടെയ്ൻമെന്റാണ് നിർമിച്ചിരിക്കുന്നത്. സെപ്തംബർ 28 ന് ചിത്രം തിയറ്ററുകളിലെത്തും.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT